ശിലാ മണ്ഡലം

ശിലാ മണ്ഡലം എന്നാൽ എന്ത്? (Lithosphere)

മാന്റിലിന്റെ ഉപരിഭാഗവും ഭൂവൽക്കവും ചേർന്നതാണ് ശിലാമണ്ഡലം (ലിത്തോസ്ഫിയർ). ശിലാമണ്ഡലത്തിന്റെ കനം 10 കിലോമീറ്റർ മുതൽ പരമാവധി 200 കിലോമീറ്റർ വരെ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു മുട്ടയുടെ പുറന്തോട് പൊട്ടിയിരിക്കുന്ന രീതിയിൽ പല കഷ്ണങ്ങളായാണ് ശിലാമണ്ഡലം കാണപ്പെടുന്നത്. ഭൗമോപരിതലം മുതൽ ഭൂകേന്ദ്രംവരെയുള്ള കനവുമായി താരതമ്യം ചെയ്യുമ്പോൾ ശിലാമണ്ഡലത്തിന്റെ കനം വളരെ കുറവാണ്. ഭൂമിയുടെ പുറന്തോടായ ശിലാമണ്ഡലം ഏഴ് വലിയ ഖണ്ഡങ്ങളും ഒരു ഡസനോളം ചെറുഖണ്ഡങ്ങളുമായാണ് കാണപ്പെടുന്നത്. അനേകായിരം കിലോമീറ്റർ വിസ്തൃതിയും പരമാവധി നൂറു കിലോമീറ്റർ വരെ കനവുമുള്ള ഇത്തരം ശിലാഖണ്ഡങ്ങളെ ഫലകങ്ങൾ എന്നാണ് വിളിക്കുന്നത് 

ശിലാമണ്ഡലത്തിന്റെ മുകൾ ഭാഗത്ത് ഭൂവൽക്കവും അതിനു താഴെ മാന്റിലിന്റെ ഉപരിഭാഗവുമാണ് സ്ഥിതിചെയ്യുന്നത്. ഈ രണ്ട് മണ്ഡലങ്ങളും കൂടിച്ചേർന്ന് ശിലാമണ്ഡലത്തെ ഉറച്ച ശിലാപാളിയാക്കി മാറ്റുന്നു. പരസ്പരം അതീവ മന്ദഗതിയിൽ വിവിധ ദിശയിലുള്ള ചലനത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ടെക്ടോണിക് പ്ലെയിറ്റുകളുടെ സംഗമമാണ് ശിലാമണ്ഡലം. ഉരുകിയ ശിലകൾ ശിലാമണ്ഡലത്തിന്റെ മൊത്തം വ്യാപ്തത്തിന്റെ 0.1 ശതമാനമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 

PSC ചോദ്യങ്ങൾ 

1. ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗം അറിയപ്പെടുന്നത് - ശിലാമണ്ഡലം (100 കിലോമീറ്റർ)

2. സ്ഥലമണ്ഡലം, പാറക്കെട്ട് നിറഞ്ഞ മണ്ഡലം എന്നിങ്ങനെ അറിയപ്പെടുന്നത് - ശിലാമണ്ഡലം 

3. മനുഷ്യനും മറ്റ് ജീവജാലങ്ങളും കാണപ്പെടുന്ന ഭൂമിയുടെ ഏറ്റവും ഉപരിഭാഗം - ശിലാമണ്ഡലം 

4. ശിലാമണ്ഡലം കാണപ്പെടുന്നത് - ഖരരൂപത്തിൽ 

Post a Comment

Previous Post Next Post