അറോറ പ്രതിഭാസം

അറോറ പ്രതിഭാസം (Auroras)

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രികാലത്ത് ആകാശത്തു ദൃശ്യമാവുന്ന വർണക്കാഴ്ചകളാണ് ധ്രുവദീപ്തങ്ങൾ അഥവാ അറോറ. ഉത്തരധ്രുവത്തിലെ ദീപ്തിയാണ് 'അറോറ ബോറിയാലിസ്'. ഉത്തരദീപ്തി (Northern Light) എന്നും ഇതറിയപ്പെടുന്നു. ഭൂമിയുടെ ദക്ഷിണ ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന ദീപ്തികളാണ് 'അറോറ ഓസ്‌ട്രേലിസ്'. ദക്ഷിണദീപ്തി (Southern Light) എന്നും ഇതറിയപ്പെടുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിൽ ചാർജ് ചെയ്യപ്പെട്ട കണങ്ങൾ വന്നിടിക്കുന്നതിന്റെ ഫലമാണ് ധ്രുവദീപ്തികൾ. തെർമോസ്ഫിയർ പാളിയിലാണ് ഇവ കാണപ്പെടുന്നത്.

PSC ചോദ്യങ്ങൾ

1. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന അറോറ കാഴ്ചകളുടെ ഉറവിടം - തെർമോസ്ഫിയർ 

2. അറോറ എന്ന പ്രതിഭാസം തെർമോസ്ഫിയറിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് - അയണോസ്ഫിയർ

3. ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന സൗരക്കാറ്റ് അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിമുട്ടുമ്പോൾ വ്യത്യസ്തങ്ങളായ വർണരാജികൾ ഉണ്ടാകുന്നു. ഈ വർണ വിസ്മയ കാഴ്ച അറിയപ്പെടുന്നത് - അറോറ പ്രതിഭാസം

4. അറോറ പ്രതിഭാസം ദൃശ്യമാകുന്നത് - ഉത്തര - ദക്ഷിണ ധ്രുവങ്ങളിൽ

Post a Comment

Previous Post Next Post