ഹിമം

ഹിമം (Frost)

രാത്രി കാലങ്ങളിൽ ഉപരിതല താപം പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയായി കുറയുന്ന പ്രദേശങ്ങളിൽ തുഷാരം നേർത്ത ഹിമകണങ്ങളായി രൂപംകൊള്ളുന്നു. ഈ രൂപത്തിലുള്ള ഘനീകരണത്തെ ഹിമം അഥവാ മൂടൽ മഞ്ഞ് (Fog and Mist) എന്നു പറയുന്നു. ഭൂമിക്ക് മുകളിൽ നീരാവി ഘനീഭവിച്ച് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതാണ് നേർത്ത മൂടൽമഞ്ഞും കനത്ത മൂടൽമഞ്ഞും. അന്തരീക്ഷത്തിലെ ഓരോ സൂക്ഷ്മധൂളികളും നിബിഡമായ ജലകണികാ പടലങ്ങളെ ഉൾക്കൊള്ളുന്നതാണ് നേർത്ത മൂടൽമഞ്ഞ് (Mist). കനത്ത മൂടൽമഞ്ഞി (Fog) ന്റെ ജലകണികകൾ നേർത്ത മൂടൽമഞ്ഞിലെ ജലകണികകളേക്കാൾ ചെറുതായിരിക്കും. പുകയും മൂടൽമഞ്ഞും സംയോജിപ്പിച്ചുണ്ടാകുന്ന രൂപത്തെ പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നു. വ്യവസായശാലകൾ ധാരാളമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.

PSC ചോദ്യങ്ങൾ 

1. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന നേർത്ത ജലകണികകൾ അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിലുള്ള പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുമ്പോൾ രൂപം കൊള്ളുന്നത് - മൂടൽമഞ്ഞ് 

2. മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച ഒരു കിലോമീറ്റർ ദൂരത്തിലും കുറവാണെങ്കിൽ അതറിയപ്പെടുന്നത് - കനത്ത മൂടൽമഞ്ഞ് (Fog)

3. മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച ഒരു കിലോമീറ്റർ ദൂരത്തിലും അധികമാണെങ്കിൽ അതറിയപ്പെടുന്നത് - നേർത്ത മൂടൽമഞ്ഞ് (Mist)

4. വ്യാവസായിക മേഖലകളിൽ പുകയും മൂടൽ മഞ്ഞും കൂടിക്കലർന്ന് രൂപംകൊള്ളുന്ന അന്തരീക്ഷവസ്ഥ - സ്മോഗ്

5. കേരളത്തിൽ സ്മോഗ് ഉണ്ടാകുന്ന ഒരു പട്ടണം - ആലുവ

Post a Comment

Previous Post Next Post