കാർമൻ രേഖ

കാർമൻ രേഖ (Karman Line)

ഭൗമോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരെയുള്ള ഭാഗത്തെയാണ് ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി അന്താരാഷ്ട്ര എയ്‌റോനോട്ടിക് ഫെഡറേഷൻ നിശ്ചയിച്ചിരിക്കുന്നത്. ഈ അതിർവരമ്പ് അറിയപ്പെടുന്ന പേരാണ് കാർമൻ രേഖ. എയ്‌റോനോട്ടിക് ശാസ്ത്രജ്ഞൻ തിയോഡോർ വോൺ കാർമന്റെ സ്മരണാർഥമാണ് ഈ പേര് നൽകിയിരിക്കുന്നത്.

PSC ചോദ്യങ്ങൾ 

1. ഭൗമോപരിതലത്തിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ബഹിരാകാശം (Space) ആരംഭിക്കുന്നത്, ഈ അതിർത്തിയെ വിളിക്കുന്നത് - കാർമൻ രേഖ

2. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ - കാർമൻ രേഖ

3. കാർമൻ രേഖയ്ക്ക് ആ പേര് നൽകിയത് - തിയോഡോർവാൻ കാർമൻ എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം

4. അമേരിക്കൻ നിയമനുസരിച്ച് സമുദ്രനിരപ്പിൽ നിന്ന് 50 മൈൽ ഉയരെ യാത്രചെയ്യുന്നവരാണ് - ബഹിരാകാശ യാത്രികർ (Astronaut)

5. റഷ്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് - കോസ്മോനോട്ട് 

6. ചൈനീസ് ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് - തയ്‌ക്കോനോട്ട്

7. ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്കായി ഐ.എസ്.ആർ.ഒ തിരഞ്ഞെടുത്തിരിക്കുന്ന പേര് - വ്യോമനോട്ട്

Post a Comment

Previous Post Next Post