ആശ്വാസ നിധി പദ്ധതി

ആശ്വാസ നിധി പദ്ധതി (Aswasanidhi Scheme)

അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ധനസഹായമെന്ന നിലയിൽ ആരംഭിക്കപ്പെട്ട പദ്ധതിയാണ് ആശ്വാസ നിധി. ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹിക പീഡനം, ഹീനമായ ലിംഗവിവേചനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസ നിധി. വനിതാ സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടങ്ങിയവർ നൽകുന്ന അന്വേഷണ റിപ്പോർട്ടും ശിപാർശയും അടിസ്ഥാനമാക്കി വനിതാ - ശിശു വികസന വകുപ്പാണ് ധനസഹായം അനുവദിക്കുന്നത്. 25,000 രൂപ മുതൽ രണ്ട് ലക്ഷം വരെയാണ് അടിയന്തര ധനസഹായമായി നൽകുന്നത്. സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാണ് ധനസഹായം നൽകുക.

ആശ്വാസ നിധി പദ്ധതിയുടെ ഭാഗമായി വിവിധ പരാതികളിൽ ആശ്വാസ ധനമായി അനുവദിക്കുന്ന തുക 

◆ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസുകൾ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

◆ പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങൾ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

◆ ജീവൻ നഷ്ടം - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

◆ ഗാർഹിക പീഡനം മൂലം ഗുരുതരമായ ശാരീരിക/മാനസിക പരിക്ക് - 25,000 രൂപ മുതൽ 50,000 രൂപ വരെ

◆ മനുഷ്യക്കടത്തലിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളും കുട്ടികളും - 25,000 രൂപ മുതൽ 50,000 രൂപ വരെ

◆ ആസിഡ് ആക്രമണത്തിന് വിധേയരായവർ - 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ

◆ ബലാത്സംഗം മൂലം ഗർഭിണിയായവർ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

◆ ശരീരത്തിന്റെ ഏതെങ്കിലും അവയവമോ ഭാഗമോ നഷ്ടപ്പെടുത്തുന്നത് - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

◆ ആക്രമണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഗർഭം അലസൽ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

◆ പൊള്ളലിന് വിധേയരായവർ - 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

Post a Comment

Previous Post Next Post