കൈതാങ്ങ് പദ്ധതി

കൈതാങ്ങ് പദ്ധതി (Kaithangu Scheme in Kerala)

◆ കൈതാങ്ങ് പദ്ധതി (സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരംഭിച്ച പദ്ധതി)

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ വിവിധ മേഖലകളിൽ കൂട്ടായി ആരംഭിച്ച പദ്ധതിയാണ് കൈതാങ്ങ്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, ആശാ വർക്കേഴ്‌സ്, മഹിളാ പ്രദാൻ ഏജന്റുമാർ, ജനമൈത്രി പോലീസ്, യൂത്ത് ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഒരു പ്രതികരണ സംഘം രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഓരോ വാർഡിലും മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ മൂലം തകർന്ന കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ച കുടുംബങ്ങളെയും തിരിച്ചറിയുക, അവർക്ക് ആവശ്യമായ സാമൂഹിക പിന്തുണ നൽകികൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

◆ കൈതാങ്ങ് പദ്ധതി (പട്ടികവർഗ കുട്ടികളെ സംരക്ഷിക്കുവാൻ ആരംഭിച്ച പദ്ധതി)

അനാഥരായ പട്ടികവർഗ കുട്ടികളെ സംരക്ഷിക്കുന്നതിനായി പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് കൈതാങ്ങ്. പട്ടികവർഗ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതിയാണിത്.

Post a Comment

Previous Post Next Post