അന്തരീക്ഷം

അന്തരീക്ഷം (Atmosphere)
■ ഭൂമിയുടെ അന്തരീക്ഷത്തെ പ്രധാനമായും ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ) എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു.

■ അന്തരീക്ഷമർദ്ദം സംഭവിക്കുന്നത് വായുവിന്റെ ഭാരം മൂലമാണ്. അന്തരീക്ഷമർദ്ദം ഭൂമിയുടെ ഭൂനിരപ്പിൽ നിന്ന് അഞ്ച് കിലോമീറ്ററിൽ അകലെ 50 ശതമാനമായി കുറയുന്നു.

ട്രോപ്പോസ്ഫിയർ

■ അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളിയാണ് ട്രോപ്പോസ്ഫിയർ. ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 8 മുതൽ 18 കിലോമീറ്റർ വരെ നീളുന്നു.

■ എല്ലാ കാലാവസ്ഥാ വ്യതിയാനങ്ങളും ഹരിതഗൃഹ പ്രഭാവവും ട്രോപ്പോസ്ഫിയറിൽ സംഭവിക്കുന്നു.

■ ട്രോപ്പോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.

■ ഭൂമിയുടെ അന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ 80 ശതമാനം ട്രോപ്പോസ്ഫിയറിലാണ്.

സ്ട്രാറ്റോസ്ഫിയർ

■ സ്ട്രാറ്റോസ്ഫിയർ അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ പാളിയാണ്, ഇത് ട്രോപ്പോസ്ഫിയറിന് മുകളിലാണ്.

■ ട്രോപ്പോപ്പാസ് ട്രോപ്പോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും വിഭജിക്കുന്നു.

■ സ്ട്രാറ്റോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില വർദ്ധിക്കുന്നു.

■ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 20 മുതൽ 50 കിലോമീറ്റർ അകലെയാണ് ഓസോൺ പാളി സ്ഥിതിചെയ്യുന്നത്.

■ ജെറ്റ്സിന്റെ സഞ്ചാരത്തിന് അനുയോജ്യമായ പാളിയാണ് സ്ട്രാറ്റോസ്ഫിയർ.

■ സ്ട്രാറ്റോപ്പാസ് സ്ട്രാറ്റോസ്ഫിയറിനെയും മീസോസ്ഫിയറിനെയും വിഭജിക്കുന്നു.

മീസോസ്ഫിയർ

■ മീസോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ നീളുന്നു.

■ മീസോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.

■ 'നിശാദീപങ്ങൾ' (Night Shining) എന്ന പേരിൽ അറിയപ്പെടുന്ന നോക്ടിലൂസെന്റ് മേഘങ്ങളും (Noctilucent clouds) മീസോസ്ഫിയറിൽ സ്ഥിതിചെയ്യുന്നു. ഭൂമിയിൽ നിന്നുള്ള ഏറ്റവും ഉയർന്ന മേഘങ്ങളാണിവ.

■ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ഉൽക്കകൾ കത്തുന്ന പാളി കൂടിയാണ് മീസോസ്ഫിയർ. അതിനാൽ ഈ പ്രദേശത്തെ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും വിളിക്കുന്നു.

■ മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.

തെർമോസ്ഫിയർ

■ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ പാളി സ്ഥിതി ചെയ്യുന്നത്.

■ തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില വർദ്ധിക്കുന്നു.

■ തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു. എക്സോഫിയറിൽ താപനില 2500 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

■ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ബഹിരാകാശം (Space) ആരംഭിക്കുന്നത്, ഈ അതിർത്തിയെ കാർമൻ രേഖ എന്ന് വിളിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

■ ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതകങ്ങളുടെ ആവരണം - വായുമണ്ഡലം

■ അന്തരീക്ഷത്തെ ഭൂമിയോട്‌ ചേര്‍ത്തു നിര്‍ത്തുന്ന ഘടകം - ഭൂഗുരുത്വാകര്‍ഷണം

■ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം - നൈട്രജൻ

■ അന്തരീക്ഷത്തില്‍ നൈട്രജന്റെ അളവ്‌ - 78.084%

■ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വാതകം - ഓക്സിജന്‍

■ അന്തരീക്ഷത്തില്‍ ഓക്സിജന്റ്‌ അളവ്‌ - 20.95%

■ അന്തരീക്ഷ വാതകങ്ങളില്‍ ആര്‍ഗന്റെ സ്ഥാനം - മൂന്ന്‌

■ അന്തരീക്ഷ വാതകമായ കര്‍ബണ്‍ ഡൈ ഓക്സൈഡിന്റ്‌ അളവ്‌ - 0.03%

■ ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്‌ - സൂര്യനില്‍ നിന്ന്‌

■ സൗരോര്‍ജ്ജം ഭൂമിയില്‍ എത്തുന്നത്‌ ഏത്‌ രൂപത്തില്‍ - ഹ്രസ്വതരംഗ രൂപത്തില്‍

■ ഉല്‍ക്കാ പതനത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കുന്നത്‌ - അന്തരീക്ഷം

■ വ്യക്തമായി അന്തരീക്ഷത്തിലുളള ഏക ഗ്രഹം - ഭൂമി

■ അന്തരീക്ഷത്തെ ലംബ തലത്തില്‍ എത്രയായി തരം തിരിച്ചിരിക്കുന്നു - 2

■ റേഡിയോ തരംഗങ്ങളും ടെലിവിഷന്‍ തരംഗങ്ങളും സഞ്ചരിക്കുന്ന മാധ്യമം - അന്തരീക്ഷം

■ അന്തരീക്ഷ വായു പ്രയോഗിക്കുന്ന മർദം - അന്തരീക്ഷ മർദം

■ അന്തരീക്ഷ മർദം അളക്കാനുള്ള യൂണിറ്റ് - മില്ലിബാർ

■ അന്തരീക്ഷ മർദം അളക്കാനുള്ള ഉപകരണം - ബാരോമീറ്റര്‍

■ ബാരോമീറ്റര്‍ കണ്ടുപിടിച്ചത്‌ - ടോറിസെല്ലി

അന്തരീക്ഷപാളികൾ

■ ഭൂമിയുടെ ഉപരിതലത്തിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ഉയരം കൂടുന്തോറും താപനില കുറയുന്ന അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ട്രോപ്പോസ്ഫിയറും സ്ട്രാറ്റോസ്ഫിയറും തമ്മില്‍ വേര്‍തിരിക്കുന്ന പാളി - ട്രോപ്പോപ്പാസ്‌

■ ട്രോപ്പോസ്ഫിയറിനു മുകളില്‍ താപം സ്ഥിരമായി നില്‍ക്കുന്ന മേഖല - ട്രോപ്പോപ്പാസ്‌

■ ഭൂമിയിലെ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക്‌ കാരണമായ അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ധ്രുവപ്രദേശങ്ങളില്‍ ട്രോപ്പോസ്ഫിയറിന്റെ ശരാശരി ഉയരം - 8 കി. മി.

■ ഏത്‌ ഭാഷയില്‍ നിന്നാണ്‌ ട്രോപ്പോസ്ഫിയര്‍ എന്ന പദം ഉല്‍ഭവിച്ചത്‌ - ഗ്രീക്ക്‌

■ ഭൂമധ്യരേഖാപ്രദേശങ്ങില്‍ ട്രോപ്പോസ്‌ഫിയറിന്റെ ശരാശരി ഉയരം - 17 കി.മീ

■ ഭൗമോപരിതലത്തില്‍ നിന്ന്‌ 8 മുതല്‍ 18 കി.മീറ്റര്‍ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി - ട്രോപ്പോസ്ഫിയര്‍

■ ട്രോപ്പോസ്ഫിയറിനു മുകളില്‍ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്‌ഫിയർ

■ സ്ട്രാറ്റോസ്ഫിയറിന്റെ കനം - 50 കി. മീ.

■ വിമാനങ്ങള്‍ പറക്കാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയര്‍

■ ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയര്‍

■ സ്ട്രാറ്റോസ്ഫിയറിന്റെ ഉയരം - 17 - 50 കി. മീ.

■ ഉയരം വര്‍ദ്ധിച്ചാലും ഏകീകൃത താപനില കാണിക്കുന്ന മണ്ഡലം - സ്ട്രാറ്റോസ്ഫിയര്‍

■ അന്തരീക്ഷത്തിലെ ഏറ്റവും ചൂടു കൂടിയ പാളി - തെര്‍മോസ്‌ഫിയര്‍

■ തെര്‍മോസ്‌ഫിയര്‍ എത്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നു - 80 കി. മീ. മുതല്‍ 650 കി. മീ. വരെ

■ ഹോമോസ്ഫിയറിലെ ഏറ്റവും മുകളിലുള്ള പാളി - തെര്‍മോസ്ഫിയര്‍

■ ഭൗമോപരിതലത്തില്‍ നിന്ന്‌ 80 കിലേമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ ഉയരത്തിലുഉള തെര്‍മോസ്ഫിയറിന്റെ ഭാഗം അറിയപ്പെടുന്നത്‌ - അയണോസ്ഫിയര്‍

■ വൈദ്യുത ചാലകതയുളള അന്തരീക്ഷ പാളി - അയണോസ്ഫിയര്‍

■ ചാര്‍ജ്ജുളള കണങ്ങള്‍ തിങ്ങി നില്‍ക്കുന്ന അന്തരീക്ഷ പാളി - അയണോസ്ഫിയര്‍

■ ഏതു പാളിയുടെ സാന്നിദ്ധ്യം മൂലം ദീര്‍ഘദൂര റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നത്‌ - അയണോസ്ഫിയര്‍

■ ഹോമോസ്ഫിയറും ഹെറ്ററോസ്ഫിയറിലും കൂടിച്ചേര്‍ന്നു കിടക്കുന്ന മണ്ഡലം - തെര്‍മോസ്‌ഫിയര്‍

■ തെര്‍മോസ്ഫിയറിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ഭാഗം - എക്സോസ്‌ഫിയര്‍

■ സ്ട്രോറ്റോസ്ഫിയറിനു മുകളില്‍ കാണപ്പെടുന്ന പാളി - മിസോസ്ഫിയര്‍

■ മിസോസ്ഫിയറിന്റെ കനം - 30 കി. മീ.

■ സമുദ്രനിരപ്പില്‍ നിന്ന്‌ 50 കിലോമീറ്ററിനും 80 കിലോമീറ്ററിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി - മീസോസ്ഫിയര്‍

■ ഉയരം കൂടുംതോറും അന്തരീക്ഷ ഊഷ്മാവ്‌ കുറയുന്ന പാളി - മീസോസ്ഫിയര്‍

■ ഏറ്റവും കുറവ്‌ ഊഷ്മാവ്‌ അനുഭവപ്പെടുന്ന പാളി - മീസോസ്ഫിയര്‍

■ മീസോസ്ഫിയറിനെ തെര്‍മോസ്ഫിയറില്‍ നിന്നും വേര്‍തിരിക്കുന്ന ഭാഗം - മിസ്സോപ്പാസ്‌

■ മിസ്സോപ്പാസിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ്‌ - 80 ഡിഗ്രി സെല്‍ഷ്യസ്‌

ഭൂമിയുടെ ഘടന

■ ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി - ഭൂവല്‍ക്കം

■ ഭൂവല്‍ക്കത്തിന്റെ കനം - 50 കി.മീ.

■ ഭൂവല്‍ക്കത്തിന്റെ പ്രധാന രണ്ടു ഭാഗങ്ങള്‍ - സിയാല്‍, സിമ

■ ഭൂവല്‍ക്കത്തിന്റെ ശരാശരി സാന്ദ്രത - 3

■ ശിലകളുടെയും ധാതുക്കളുടെയും കലവറയാണ്‌ - ഭൂവല്‍ക്കം

■ ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം - അലുമിനിയം

■ ഭൂവല്‍ക്കത്തിന്റെ അതിര്‍വരമ്പ്‌ അറിയപ്പെടുന്നത്‌ - മൊഹാറോ വിസിക് വിച്ഛിന്നത

■ ഭൂഖണ്ഡങ്ങളുടെ മുകള്‍ഭാഗം അറിയപ്പെടുന്നത്‌ - സിയാല്‍

■ സിയാലില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങള്‍ - അലുമുനിയം, സിലിക്കണ്‍

■ ഭൂവല്‍ക്കത്തിനു സിയാലിനു താഴെ കാണപ്പെടുന്നത്‌ - സിമ

■ സിമ നിര്‍മ്മിച്ചിരിക്കുന്നത്‌ ഏതു ലോഹങ്ങളുടെ സഹായത്തോടെയാണ്‌ - സിലിക്കണ്‍, മഗ്നീഷ്യം

■ ഏറ്റവും കനം കൂടിയ പാളി - മാന്റിൽ

■ മാന്റലിന്റെ അതിര്‍വരമ്പ്‌ അറിയപ്പെടുന്നത്‌ - ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത

■ ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത്തിലെ ഏകദേശം ഊഷ്മാവ്‌ - 2200 ഡിഗ്രി

■ മാന്റിലിന്‍ കാണപ്പെടുന്നത്‌ - അര്‍ദ്ധ ദ്രാവകാവസ്ഥയില്‍

■ ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമായ അകക്കാമ്പ്‌ അറിയപ്പെടുന്നത്‌ - നിഫെ

■ അകക്കാമ്പിന്റെ ഉപരിഭാഗം അറിയപ്പെടുന്നത്‌ - ബാഹ്യ അകക്കാമ്പ്‌

■ മാന്റലിന്‌ തൊട്ടു താഴെയുളള മണ്ഡലം - അകക്കാമ്പ്‌

Post a Comment

Previous Post Next Post