ആർദ്രം പദ്ധതി

ആർദ്രം മിഷൻ പദ്ധതി (Aardram Mission)

അധ്യക്ഷൻ - മുഖ്യമന്ത്രി 

സഹ അധ്യക്ഷൻ - ആരോഗ്യവകുപ്പ് മന്ത്രി 

ഉപാധ്യക്ഷൻ - ധനകാര്യം, തദ്ദേശസ്വയം  ഭരണം, ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാർ

പ്രത്യേക ക്ഷണിതാവ് - പ്രതിപക്ഷ നേതാവ് 

മിഷൻ സെക്രട്ടറി - ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ആർദ്രം മിഷൻ. സർക്കാർ ആശുപത്രികളുടെ വിപുലീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റൽ, ജീവിത ശൈലി രോഗങ്ങളിൽ നിന്നുള്ള പരിരക്ഷ, കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കൽ, നഴ്‌സിംഗ് വിദ്യാഭ്യാസരംഗത്തെ അന്താരാഷ്ട്ര നിലവാരം, ആരോഗ്യ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ എന്നീ പ്രവർത്തനങ്ങൾക്കായാണ് ആർദ്രം മിഷൻ പ്രധാനമായും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. സമകാലിക ആരോഗ്യ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനോടൊപ്പം ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, പ്രായാധിക്യമുള്ളവർ എന്നിവരുടെ ആരോഗ്യാവശ്യങ്ങൾ നിറവേറ്റുന്നതിനും ആർദ്രം മിഷൻ ലക്ഷ്യമിടുന്നു.

ആർദ്രം മിഷന്റെ ലക്ഷ്യങ്ങൾ 

◆ പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടുന്നവർക്ക് ഗുണമേന്മയുള്ളതും സൗഹാർദപരവുമായ സേവനം ഉറപ്പാക്കുക.

◆ മെഡിക്കൽ കോളേജ് ആശുപത്രികളുടെയും മറ്റ് ഗവൺമെന്റ് ആശുപത്രികളുടെയും ഔട്ട്പേഷ്യന്റ് വിഭാഗങ്ങളുടെ രോഗീസൗഹൃദപരിവർത്തനം, ജില്ലാ-താലൂക്കുതല ആശുപത്രികളെ മാതൃകനിലവാരത്തിലേക്ക് ഉയർത്തൽ.

◆ മെഡിക്കൽ കോളേജ്, ജില്ലാ താലൂക്ക് ആശുപത്രികളിൽ ഘട്ടംഘട്ടമായി അത്യാവശ്യമായ സ്പെഷ്യാലിറ്റി / സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുക.

◆ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക.

◆ രോഗികൾക്ക് ട്രീറ്റ്‌മെന്റ് പ്രോട്ടോകോൾ പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക.

◆ നഴ്‌സിംഗ് രംഗത്ത് നൈപുണ്യ വികസനത്തിനും മനുഷ്യ വിഭവശേഷി വർദ്ധനവിനും ഊന്നൽ നൽകുക.

◆ സ്റ്റാൻഡേർഡുകളിലൂടെയും അക്രഡിറ്റേഷൻ സംവിധാനങ്ങളിലൂടെയും ചികിത്സകർക്കും ആരോഗ്യ പ്രവർത്തകർക്കും തൊഴിൽ സംബന്ധമായ അപായ സാധ്യതകളിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുക.

◆ ആയുർവേദ ചികിത്സാ രീതികളും പാരമ്പര്യ ചികിത്സാ മേഖലകളും കാലോചിതമായി ശക്തിപ്പെടുത്തി വിപുലീകരിക്കുക.

PSC ചോദ്യങ്ങൾ 

1. കേരളത്തിലെ സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദമാക്കാനുള്ള പദ്ധതി - ആർദ്രം മിഷൻ 

2. സർക്കാർ ആശുപത്രികളിലെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താനും ന്യായമായ ചെലവിലും സമയത്തും സംതൃപ്തിയിലും ചികിത്സ നൽകാനും ലക്ഷ്യമിടുന്ന സംരംഭമേത് - ആർദ്രം മിഷൻ

3. ആർദ്രം മിഷന്റെ ചെയർമാൻ - മുഖ്യമന്ത്രി 

4. ആർദ്രം മിഷന്റെ ഉപാധ്യക്ഷന്മാർ - ആരോഗ്യ, ധനകാര്യ മന്ത്രിമാർ 

5. ആർദ്രം മിഷന്റെ കോ-ചെയർപേഴ്‌സൺമാർ ആരെല്ലാം - തദ്ദേശ സ്വയംഭരണം - സിവിൽ സപ്ലൈസ് മന്ത്രിമാർ 

6. ആർദ്രം മിഷനിലെ പ്രത്യേക ക്ഷണിതാവ് - സംസ്ഥാന പ്രതിപക്ഷ നേതാവ്

Post a Comment

Previous Post Next Post