വേവൽ പ്ലാൻ

വേവൽ പ്ലാൻ (Wavell Plan & Simla Conference)

ഒരു ഇടക്കാല സർക്കാരിനെ തിരഞ്ഞെടുത്തുകൊണ്ട് ഇന്ത്യക്കാർക്ക് ഭരണം കൈമാറാനായി ബ്രിട്ടീഷ് ഗവൺമെന്റ് ഗവർണർ ജനറലായ വേവൽ പ്രഭുവിനെ നിയമിച്ചു. ഇതേത്തുടർന്ന് വേവൽ പ്രഭു 1945 ജൂൺ 14ന് വേവൽ പ്ലാൻ പ്രഖ്യാപിച്ചു. വേവൽ പ്ലാൻ ചർച്ച ചെയ്യാൻ സിംല കോൺഫറൻസ് വിളിച്ചുകൂട്ടി. 1945 ജൂൺ 25 മുതൽ ജൂലൈ 14 വരെയുള്ള ദിവസങ്ങൾക്കിടയിൽ സിംല കോൺഫറൻസ് നടന്നു. വേവൽ പ്രഭുവിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്, ലീഗ്, സിഖ്, അധഃകൃത വർഗക്കാർ, യൂറോപ്യൻ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികളടങ്ങുന്ന 21 അംഗ സംഘമാണ് സിംല കോൺഫറൻസിൽ പങ്കെടുത്തത്. ജൂലൈ 14ന് വൈസ്രോയി വേവൽ പ്ലാൻ പരാജയപ്പെട്ടതായി പ്രഖ്യാപിച്ച് അവസാനിപ്പിച്ചു.

വേവൽ പ്ലാനിലെ പ്രധാന നിർദേശങ്ങൾ 

◆ ഒരു ഇടക്കാല സർക്കാരിനെ തെരഞ്ഞെടുക്കും.

◆ തെരഞ്ഞെടുക്കുന്ന ഇടക്കാല സർക്കാരിൽ ഹിന്ദു മുസ്ലിം പ്രാതിനിധ്യം തുല്യമായിരിക്കും.

◆ പ്രതിരോധമൊഴികെയുള്ള എല്ലാ വകുപ്പുകളുടെയും ഭരണസ്വാതന്ത്ര്യം ഇടക്കാല സർക്കാരിന് നൽകും.

◆ വകുപ്പുകളിൽ ഇടപെടാനുള്ള അധികാരം ഗവർണർ ജനറലിനും മുഖ്യസൈന്യാധിപനും മാത്രമായി ചുരുക്കും.

◆ ഗവർണർ ജനറലിന് തെരഞ്ഞെടുത്ത സർക്കാരിന്റെ തീരുമാനങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടാകും.

വേവൽ പ്ലാൻ പരാജയപ്പെടാനുള്ള കാരണം 

◆ മുസ്ലിം ലീഗിൽ അംഗത്വമില്ലാത്ത ഒരു മുസ്ലീമിനും വൈസ്രോയിയുടെ കൗൺസിലിൽ അംഗത്വം നൽകരുതെന്ന ജിന്നയുടെ ആവശ്യത്തെ വേവൽ പ്രഭു തള്ളിക്കളഞ്ഞു.

◆ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വിളിച്ചുചേർത്ത സമ്മേളനത്തിൽ നിന്നും കോൺഗ്രസും മുസ്ലിം ലീഗും വിട്ടുനിന്നതോടെ സിംല കോൺഫറൻസ് അലസിപ്പിരിഞ്ഞു.

PSC ചോദ്യങ്ങൾ 

1. വേവൽ പ്ലാൻ പ്രഖ്യാപിച്ച വൈസ്രോയി - വേവൽ പ്രഭു 

2. വേവൽ പ്ലാൻ പ്രഖ്യാപിച്ച വർഷം - 1945 ജൂൺ 14

3. വേവൽ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ യോഗം അറിയപ്പെടുന്നത് - സിംല കോൺഫറൻസ് (1945)

4. സിംല കോൺഫറൻസ് നടന്നത് - 1945 ജൂൺ 25 മുതൽ ജൂലൈ 14 വരെ

Post a Comment

Previous Post Next Post