യു.എൻ അനുബന്ധ സംഘടനകൾ

 യു.എൻ അനുബന്ധ സംഘടനകൾ (Agencies of United Nations Organization)

◆ അന്തർദേശീയ തപാൽ സംഘടന (UPU): വിവിധ തപാൽ സേവനങ്ങൾ മെച്ചപ്പെടുത്തുക. ആസ്ഥാനം : ബേൺ. രൂപീകരിച്ച വർഷം : 1874.

◆ അന്തർദേശീയ തൊഴിൽ സംഘടന (ILO): സാമൂഹികനീതി, തൊഴിലാളികളുടെ ജീവിത നിലവാരം എന്നിവ ഉയർത്തുക എന്നതാണ് ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1919.

◆ രാജ്യാന്തര വ്യോമയാന സംഘടന (ICAO): വ്യോമഗതാഗത സുരക്ഷ ഉറപ്പാക്കലാണ് ഈ സംഘടനയുടെ ലക്ഷ്യം. ആസ്ഥാനം : മോൺട്രിയാൽ. രൂപീകരിച്ച വർഷം : 1944.

◆ ലോക ബാങ്ക് (WB): പാവപ്പെട്ട രാജ്യങ്ങൾക്ക് ദാരിദ്ര്യ നിർമാർജനത്തിന് പണം അനുവദിക്കുകയാണ് ലക്ഷ്യം. ഇന്റർനാഷണൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ, ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്‌ട്രക്‌ഷൻ ആൻഡ് ഡെവലപ്മെന്റ് എന്നീ രണ്ട് വിഭാഗങ്ങളുണ്ടിതിന്. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1945.

◆ രാജ്യാന്തര നാണയനിധി (IMF): രാജ്യാന്തരതലത്തിൽ സാമ്പത്തിക സഹകരണവും വ്യാപാരവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1945.

◆ രാജ്യാന്തര പുനർനിർമാണ വികസന സംഘടന (IBRD): അംഗരാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി വായ്പയിലൂടെ മൂലധനത്തിനും വിദേശനിക്ഷേപത്തിനും സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ ഡി.സി. രൂപീകരിച്ച വർഷം : 1945.

◆ ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന (UNESCO): മനുഷ്യാവകാശം, നീതി, സ്വാതന്ത്ര്യം എന്നിവ ലക്ഷ്യമാക്കി രാജ്യങ്ങൾക്കിടയിൽ വിദ്യാഭ്യാസ - ശാസ്ത്ര - സാംസ്‌കാരിക സഹകരണം വർധിപ്പിക്കുക. ആസ്ഥാനം : പാരീസ്. രൂപീകരിച്ച വർഷം : 1946.

◆ ഐക്യരാഷ്ട്ര ശിശു വികസന ഫണ്ട് (UNICEF): ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമമാണ് ഈ സംഘടനയുടെ ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1946.

ഭക്ഷ്യ-കാർഷിക സംഘടന (FAO): പോഷകനിലവാരവും ഭക്ഷ്യ - കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉയർത്തുക, ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ആസ്ഥാനം : റോം. രൂപീകരിച്ച വർഷം : 1947.

◆ രാജ്യാന്തര വാർത്താവിനിമയ യൂണിയൻ (ITU): ടെലിഗ്രാഫ്, ടെലിഫോൺ, സ്‌പേസ് റേഡിയോ വിനിമയങ്ങൾക്കായി രാജ്യാന്തര ചട്ടങ്ങൾ രൂപീകരിക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1865.

◆ രാജ്യാന്തര സമുദ്രഗതാഗത സംഘടന (IMO): സമുദ്രയാത്രാ സുരക്ഷ, സമുദ്രമലിനീകരണ നിയന്ത്രണം, കപ്പൽ യാത്ര തുടങ്ങിയവയിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആസ്ഥാനം : ലണ്ടൻ. രൂപീകരിച്ച വർഷം : 1948.

◆ ലോകാരോഗ്യ സംഘടന (WHO): ഏവർക്കും മെച്ചപ്പെട്ട ആരോഗ്യ നിലവാരം ഉറപ്പാക്കലാണ് ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1948.

◆ ലോക കാലാവസ്ഥാ സംഘടന (WMO): കാലാവസ്ഥാ വിവരങ്ങൾ രാജ്യാന്തര തലത്തിൽ പരസ്പരം കൈമാറുക. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1950.

◆ ഐക്യരാഷ്ട്ര അഭയാർഥി ഹൈക്കമ്മീഷൻ (UNHCR): അഭയാർഥികൾക്ക് രാജ്യാന്തര തലത്തിൽ സംരക്ഷണം ഉറപ്പാക്കുക. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1950.

◆ രാജ്യാന്തര ആണവോർജ ഏജൻസി (IAEA): ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗം ഉറപ്പാക്കലാണ് ഇതിന്റെ ലക്ഷ്യം. ആസ്ഥാനം : വിയന്ന. രൂപീകരിച്ച വർഷം : 1957.

◆ രാജ്യാന്തര വികസന അസോസിയേഷൻ (IDA): ജീവിത നിലവാരം ഉയർത്താൻ അവികസിത രാജ്യങ്ങളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1960.

◆ ഐക്യരാഷ്ട്ര വ്യാപാര - വികസന സമ്മേളനം (UNCTAD): വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് രാജ്യാന്തര വ്യാപാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1964.

◆ ഐക്യരാഷ്ട്ര വികസന സമിതി (UNDP): വികസ്വര രാജ്യങ്ങളുടെ പ്രകൃതി, മാനവ വിഭവശേഷി എന്നിവ വർധിപ്പിക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1964.

◆ രാജ്യാന്തര സാമ്പത്തിക കോർപ്പറേഷൻ (IFC): സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സാമ്പത്തിക വളർച്ച പ്രധാന ലക്ഷ്യം. ആസ്ഥാനം : വാഷിങ്ടൺ. രൂപീകരിച്ച വർഷം : 1965.

◆ ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന (UNIDO): വ്യവസായങ്ങളുടെ വികസനത്തിനും ആധുനിക വത്ക്കരണത്തിനും വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം. ആസ്ഥാനം വിയന്ന. രൂപീകരിച്ച വർഷം : 1966.

◆ ലോക ബൗദ്ധിക സ്വത്ത് സംഘടന (WIPO): ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുക. കരാറുകൾ രൂപവൽക്കരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : ജനീവ. രൂപീകരിച്ച വർഷം : 1967.

◆ ഐക്യരാഷ്ട്ര ജനസംഖ്യാ നിയന്ത്രണ പ്രവർത്തന ഫണ്ട് (UNFPA): ജനസംഖ്യാ നിയന്ത്രണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1967.

◆ ഐക്യരാഷ്ട്ര വിനോദസഞ്ചാര സംഘടന (UNWTO): രാജ്യാന്തര തലത്തിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നു. ആസ്ഥാനം : മാഡ്രിഡ്. രൂപീകരിച്ച വർഷം : 1970.

◆ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP): പരിസ്ഥിതി പ്രശ്നങ്ങളിൽ രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : നെയ്‌റോബി. രൂപീകരിച്ച വർഷം : 1972.

◆ ഐക്യരാഷ്ട്ര സ്ത്രീ വികസന ഫണ്ട് (UNIFEM): ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ക്ഷേമം പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1976.

◆ രാജ്യാന്തര കാർഷിക വികസന നിധി (IFAD): ഭക്ഷ്യോത്പാദനവും പോഷകനിലവാരവും ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. ആസ്ഥാനം : റോം. രൂപീകരിച്ച വർഷം : 1977.

ഐക്യരാഷ്ട്ര മയക്കുമരുന്ന് കുറ്റകൃത്യ നിയന്ത്രണ പരിപാടി (UNIDCP): മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യങ്ങൾ എന്നിവ കുറയ്ക്കാൻ ശ്രമിക്കുന്നു. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 1993.

◆ ഐക്യരാഷ്ട്ര വന സമിതി (UNFF): വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 2000.

◆ ഐക്യരാഷ്ട്ര ജനാധിപത്യ നിധി (UNDEF): ലോകത്തിലെ ജനാധിപത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക പ്രധാന ലക്ഷ്യം. ആസ്ഥാനം : ന്യൂയോർക്ക്. രൂപീകരിച്ച വർഷം : 2005.

Post a Comment

Previous Post Next Post