സ്ട്രാറ്റസ് മേഘങ്ങൾ

സ്ട്രാറ്റസ് മേഘങ്ങൾ (Stratus Clouds)

ഭൗമോപരിതത്തിൽ നിന്നും 2000 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന നിമ്‌ന മേഘങ്ങൾക്ക് ഉദാഹരണമാണ്  സ്ട്രാറ്റസ് മേഘങ്ങൾ. ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘമാണ് 'മൂടൽമഞ്ഞ്' (Fog). സ്ട്രാറ്റസ് മേഘങ്ങൾ നേർത്ത മഴയ്ക്ക് കാരണമാകുന്നു. ഇവ ശൈത്യകാല മേഘങ്ങളെന്നറിയപ്പെടുന്നു. മൂടൽ മഞ്ഞിന്റെ ആകൃതിയാണ് ഉള്ളത്. മോശമായ കാലാവസ്ഥയിലും മഴച്ചാറ്റലുള്ള അവസരങ്ങളിലും കാണപ്പെടുന്നു. തിരശ്ചീനമായ ഷീറ്റുകൾ അടുക്കിയതുപോലെ കാണപ്പെടുന്ന മേഘങ്ങളാണ് സ്ട്രാറ്റസ് മേഘങ്ങൾ. സ്ട്രാറ്റോ വിഭാഗത്തിൽപ്പെടുന്ന മേഘമാണ് ആൾടോസ്ട്രാറ്റസ്. ആൾട്ടോസ്ട്രാറ്റസ് മേഘങ്ങളും സ്ട്രാറ്റസ് മേഘങ്ങളും പാളികളുള്ള മേഘങ്ങളാണ്, അതിനാൽ അവ ഒരുപോലെ കാണപ്പെടും.

PSC ചോദ്യങ്ങൾ 

1. താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങൾ - സ്ട്രാറ്റസ് മേഘങ്ങൾ

2. ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘങ്ങൾ അറിയപ്പെടുന്നത് - മൂടൽമഞ്ഞ്

3. മോശമായ കാലാവസ്ഥയിലും മഴച്ചാറ്റലുള്ള അവസരങ്ങളിലും കാണപ്പെടുന്ന മേഘങ്ങൾ - സ്ട്രാറ്റസ് മേഘങ്ങൾ

4. ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത് - സ്ട്രാറ്റസ് മേഘങ്ങൾ

5. നേർത്ത പാടപോലെ ആകാശത്തെ മൂടി കാണപ്പെടുന്ന മേഘങ്ങൾ - ആൾടോസ്ട്രാറ്റസ് 

6. ആകാശത്തിന് നീല, ചാര നിറങ്ങൾ നൽകുന്ന മേഘങ്ങൾ - ആൾടോസ്ട്രാറ്റസ്

7. മധ്യമേഘങ്ങൾക്ക് ഉദാഹരണങ്ങൾ - ആൾടോസ്ട്രാറ്റസ്, ആൾട്ടോകുമുലസ്

8. ആകാശത്ത് തിരമാലകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ - ആൾട്ടോകുമുലസ്

9. കൊടുങ്കാറ്റിന്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങൾ - ആൾട്ടോകുമുലസ്

Post a Comment

Previous Post Next Post