ഹോമോസ്ഫിയർ

ഹോമോസ്ഫിയർ (Homosphere)

സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ കുത്തനെയുള്ള രണ്ട് മേഖലകളായി തരംതിരിയ്ക്കാം - ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ. ഭൗമോപരിതലത്തിൽ നിന്നും അന്തരീക്ഷം കാണുന്ന മേഖലയാണ് ഹോമോസ്ഫിയർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷ മേഖലയാണിത്. ഹോമോസ്ഫിയറിൽ വാതകങ്ങളുടെ ശക്തമായ മിശ്രണം വാതക തന്മാത്രകളുടെ പ്രസരണത്തേക്കാൾ അധികമാണ്. അന്തരീക്ഷത്തിന്റെ രാസഘടന ഈ ഭാഗത്തിന്റെ ഉയർന്ന തലം വരെ ഐകരൂപ്യമുള്ള പോലെ കാണപ്പെടുന്നത് കൊണ്ടാണ് ഹോമോസ്ഫിയർ എന്ന പേര് നൽകിയിട്ടുള്ളത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുന്തോറും അന്തരീക്ഷ ഊഷ്‌മാവിൽ വ്യതിയാനം സംഭവിക്കുന്നു. ഈ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷപാളിയായ ഹോമോസ്ഫിയറിനെ അഞ്ച് വ്യത്യസ്‌ത പാളികളായി തരംതിരിച്ചിരിക്കുന്നു. ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ), എക്സോസ്ഫിയർ എന്നിവ.

PSC ചോദ്യങ്ങൾ

1. വാതക സംരചനയിൽ ഐക്യരൂപമുള്ള അന്തരീക്ഷ ഭാഗം - ഹോമോസ്ഫിയർ

2. ഭൂമിയോട്  അടുത്ത് സ്ഥിതിചെയ്യുന്നതും വാതകങ്ങൾ മിശ്രരൂപത്തിൽ കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം - ഹോമോസ്ഫിയർ

3. ഹോമോസ്ഫിയറിന്റെ ഉയരം - 0 മുതൽ 90 കി.മീ വരെ

Post a Comment

Previous Post Next Post