ഹരിത കേരളം മിഷൻ പദ്ധതി

ഹരിത കേരളം മിഷൻ പദ്ധതി

അധ്യക്ഷൻ - മുഖ്യമന്ത്രി 

സഹ അധ്യക്ഷൻ - തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം വകുപ്പ് മന്ത്രിമാർ

ഉപാധ്യക്ഷൻ - ധനകാര്യം, ആരോഗ്യം, വനം വകുപ്പ് മന്ത്രിമാരും ആസൂത്രണ ബോർഡ് ഉപാധ്യക്ഷനും

പ്രത്യേക ക്ഷണിതാവ് - പ്രതിപക്ഷ നേതാവ് 

മിഷൻ സെക്രട്ടറി - ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

കൃഷി, ജലസംരക്ഷണം, ശുചിത്വം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഹരിത കേരളം മിഷൻ. 2016 ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. ശുചിത്വവും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷന്റെ മുഖ്യലക്ഷ്യങ്ങൾ.

ഹരിത കേരളം മിഷന്റെ പൊതുവായ ലക്ഷ്യങ്ങൾ 

◆ ഭൂമിയും മണ്ണും ജലവും വായുവും മലിനമാക്കാതെയുള്ള വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ജല സ്രോതസ്സുകളിൽ ജലസാന്നിധ്യം ഉറപ്പാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നിർവ്വഹിക്കുന്നതിനുമായി സമൂഹത്തെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പ്രാപ്തരാക്കുക.

◆ പാരിസ്ഥിതിക സുരക്ഷയും ഉത്പാദന ക്ഷമതയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടുള്ള സാങ്കേതിക പദ്ധതികൾ രൂപീകരിക്കുന്നതിന് പ്രേരക ശക്തിയായി പ്രവർത്തിക്കുക.

◆ ശുചിത്വ - മാലിന്യ സംസ്‌കരണ മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക. ജനപങ്കാളിത്തത്തോടെ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കുക.

◆ മഴവെള്ള സംഭരണം വ്യാപകമാക്കുക, ഭൂഗർഭജലം സംരക്ഷണം ഉറപ്പാക്കുക.

◆ ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ മരങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ വ്യാപകമായി വച്ചുപിടിപ്പിക്കുക.

ഹരിതകേരളം മിഷന്റെ ഉപദൗത്യങ്ങൾ 

◆ ശുചിത്വ - മാലിന്യ സംസ്കരണം.

◆ ജലസംരക്ഷണം (ജലസമൃദ്ധി).

◆ ജൈവകൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം (സുജലം സുഫലം)

PSC ചോദ്യങ്ങൾ 

1. ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമ്മാർജ്ജനം മുതലായവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി - ഹരിത കേരളം പദ്ധതി

2. ഹരിത കേരളം പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌ - 2016 ഡിസംബർ 8 (പിണറായി വിജയൻ)

3. ഹരിത കേരളം പദ്ധതിയുടെ അധ്യക്ഷൻ - പിണറായി വിജയൻ 

4. ഹരിത കേരളം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ - ടി.എൻ.സീമ 

5. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ - കെ.ജെ.യേശുദാസ് 

6. ഹരിത കേരളം പദ്ധതിയുടെ മുദ്രാവാക്യം - പച്ചയിലൂടെ വൃത്തിയിലേക്ക് 

7. തരിശ് ഭൂമികളിൽ വനവൃക്ഷങ്ങളും ഫല വൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിതവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പദ്ധതി - പച്ചത്തുരുത്ത്

8. ഹരിതകേരളം മിഷന്റെ ഭാഗമായി സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ കാർഷിക ആവശ്യത്തിനും കുടുവെള്ളത്തിനുമുള്ള ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി - ജലരക്ഷ ജീവരക്ഷ

9. ഹരിത കേരളം മിഷന്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനഃചംക്രമണത്തിനായി നൽകുന്ന പദ്ധതി - പെൻ ബൂത്ത്

Post a Comment

Previous Post Next Post