ധ്രുവപ്രദേശങ്ങൾ

ധ്രുവപ്രദേശങ്ങൾ (Polar Regions)
ഭൂമിയുടെ ഉത്തരാർധഗോളത്തിലെ 66 ഡിഗ്രി 33 മിനിറ്റ് 39 സെക്കൻഡ് വടക്കൻ അക്ഷാംശം ആർട്ടിക്ക് വൃത്തം എന്നും ദക്ഷിണാർധഗോളത്തിലെ 66 ഡിഗ്രി 33 മിനിറ്റ് 39 സെക്കൻഡ് ദക്ഷിണ അക്ഷാംശം അന്റാർട്ടിക്ക് വൃത്തം എന്നും അറിയപ്പെടുന്നു.

PSC ചോദ്യങ്ങൾ

1. ഭൂമിയുടെ ദക്ഷിണധ്രുവം ഉൾപ്പെടുന്ന ഭൂഖണ്ഡമേത്‌?
അന്‍റാര്‍ട്ടിക്ക

2. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരമുള്ള ഭൂഖണ്ഡമേത്‌?
അന്‍റാര്‍ട്ടിക്ക

3. 1911 ഡിസംബര്‍-14ന്‌ ദക്ഷിണധ്രുവത്തില്‍ ആദ്യമായെത്തിയ പര്യവേക്ഷകനാര്‌?
നോര്‍വേക്കാരനായ റോൾഡ്‌ അമുണ്ട്‌സെന്‍

4. ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ്‌ 89.2 ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തപ്പെട്ട അന്‍റാര്‍ട്ടിക്കയിലെ പ്രദേശമേത്‌?
വോസ്തോക്ക്‌ സ്‌റ്റേഷന്‍ (1983 ജൂലായ്‌ 21)

5. അന്‍റാര്‍ട്ടിക്ക്‌ ഭുഖണ്ഡത്തിനു ചുറ്റുമുള്ള വിശാല സമുദ്രമേത്‌?
സതേണ്‍ ഓഷന്‍ (Southern Ocean)

6. ലോകത്തിലെ ശുദ്ധജലത്തിന്റെ 70 ശതമാനത്തോളം സ്ഥിതി ചെയ്യുന്നതെവിടെ?
അന്‍റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളില്‍

7. അന്‍റാര്‍ട്ടിക്കയിലെ മഞ്ഞ്‌ മുഴുവന്‍ ഉരുകിയാല്‍ ഭൂമിയിലെ സമുദ്രജലനിരപ്പ്‌ എത്ര ഉയരുമെന്നാണ്‌ കരുതപ്പെടുന്നത്‌?
230 അടി (70 മീറ്റര്‍)

8. ഭൂമിയുടെ ദക്ഷിണധ്രുവത്തില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ പര്യവേക്ഷണ കേന്ദ്രമേത്‌?
അമുണ്ട്‌സെന്‍-സ്‌ക്കോട്ട്‌ സൗത്ത്‌ പോൾ സ്റ്റേഷൻ

9. അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞുമലകൾ പിറവിയെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങിനെ?
കാവിങ്‌ (Calving)

10. അന്‍റാര്‍ട്ടിക്ക്‌ വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശ രേഖയേത്‌?
ദക്ഷിണ അക്ഷാംശം 66 ഡിഗ്രി 33 മിനുട്ട്‌ 39 സെക്കന്‍റ്‌

11. ഇന്ത്യയില്‍ നിന്നും ആദ്യത്തെ അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘം പുറപ്പെട്ട വര്‍ഷമേത്‌?
1981 ഡിസംബര്‍

12. ഇന്ത്യയുടെ ആദ്യത്തെ അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണ സംഘത്തെ നയിച്ചതാര്‌?
ഡോ. S.Z.കാസിം

13. ഇന്ത്യയുടെ ധ്രുവപര്യവേക്ഷണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത്‌?
നാഷണല്‍ സെന്‍റര്‍ ഫോര്‍ അന്‍റാര്‍ട്ടിക്ക്‌ ആന്‍റ്‌ ഓഷന്‍ റിസര്‍ച്ച്‌ (NCAOR)

14. NCAOR-ന്റെ ആസ്ഥാനം എവിടെയാണ്‌?
ഗോവയിലെ വാസ്‌ക്കോ ഡാ ഗാമ

15. അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത്‌?
ദക്ഷിണ ഗംഗോത്രി (1984)

16. 1989ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ കേന്ദ്രമേത്‌?
മൈത്രി

17. ഇന്ത്യയുടെ ഏത്‌ മുന്‍പ്രധാനമന്ത്രിയുടെ പേരിലാണ്‌ അന്‍റാര്‍ട്ടിക്കയില്‍ തടാകമുള്ളത്‌?
ഇന്ദിരാഗാന്ധിയുടെ (പ്രിയദര്‍ശിനി തടാകം)

18. ഇന്ത്യക്ക്‌ പുറത്ത്‌ ആദ്യമായി ഇന്ത്യന്‍ പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപിച്ചതെവിടെ?
അന്‍റാര്‍ട്ടിക്കയില്‍ (1983)

19. ഇന്ത്യയിലെ ഏത്‌ നഗരത്തിന്റെ പിന്‍ കോഡാണ്‌ അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ്‌ ഓഫീസില്‍ ഉപയോഗിക്കുന്നത്‌?
പനാജി (403001)

20. ഇന്ത്യയുടെ അന്‍റാര്‍ട്ടിക്കയിലെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രത്തിനു നല്‍കിയിരിക്കുന്ന പേരെന്ത്‌?
ഭാരതി

21. അന്‍റാര്‍ട്ടിക്കയില്‍ സമാധാനപരമായ ഗവേഷണങ്ങളും, പഠനങ്ങളും ലക്ഷ്യമിടുന്ന അന്‍റാര്‍ട്ടിക്ക്‌ ഉടമ്പടി പ്രാബല്യത്തില്‍ വന്നതെന്ന്‌?
1961 ജൂണ്‍ 23

22. അന്താരാഷ്ട്ര ധ്രുവവര്‍ഷമായി (International Polar Year) ആചരിച്ചതേത്?
2007-2008

23. ഭൂമിയുടെ ഉത്തരധ്രുവപ്രദേശം ഏത്‌ സമുദ്രത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌?
ആര്‍ട്ടിക്ക്‌ സമുദ്രം

24. ഭൂമിയിലെ ഏത്‌ പ്രദേശമാണ്‌ 50 ഡിഗ്രി സമ്മര്‍ ഐസോതേം (50 Degree Summer Isotherm) എന്നറിയപ്പെടുന്നത്‌?
ആര്‍ട്ടിക്ക്‌

25. 1909 ഏപ്രില്‍ 6ന്‌ ആദ്യമായി ഉത്തരധ്രുവത്തില്‍ എത്തിയെന്നു കരുതപ്പെടുന്നതാര്‌?
അമേരിക്കയിലെ റോബര്‍ട്ട്‌.ഇ.പിയറി

26. ഇന്ത്യയുടെ ആദ്യത്തെ ആര്‍ട്ടിക്ക്‌ പര്യവേക്ഷണ സംഘം യാത്ര തിരിച്ചതെന്ന്‌?
2007 ആഗസ്റ്റ്-4(തലവൻ രസിക്ക് രവീന്ദ്ര)

27. ആര്‍ട്ടിക്കിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത്‌?
ഹിമാദ്രി (2008 ജൂലായ്-1ന് കബിൽ സിബാൽ ഉദ്‌ഘാടനം ചെയ്തു)

28. ആര്‍ട്ടിക്കിലെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്ന നോര്‍വീജിയന്‍ ദ്വീപേത്‌?
നൈ-അലെസണ്ട് (Ny-Alesund)

29. ഭൂമിയുടെ ഉത്തരധ്രുവത്തിലും, ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരനാര്‌?
അജീത്ത്‌ ബജാജ്

30. ഭൂമിയുടെ ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി ഏത്‌ പേരില്‍ അറിയപ്പെടുന്നു?
ഔറോറ ബോറിയാലിസ് (ദക്ഷിണധ്രുവത്തിലേത് ഔറോറ ഓസ്ട്രേലിസ്)

Post a Comment

Previous Post Next Post