പരിസ്ഥിതി ശാസ്ത്രം

പരിസ്ഥിതിശാസ്ത്രം (Ecology in Malayalam)

1. പരിസ്ഥിതി ശാസ്ത്രമെന്നാലെന്ത്‌? - സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും അവ തമ്മിലും അവയ്ക്ക്‌ പരിസ്ഥിതിയോടും ഉള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം


2. അനിമോമീറ്റര്‍ എന്നാലെന്ത്‌? - കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം


3. നെക്ടണുകള്‍ എന്നാലെന്ത്‌? - ജലത്തില്‍ നീന്തുന്നതിനും തിരമാലകളെയും മറ്റും അതിജീവിച്ച്‌ ജലത്തില്‍ ജീവിക്കുന്നതിനും കഴിവുള്ള ജീവികൾ


4. NCEPC-യുടെ പൂർണ്ണ രൂപമെന്ത്‌? - നാഷണല്‍ കമ്മിറ്റി ഓണ്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിങ് ആന്റ്‌ കോ ഓര്‍ഡിനേഷന്‍


5. സൈനെക്കോളജി എന്നാലെന്ത്‌? - വിവിധതരം സസ്യവര്‍ഗ്ഗങ്ങളുടെ ഘടന, വികാസം, വിതരണ കാരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പഠനം


6. സമുദ്രത്തിന്റെ അടിത്തട്ടിന്‌ പറയുന്ന പേരെന്ത്‌? - ബെന്‍തിക്‌ ഭൂവിഭാഗം


7. കരയില്‍ വൃക്ഷങ്ങള്‍ അശേഷമില്ലാത്ത ഭൂവിഭാഗമേത്‌? - തുന്ദ്ര


8. ഏറ്റവും താഴ്‌ന്ന ഊഷ്മാവ്‌ നിലനിര്‍ത്തപ്പെടുന്ന ഒരു ഉപകരണമേത്‌? - ക്രയോടോണ്‍


9. ജലത്തിന്റെ ഒഴുക്കിനെതിരെ ചലിക്കാന്‍ മത്സ്യത്തെ സഹായിക്കുന്ന അതിന്റെ ആകൃതിയെന്ത്‌? - ധാരാരേഖിത ആകൃതി (രണ്ടറ്റവും വണ്ണം കുറഞ്ഞും മധ്യത്തില്‍ വണ്ണം കൂടിയും ഉള്ള ആകൃതി


10. തമിഴ്‌നാട്ടിലെ ഏതെങ്കിലും മൂന്ന്‌ വന്യജീവി സങ്കേതങ്ങളേവ? - മുടുമലൈ, വേടന്തങ്കല്‍, ഗിണ്ടി


11. സ്മോഗ്‌ എന്നാലെന്ത്‌? - പുകയും മഞ്ഞും കലര്‍ന്നുണ്ടാകുന്നത്‌


12. ഹരിതസസ്യങ്ങളെ പ്രാഥമിക ഉല്‍പ്പാദകര്‍ എന്നു പറയുന്നതെന്തകൊണ്ട്‌? - അവ പ്രകാശ സംശ്ളേഷണം വഴി സ്വയം ആഹാരം നിര്‍മ്മിക്കുകയും ഇത്‌ മറ്റുള്ള ജീവികള്‍ ഉപയോഗിക്കുകയും ചെയ്യന്നു


13. പെഡോളജി എന്നാലെന്ത്‌? - മണ്ണിനെക്കുറിച്ചുള്ള പഠനം


14. ഒരു നിശ്ചിത പ്രദേശത്തുള്ള ആളുകളുടെ മരണനിരക്കിനു പറയുന്ന പേരെന്ത്‌? - മോര്‍ട്ടാലിറ്റി നിരക്ക്


15. ഭക്ഷ്യശ്യംഖലയെന്നാലെന്ത്‌? - ജീവികള്‍ തമ്മില്‍ ആഹാരത്തിലൂടെ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന ഊര്‍ജ്ജപ്രവാഹം


16. ഭക്ഷ്യശൃംഖലക്ക്‌ ഒരു ഉദാഹരണമെഴുതുക: - സസ്യങ്ങള്‍ - മാന്‍ - സിംഹം


17. ജലത്തിന്റെ മുകളില്‍ കാണുന്ന എണ്ണയുടെ നേരിയ പാടക്ക്‌ പറയുന്ന പേരെന്ത്‌? - ഓയില്‍ സ്ലിക്ക്‌


18. ലിംനോളജി എന്നാലെന്ത്‌? - ശുദ്ധജലത്തിലെ ആവാസത്തെക്കുറിച്ചുള്ള പഠനം


19. ഹൈഡ്രോളിക്‌ ചക്രം എന്നാലെന്ത്‌? - അന്തരീക്ഷത്തിനും ഭൂമിയുടെ ഉപരിതലത്തിനും ഇടയില്‍ നടക്കുന്ന ജലപരിചക്രം


20. ക്രയോളജി എന്നാലെന്ത്‌? - മഞ്ഞ്‌, ഐസ്‌ തുടങ്ങി ജലത്തിന്റെ ഏറ്റവും താഴ്‌ന്ന രൂപത്തിലുള്ളവയെക്കുറിച്ചുള്ള പഠനം


21. മറ്റു രാജ്യങ്ങളില്‍ നിന്നും പക്ഷികളും മറ്റും പ്രത്യേക പ്രദേശങ്ങളിലേക്ക്‌ ചില പ്രത്യേക കാലത്ത്‌ വന്നു ചേരുന്നതിന്‌ പറയുന്ന പേരെന്ത്? - എമിഗ്രേഷന്‍


20. ലീത്തോസ്ഫിയര്‍ എന്നാലെന്ത്‌? - ഭൂമിയുടെ ഉപരിതലത്തില്‍ പാറ, മണ്ണ്‌ തുടങ്ങിയവ കാണപ്പെടുന്ന പ്രദേശം


23. ഡിയൂര്‍നല്‍ ജന്തുക്കള്‍ എന്നാലെന്ത്‌? - പകല്‍ മാത്രം പ്രവര്‍ത്തികള്‍ ചെയ്യുന്ന ജന്തുക്കള്‍


24. നക്ചേര്‍നല്‍ ജന്തുക്കള്‍ എന്നാലെന്ത്‌? - രാത്രിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജന്തുക്കള്‍


25. കോണിമീറ്റര്‍ എന്നാലെന്ത്‌? - അന്തരീക്ഷ വായുവില്‍ എത്രമാത്രം പൊടി ഉണ്ടെന്ന്‌ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം


26. ഡെമോഗ്രാഫി എന്നാലെന്ത്‌? - ജനസംഖ്യാ പഠന ശാസ്ത്രം


27. ബയോലൂമിനസെന്‍സ്‌ എന്നാലെന്ത്‌? - ജീവനുള്ളവ പുറപ്പെടുവിക്കുന്ന പ്രകാശം


28. സുവോസിസ്‌ (Zoosis) എന്നാലെന്ത്‌? - പരാദജീവികള്‍ നിമിത്തമുണ്ടാകുന്ന രോഗം


29. ബ്രാഷിംഗ്‌ എന്നാലെന്ത്‌? - വൃക്ഷങ്ങളുടെ ചുവട്ടിലെ ഇലകളില്ലാത്ത ശാഖാഭാഗങ്ങള്‍ നീക്കം ചെയ്യുന്നത്‌


30. നേറ്റാലിറ്റി എന്നാലെന്ത്‌? - ഒരു പ്രത്യേക സ്ഥലത്ത്‌ ജീവിക്കുന്ന ജീവികളുടെ ജനന നിരക്ക്


31. എക്കോടോണ്‍ എന്നാലെന്ത്‌? - അടുത്തടുത്ത്‌ രണ്ട്‌ ജീവിസമുദായങ്ങള്‍ ജീവിക്കുന്നതിനിടയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം


32. പരാദങ്ങള്‍ എന്നാലെന്ത്‌? - മറ്റു ജീവികളില്‍ നിന്നും പൂര്‍ണ്ണമായും ആഹാരം സ്വീകരിച്ച്‌ വളരുന്നവ


33. ബാഹ്യപരാദങ്ങള്‍ എന്നാലെന്ത്‌? - മറ്റു ജീവികളുടെ ശരീരത്തിനു പുറമേ ജീവിച്ച്‌ അവയില്‍ നിന്നും ആഹാരം വലിച്ചെടുത്ത്‌ ജീവിക്കുന്നവ


34. ആന്തരപരാദങ്ങളെന്നാലെന്ത്‌? - മറ്റു ജീവികളുടെ ശരീരത്തിനുള്ളില്‍ ജീവിച്ച്‌ അവയില്‍ നിന്നും ആഹാരം വലിച്ചെടുത്ത്‌ ജീവിക്കുന്നവ


35. ഏറ്റവും കൂടുതല്‍ ചൂടുള്ള മരുഭൂമിയേത്‌? - സഹാറാ മരുഭൂമി


36. ഹൈബര്‍നേഷന്‍ എന്നാലെന്ത്‌? - ശിശിര കാലങ്ങളില്‍ ചില ജന്തുക്കള്‍ നിദ്രാവസ്ഥയില്‍ത്തന്നെ സ്ഥിതി ചെയ്യുന്നത്‌


37. ലോട്ടിക്‌ ആവാസം എന്നാലെന്ത്‌? - നദികള്‍, അരുവികള്‍ തുടങ്ങി ഒഴുകുന്ന ജലമുള്ള ആവാസം


38. തെർമൽ മലിനീകരണമെന്നാലെന്ത്? - ചൂടു കൂടുന്നതിനാൽ ജലത്തിനുണ്ടാകുന്ന മലിനീകരണം


39. വോളന്റ്‌ രൂപങ്ങളെന്നാലെന്ത്‌? - അന്തരീക്ഷത്തില്‍ ജീവിക്കുന്ന (പറക്കുന്ന) ജിവീകള്‍


40. പെഡോജനസിസ്‌ എന്നാലെന്ത്? - പാറയില്‍ നിന്നും മണ്ണ്‌ പൊടിഞ്ഞുണ്ടാകുന്ന രീതി


41 പൊട്ടമോഡ്രോമസ്‌ ദേശാടനമെന്നാലെന്ത്‌? - ശുദ്ധജലത്തില്‍ത്തന്നെ വളരെ ദൂരം സഞ്ചരിച്ചുള്ള ദേശാടനം


42. പൈറോമീറ്റര്‍ എന്നാലെന്ത്‌ - സാധാരണയായി 600 C-ല്‍ കൂടൂതല്‍ ഉള്ള താപം അളക്കുന്നതിനുള്ള ഉപകരണം


43. ലെന്റിക്‌ ആവാസം എന്നാലെന്ത്‌? - ഒഴുക്കില്ലാതെ നിലനില്‍ക്കുന്ന ജലമുള്ള കുളം, തടാകം തുടങ്ങിയവ


44. ഒരേ കൃഷി തന്നെ ഒരിടത്ത്‌ തുടര്‍ച്ചയായി കൃഷി ചെയ്യുന്നതിനെ എന്തു പറയുന്നു? - മോണോകള്‍ച്ചര്‍


45. മണ്ണിലെ മാളങ്ങളില്‍ കഴിയുന്ന ജന്തുക്കള്‍ക്ക്‌ പറയുന്ന പേരെന്ത്‌? - ഫോസ്സോറിയല്‍ ജന്തുക്കള്‍


46. BOD-യുടെ പൂര്‍ണ്ണരൂപമെന്ത്? - ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്റ്‌

0 Comments