അസ്തനോസ്ഫിയർ

അസ്തനോസ്ഫിയർ (Asthenosphere)

ഉപരിമാന്റിലിന് താഴെയുള്ള ഭാഗത്തെ ശിലകൾ ഉരുകി ദ്രാവാവസ്ഥയിൽ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് അനുഭവപ്പെടുന്ന ഉയർന്ന താപമാണ് ഇതിനു കാരണം. മാന്റിലിന്റെ ഈ ഭാഗം അസ്തനോസ്ഫിയർ എന്നറിയപ്പെടുന്നു. ഏകദേശം 400 കിലോമീറ്റർ വരെ അസ്തനോസ്ഫിയർ വ്യാപിച്ചു കിടക്കുന്നു. അസ്തനോസ്ഫിയറിൽ ഉരുകുന്ന ശിലകൾ ഭൂമിക്കുള്ളിൽ ശിലാദ്രവങ്ങളുടെ സംവഹനപ്രവാഹങ്ങളായി ചലിക്കുന്നു. ഇത്തരത്തിലുള്ള സംവഹനപ്രവാഹങ്ങൾ ഫലകാതിർത്തികളിൽ ചെലുത്തുന്ന സമ്മർദ്ദമാണ് ഫലകങ്ങളുടെ ചലനങ്ങൾക്ക് കാരണമാകുന്നത്. 

ദുർബലവും ബാഹ്യ സമ്മർദ്ദബലത്തിന് വിധേയമാകുമ്പോൾ രൂപമാറ്റത്തിന് വിധേയമാകുന്ന സ്വഭാവം പ്രദർശിപ്പിക്കുന്നതുമായ മണ്ഡലമാണിത്. അസ്തനോസ്ഫിയർ ശിലാമണ്ഡലം പോലെ ഉറച്ച ഖരാവസ്ഥയിലല്ല ഉള്ളത്. എന്നാൽ ദ്രവകാവസ്ഥയിലുമല്ല. അർധദ്രാവകാവസ്ഥയിലുള്ള ചലനവിധേയമായ മണ്ഡലമാണിത്. വർഷം തോറും ഈ മണ്ഡലം നിരവധി സെന്റിമീറ്റർ ചലനവിധേയമാകുന്നു. അസ്തനോസ്ഫിയറിന്റെ രാസഘടന ശിലാമണ്ഡലത്തിന്റെ രാസഘടനയോട് ഏറെക്കുറെ സമാനമാണ്.

PSC ചോദ്യങ്ങൾ 

1. ഭൂവൽക്കത്തിനു തൊട്ടു താഴെയായി ശിലകൾ ദ്രവാവസ്ഥയിൽ സ്ഥിതിചെയ്യുന്ന താരതമ്യേന ഉയർന്ന സാന്ദ്രതയുള്ള മേഖല - അസ്തനോസ്ഫിയർ

2. ലിത്തോസ്ഫിയറിന് തൊട്ടുതാഴെയായി അർദ്ധദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മാന്റിലിന്റെ ഭാഗം - അസ്തനോസ്ഫിയർ 

3. അസ്തനോ എന്ന വാക്കിനർത്ഥം - ദുർബലം 

4. അസ്തനോസ്ഫിയർ വ്യാപിച്ചുകിടക്കുന്നത് - 400 കിലോമീറ്റർ വരെ 

5. അഗ്നി പർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ (ലാവ) പ്രഭവമണ്ഡലം - അസ്തനോസ്ഫിയർ 

6. അസ്തനോസ്ഫിയറിന്റെ സാന്ദ്രത - 3.4 ഗ്രാം/ഘ.സെ.മീ (ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രത)

7. അസ്തനോസ്ഫിയറിന് താഴെയുള്ള ഖരാവസ്ഥയിലുള്ള മാന്റിലിന്റെ ഭാഗം - അധോമാന്റിൽ 

8. ശിലാമണ്ഡലത്തിന് താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം - അസ്തനോസ്ഫിയർ 

9. മാഗ്മയുടെ ഉറവിടസ്ഥാനം - അസ്തനോസ്ഫിയർ 

10. അസ്തനോസ്ഫിയറിന്റെ ഉരുകലിന് ആക്കം കൂട്ടുന്ന കാരണങ്ങൾ - ജലം പോലെയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യവും മർദ്ദത്തിന്റെ കുറവും 

Post a Comment

Previous Post Next Post