സിറസ് മേഘങ്ങൾ

സിറസ് മേഘങ്ങൾ (Cirrus Clouds)

ഉന്നതമേഘങ്ങൾക്ക് ഉദാഹരണമാണ് സിറസ് മേഘങ്ങൾ. തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരത്തിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ് സിറസ് മേഘങ്ങൾ. ഭൗമോപരിതലത്തിൽ 5000 മീറ്ററിനും ഉയരെയാണിവയുടെ സ്ഥാനം. കൈച്ചൂലിന്റെ ആകൃതിയിലും (wispy shaped) പക്ഷിത്തൂവലുകൾപ്പോലെയും കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ. ജെറ്റ് വിമാനങ്ങൾ കടന്ന് പോവുന്നതിന്റെ ഫലമായി ഉടലെടുത്ത സിറസ് മേഘമാണ് കോൺട്രയിൽസ്. 

PSC ചോദ്യങ്ങൾ 

1. തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരത്തിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ - സിറസ് മേഘങ്ങൾ 

2. തെളിഞ്ഞ ആകാശത്തിൽ ചന്ദ്രന് ചുറ്റും കാണപ്പെടുന്ന മഞ്ഞ വലയത്തിന് കാരണം - സിറോസ്ട്രാറ്റസ് മേഘങ്ങൾ

3. കൈച്ചൂലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ - സിറസ് മേഘങ്ങൾ

Post a Comment

Previous Post Next Post