തുഷാരം

തുഷാരം എന്നാൽ എന്ത്? (What is Dew?)

പ്രഭാതങ്ങളിൽ പുൽക്കൊടികളിലും ഇലകളിലും മറ്റു തണുത്ത പ്രതലങ്ങളിലും ജലത്തുള്ളികൾ പറ്റിയിരിക്കുന്ന പ്രതിഭാസമാണ് തുഷാരം. പകൽസമയത്ത് കര വേഗം ചൂടുപിടിക്കുകയും രാത്രികാലങ്ങളിൽ പെട്ടെന്ന് തണുക്കുകയും ചെയ്യുന്നു. രാത്രി കാലങ്ങളിൽ ഭൗമോപരിതലം തണുക്കുന്നതിനെ തുടർന്ന് ഉപരിതലത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന അന്തരീക്ഷ ഭാഗവും തണുക്കുന്നു. ഇതുമൂലം നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൂമിയുടെ ഉപരിതലത്തിലെ തണുത്ത പ്രതലങ്ങളിൽ പറ്റിപിടിക്കുന്നു. സൂര്യോദയത്തോടെ തുഷാരം അപ്രത്യക്ഷമാകുന്നു.

PSC ചോദ്യങ്ങൾ 

1. അന്തരീക്ഷത്തിലെ നീരാവി ഘനീഭവിക്കുന്നതിലൂടെ രൂപപ്പെടുന്ന ഒരു പ്രതിഭാസം - തുഷാരം (Dew)

2. തണുപ്പുള്ള പ്രഭാതങ്ങളിൽ പുൽനാമ്പുകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും ജലകണികകൾ പറ്റിപിടിച്ചിരിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് - തുഷാരം

3. തുഷാരത്തിന് ഉദാഹരണം - പ്രഭാതങ്ങളിൽ പുൽക്കൊടികളിലും ഇലകളിലും മറ്റു തണുത്ത പ്രതലങ്ങളിലും ജലത്തുള്ളികൾ പറ്റിയിരിക്കുന്നത് 

Post a Comment

Previous Post Next Post