ജീവമണ്ഡലം

ജീവമണ്ഡലം (Biosphere)

ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗമാണ് ജീവമണ്ഡലം. ജീവമണ്ഡലം ഭൗമോപരിതലത്തിലും അന്തരീക്ഷത്തിലും സമുദ്രത്തിനടിയിലുമായി വ്യാപിച്ചുകിടക്കുന്നു. അതിസൂക്ഷമജാലങ്ങൾ, പ്രോട്ടൊസോവകൾ, സസ്യങ്ങൾ, കുമിളികൾ, ജന്തുജാലങ്ങൾ തുടങ്ങി കരയിലും കടലിലുമായി കാണപ്പെടുന്ന മറ്റു ജീവജാലങ്ങൾ ഉൾപ്പെടുന്നതാണ് ജീവലോകം. ജീവലോകത്തിലെ സസ്യങ്ങളെ സൂചിപ്പിക്കാൻ 'ഫ്ലോറ' എന്ന പദം ഉപയോഗിക്കുന്നു. മൃഗങ്ങളെ ഒന്നാകെ സൂചിപ്പിക്കാൻ 'ഫോണ' എന്ന പദം ഉപയോഗിക്കുന്നു. ഇവ രണ്ടിലും പെടാത്ത സൂക്ഷമജീവികളിലെ ജീവജാതികളും ജീവലോകത്തിലുണ്ട്.

ജീവഗ്രഹ റിപ്പോർട്ട് : ജീവമണ്ഡലത്തിൽ ജീവിക്കുന്നവ ജീവജാലങ്ങളുടെ കണക്കെടുപ്പാണ് ജീവഗ്രഹ റിപ്പോർട്ട്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറാണ് ജീവഗ്രഹ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 1998ൽ ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. ഓരോ രണ്ടു വർഷവും പരിഷ്‌കരിച്ച പതിപ്പുകൾ ഇറങ്ങും. 2022ലാണ് ഏറ്റവും പുതിയ ജീവഗ്രഹ റിപ്പോർട്ട് പുറത്തുവന്നത്. ജീവിവർഗങ്ങൾ നഷ്ടപ്പെടുന്നതിന്റെ വേഗത്തെക്കുറിച്ച് ഈ റിപ്പോർട്ട് ആശങ്കപ്പെടുന്നു. 1970 മുതൽ 2022 വരെയുള്ള കാലയളവിൽ മാത്രം പക്ഷികൾ, മീനുകൾ, സസ്തനികൾ, ഉഭയജീവികൾ, ഉരഗങ്ങൾ എന്നിവയടങ്ങുന്ന മൊത്തം ജീവജാലങ്ങളുടെ എണ്ണത്തിൽ 69% കുറവുണ്ടായി.

PSC ചോദ്യങ്ങൾ 

1. ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗം - ജീവമണ്ഡലം 

2. ജീവലോകത്തിന്റെ പ്രാഥമിക ഊർജസ്രോതസ്സ് - സൂര്യൻ 

3. കരയിലും ജലത്തിലും അന്തരീക്ഷത്തിലും ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളും ജന്തുക്കളും സൂക്ഷമ ജീവികളും ചേർന്നതാണ് - ജീവമണ്ഡലം 

4. സസ്യങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ - കാർബൺ ഡയോക്‌സൈഡ്, ജലം, ധാതുലവണങ്ങൾ

Post a Comment

Previous Post Next Post