ഇന്ത്യൻ നാവിക കലാപം

ഇന്ത്യൻ നാവിക കലാപം (Royal Indian Navy Mutiny)

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മറ്റൊരു ഐതിഹാസിക സംഭവമാണ് റോയൽ ഇന്ത്യൻ നേവിയിലുണ്ടായ കലാപം. നാവികസേനയിലെ ബ്രിട്ടീഷുകാരായ മേധാവിമാരുടെ വിവേചനാത്മകമായ പെരുമാറ്റത്തിലുള്ള എതിർപ്പ് പ്രധാന കാരണമായിരുന്നു. 1948 ഫെബ്രുവരി 18 ന് മുംബൈയിലെ എച്ച്.എം.ഐ.എസ് തൽവാർ എന്ന കപ്പലിലാണ് നാവിക കലാപം ആരംഭിച്ചത്. ഫെബ്രുവരി 19 ന് കേന്ദ്ര നാവിക സമരസമിതി രൂപീകരിച്ചു. കലാപം മുംബൈയിൽ നിന്നു മറ്റു തുറമുഖ നഗരങ്ങളിലേക്കു വ്യാപിച്ചു. രണ്ടായിരത്തോളം നാവികരും എഴുപത്തെട്ടോളം കപ്പലുകളും ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ ചേർന്നു. കലാപകാരികൾക്കു വമ്പിച്ച ജനപിന്തുണ ലഭിക്കുകയുണ്ടായി. കലാപത്തിൽ ഇരുന്നൂറ്റൻപതോളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ഇരുപതിനായിരത്തോളം പേർക്കു ജോലി നഷ്ടപ്പെടുകയും ചെയ്തു. 1946 ഫെബ്രുവരി 18 തിങ്കൾ മുതൽ 23 ശനിവരെ ആറു ദിവസം നീണ്ടു നിന്ന കലാപം സർദാർ വല്ലഭഭായി പട്ടേലിന്റെയും അരുണാ അസഫലിയുടെയും സന്ധി സംഭാഷണത്തെ തുടർന്നാണു പിൻവലിച്ചത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. 1946 ലെ  നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത് - ബോംബെ 

2. നാവിക കലാപത്തിന്റെ പ്രധാന കാരണം - ഇന്ത്യൻ പട്ടാളത്തോടുള്ള വംശീയ വിവേചനം

3. ഏത് യുദ്ധക്കപ്പലിലെ സമരത്തെത്തുടർന്നാണ് 1946 ൽ നാവികകലാപം ആരംഭിച്ചത്  - എച്ച്.എം.ഐ.എസ്.തൽവാർ 

4. ബോംബെയിലെ നാവിക കലാപം നടന്നപ്പോൾ വൈസ്രോയി - വേവൽ പ്രഭു 

5. 1946 ലെ നാവിക കലാപം ആരംഭിച്ച തീയതി - 1946 ഫെബ്രുവരി 18 

6. ബോംബൈ കലാപം എന്നറിയപ്പെടുന്നത് - ഇന്ത്യൻ നാവിക കലാപം

7. നാവിക കലാപത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ട സംഘടന - നേവൽ സെൻട്രൽ സ്ട്രൈക്ക് കമ്മിറ്റി

8. 'സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി' എന്ന് ഗാന്ധിജി പറഞ്ഞത് എന്തിനെക്കുറിച്ചാണ് - ഇന്ത്യൻ നാവിക സമരം 

Post a Comment

Previous Post Next Post