ക്വിറ്റ് ഇന്ത്യ സമരം

ക്വിറ്റ് ഇന്ത്യ സമരം (Quit India Movement in Malayalam)

ക്രിപ്സ്‌ ദൗത്യത്തിന്റെ പരാജയത്തിനു ശേഷം ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള തന്റെ മൂന്നാമത്തെ സമരം ആരംഭിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമരം “ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്നു. 1942 ആഗസ്റ്റിലാണ്‌ ക്വിറ്റ്‌ ഇന്ത്യാ സമരം ആരംഭിച്ചത്‌. ക്രിപ്സ്‌ ദൗത്യത്തിന്റെ പരാജയമാണ്‌ ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിനുള്ള ആസന്ന കാരണം. ബ്രിട്ടീഷുകാര്‍ ക്രമപ്രകാരവും, സമയോചിതവുമായി ഇന്ത്യ വിടണമെന്ന്‌ ഗാന്ധിജി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ്‌ ഈ ആശയം അംഗീകരിച്ചു. 1942 ആഗസ്റ്റ്‌ 8 ന്‌ ബോബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനം ബ്രിട്ടീഷുകാരോട്‌ ഉടനെ ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കി. ഇന്ത്യാക്കാര്‍ക്ക്‌ അധികാരം കൈമാറി ഇന്ത്യ വിട്ടുപോകാന്‍ ബ്രിട്ടിഷുകാരെ പ്രേരിപ്പിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഒരു ജനകീയ സമരം ആരംഭിക്കുമെന്ന്‌ പ്രമേയം വ്യക്തമാക്കി. ഈ പ്രമേയം "ക്വിറ്റ്‌ ഇന്ത്യ പ്രമേയം' എന്ന പേരില്‍ അറിയപ്പെട്ടു. “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന മന്ത്രവുമായി എല്ലാവരും സമരരംഗത്തിറങ്ങാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു.

എന്നാല്‍ പ്രക്ഷോഭം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഗവണ്‍മെന്റ്‌ ആഞ്ഞടിച്ചു. പിറ്റേദിവസം (ആഗസ്റ്റ്‌ 9) രാവിലെ ഗാന്ധിജിയുള്‍പ്പെടെയുള്ള എല്ലാ ഉന്നത നേതാക്കന്മാരെയും അറസ്റ്റു ചെയ്തു. ക്വിറ്റ്‌ ഇന്ത്യ പ്രമേയത്തെക്കുറിച്ചും ജനനേതാക്കന്മാരുടെ അറസ്റ്റിനെക്കുറിച്ചും കേട്ടറിഞ്ഞ ജനങ്ങള്‍ സമരത്തിന്‌ തിരികൊളുത്തി. യുവജനങ്ങള്‍ സമരരംഗത്തേക്ക്‌ എടുത്തുചാടി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിഷേധങ്ങളും പണിമുടക്കുകളും അരങ്ങേറി. ഇന്ത്യ ഒരു കലാപഭൂമിയായി മാറി. ജനങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ബ്രിട്ടീഷ്‌ അധികാരത്തിന്റെ ചിഹ്നങ്ങളായ പോലീസ്‌ സ്റ്റേഷനുകള്‍, പോസ്റ്റാഫിസുകള്‍, റെയില്‍ പാതകള്‍, പാലങ്ങള്‍ തുടങ്ങിയവയെ അവര്‍ ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തു. സമരങ്ങളും, ഹര്‍ത്താലുകളും പ്രകടനങ്ങളും രാജ്യത്തെ ഇളക്കി മറിച്ചു. ജയപ്രകാശ് നാരായണനെപോലെയുള്ള സോഷ്യലിസ്റ്റ്‌ നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോരുകളും സംഘടിപ്പിച്ചു. പല സ്ഥലങ്ങളിലും ബ്രിട്ടീഷ്‌ അധികാരം തകര്‍ന്നു വീണു. സത്താറ, മേദിനിപൂര്‍ തുടങ്ങിയ ജില്ലകളില്‍ സമാന്തരമായ “സ്വതന്ത്ര ഗവണ്‍മെന്റുകള്‍' സ്ഥാപിക്കപ്പെട്ടു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്‌ അംഗീകൃതമായ നേതൃത്വമോ സമര പരിപാടിയോ ഉണ്ടായിരുന്നില്ല. രോഷാകുലരായ ജനങ്ങള്‍ സ്വന്തം രീതിയില്‍ പോരാടുകയായിരുന്നു.

ക്വിറ്റ്‌ ഇന്ത്യാ സമരത്തെ അടിച്ചമര്‍ത്താന്‍ ലാത്തിചാര്‍ജ്‌, വെടിവെപ്പ്‌, അറസ്റ്റുകള്‍, മര്‍ദ്ദനം, തടവിലടയ്ക്കല്‍, പീഡനം തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും ഗവണ്‍മെന്റ്‌ ഉപയോഗിച്ചു. ഒരു വര്‍ഷത്തെ കഠിന പ്രയത്നത്തിനുശേഷമാണ്‌ സമരത്തെ അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്റിന്‌ കഴിഞ്ഞത്‌. ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. ആയിരക്കണക്കിനു സാധാരണ ജനങ്ങള്‍ ഈ സമരത്തില്‍ അണിചേര്‍ന്നു. കോളേജ്‌ ബഹിഷ്കരിച്ച്‌ ജയിലില്‍ പോകാന്‍ യുവജനങ്ങള്‍ക്ക്‌ ഇത്‌ പ്രചോദനമേകി. ക്വിറ്റ്‌ ഇന്ത്യാ സമരം ദേശീയ ബോധത്തിന്റെ ആഴവും, സമരം ചെയ്യാനും ത്യാഗങ്ങളനുഭവിക്കാനുള്ള ജനങ്ങളുടെ കഴിവും പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ബ്രിട്ടിഷ്‌ ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന്‌ ഈ സമരം, ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തി. അധികാര കൈമാറ്റത്തെക്കുറിച്ച്‌ കൂടിയാലോചനകള്‍ നടത്താന്‍ ഇതവരെ പ്രേരിപ്പിച്ചു. ഇന്ത്യന്‍ പ്രശ്നത്തിലേക്ക്‌ പുറംലോകത്തിന്റെ ശ്രദ്ധ തിരിയുന്നതിന്‌ ഈ സമരം കാരണമായി.

ക്വിറ്റ് ഇന്ത്യ സമരം ക്വിസ് (ആവർത്തിക്കുന്ന ചോദ്യങ്ങൾ)

1. ക്രിപ്‌സ് മിഷന്റെ പരാജയത്തെതുടർന്ന് കോൺഗ്രസ് ആവിഷ്‌കരിച്ച സമരം - ക്വിറ്റിന്ത്യ സമരം

2. ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ചത് - 1942 ഓഗസ്റ്റ് 8 

3. ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ ഐ.എൻ.സി സമ്മേളനം - ബോംബെ സമ്മേളനം

4. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര് - ജവാഹർലാൽ നെഹ്‌റു

5. ക്വിറ്റിന്ത്യാ പ്രമേയം പാസാക്കപ്പെട്ടത് - ബോംബയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച് 

6. ഗോവാലിയ ടാങ്ക് മൈതാനം ഇപ്പോൾ അറിയപ്പെടുന്നത് - ആഗസ്റ്റ് ക്രാന്തി മൈതാനം 

7. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - യൂസഫ് മെഹ്‌റലി 

8. ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്ന് - 1942 ഓഗസ്റ്റ് 9 

9. ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നത് - ഓഗസ്റ്റ് 9 

10. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ ദിനപത്രം - ഹരിജൻ 

11. ക്വിറ്റിന്ത്യാ സമരത്തെത്തുടർന്ന് ഗാന്ധിജിയെയും ഭാര്യ കസ്തൂർബയേയും പാർപ്പിച്ചിരുന്നത് - പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിലെ ജയിലിൽ 

12. ഒളിവിൽ കഴിഞ്ഞുകൊണ്ട് ഗറില്ലാ സമരമുറകൾക്ക് നേതൃത്വം നൽകിയവർ - റാം മനോഹർ ലോഹ്യ, അരുണ അസഫലി, ജയപ്രകാശ് നാരായൺ 

13. ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആര് - ജയപ്രകാശ് നാരായൺ 

14. ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആര് - അരുണ അസഫലി

15. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന്‌ ഗാന്ധിജി പറഞ്ഞ അവസരം - ക്വിറ്റ് ഇന്ത്യ സമരം

16. ഓഗസ്റ്റ്‌ വിപ്ലവം എന്നറിയപ്പെടുന്നത്‌

17. ഗാന്ധിജി നേതൃത്വം നല്‍കിയ അവസാനത്തെ ജനകീയ സമരം

18. ഏത്‌ സമരത്തിന്റെ ഓര്‍മയ്ക്കായിട്ടാണ്‌ മുംബൈയിലെ ഗോവാലിയ ടാങ്കിന്‌ ഓഗസ്ത്‌ ക്രാന്തി മൈതാനം എന്നു പേരിട്ടത്‌

19. ക്രിപ്സ്‌ മിഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ആവിഷ്കരിച്ച സമരം

20. രണ്ടാം ലോക മഹായുദ്ധ സമയത്ത്‌ ഇന്ത്യയില്‍ അരങ്ങേറിയ ജനകീയ സമരം

21. ഏത്‌ ജനകീയ സമരകാലത്താണ്‌ രഹസ്യമായി ഉഷ മേത്തയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് റേഡിയോ എന്ന സംവിധാനം പ്രവര്‍ത്തിച്ചത്‌

22. ഏത്‌ ജനകീയ സമരത്തിനു മുന്നോടിയായിട്ടാണ്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലെ സര്‍ക്കാര്‍, പ്രധാന കോണ്‍ഗ്രസ്‌ നേതാക്കളെ മുന്‍കരുതലെന്നോളം തടവിലാക്കിയത്‌ 

23. പ്രധാന നേതാക്കള്‍ അറസ്റ്റിലായതിനാല്‍ അരുണ അസഫ്‌ അലി, ജയപ്രകാശ്‌ നാരായണ്‍, അച്ച്യുത്‌ പട്വര്‍ധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയത്‌ ഏത്‌ സമരത്തിനാണ്‌

24. ഏത്‌ ജനകീയ സമരമാണ്‌ 1942-ല്‍ നടന്നത്‌

25. "Irresponsible and an act of Madness” എന്ന്‌ ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത്‌ ഏത്‌ സമരത്തെയാണ്‌

26. "We shall either free India or die in the attempt; we shall not live to see the perpetuation of our slavery' എന്ന്‌ ഗാന്ധിജി പറഞ്ഞത്‌ ഏത്‌ അവസരത്തിലാണ്‌

27. "Spontaneous Revolution" എന്നു വിശേഷിപ്പിക്കപ്പെട്ട സമരമേത്‌

28. ഏത്‌ സമരവുമായി ബന്ധപ്പെട്ടാണ്‌ നേതാക്കളെ ജയിലിലടയ്ക്കാന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്‌ നടപ്പാക്കിയത്‌

29. "ഹിന്ദുമഹാസഭയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും" നിസ്സഹകരിച്ച ജനകീയ സമരമേത്‌

30. ഡോ.അംബേദ്കര്‍, വി.ഡി.സവാര്‍ക്കര്‍, മുഹമ്മദ്‌ അലി ജിന്ന എന്നിവര്‍ നിസ്സഹകരിച്ച സമരമേത്‌

31. ബലിയ, സത്താറ, മേദിനിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സമാന്തര സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌ ഏത്‌ സമരകാലത്താണ്‌

32. മഹാത്മാഗാന്ധി നേതാവായിരിക്കെ നടന്ന സമരങ്ങളില്‍ ഏറ്റവും അക്രമാസക്തമായത്‌ ഏതായിരുന്നു

33. ഏത്‌ സമരവുമായി ബന്ധപ്പെട്ടാണ്‌ അരുണ അസഫ്‌ അലി 1942 ആഗസ്ത്‌ 9ന്‌ മുംബൈയില്‍ പതാക ഉയര്‍ത്തിയത്‌

34. കാകോരി ട്രയിന്‍ കൊള്ള (1925 ഓഗസ്റ്റ് 9) യുടെ വാര്‍ഷികത്തില്‍ ആരംഭിച്ച ബഹുജനസമരമേത്‌

35. ഐ.എൻ.സി ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം 

Post a Comment

Previous Post Next Post