ഹെറ്ററോസ്ഫിയർ

ഹെറ്ററോസ്ഫിയർ (Heterosphere)

സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ കുത്തനെയുള്ള രണ്ട് മേഖലകളായി തരംതിരിയ്ക്കാം - ഹെറ്ററോസ്ഫിയർ, ഹോമോസ്ഫിയർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള അന്തരീക്ഷ മേഖലയാണ് ഹെറ്ററോസ്ഫിയർ. താരതമ്യേന തന്മാത്രാ പിണ്ഡം കൂടിയ വാതകങ്ങൾ താഴ്ന്ന മേഖലയിലും കുറവുള്ളത് ഉയർന്ന തലങ്ങളിലും കാണപ്പെടുന്നു. 1000 കിലോമീറ്ററിനപ്പുറം ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങളാണ് ധാരാളമായി കണ്ടുവരുന്നത്. തന്മാത്രാഭാരം കൂടിയ ദ്വയാറ്റോമിക് നൈട്രജൻ വാതകം 500 കിലോമീറ്ററിനു മുകളിൽ വളരെ കുറഞ്ഞ തോതിൽ മാത്രമേ കാണപ്പെടുന്നുള്ളു.

PSC ചോദ്യങ്ങൾ 

1. 90 കിലോമീറ്ററിനും മുകളിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗം - ഹെറ്ററോസ്ഫിയർ

2. ഭൗമോപരിതലത്തിൽ നിന്നും അന്തരീക്ഷം കാണപ്പെടുന്ന മേഖല - ഹോമോസ്ഫിയർ

3. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോൾ അന്തരീക്ഷഘടനയിൽ മാറ്റംവരുന്നു. ഹോമോസ്ഫിയറിനും ഹെറ്ററോസ്ഫിയറിനും ഇടയ്ക്കുള്ള ഈ ഭാഗത്തെ വിളിക്കുന്നത് - ടർബോപോസ്

4. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പ് - കാർമൻ രേഖ

5. ഭൂമിയിൽ നിന്നും അകലെ സ്ഥിതിചെയ്യുന്നതും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങൾ പാളികളായി കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം - ഹെറ്ററോസ്ഫിയർ

Post a Comment

Previous Post Next Post