ഐക്യരാഷ്ട്ര സംഘടന

ഐക്യരാഷ്ട്ര സംഘടന (United Nations in Malayalam)
രണ്ടാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും പുതിയൊരു ലോക സംഘടനയ്ക്കുള്ള ശ്രമം തുടങ്ങി. ഇതിനായി 1942ൽ ഒപ്പുവച്ച 'ഐക്യരാഷ്ട്ര പ്രമാണം' എന്ന പ്രയോഗത്തിൽ നിന്നാണ് ഐക്യരാഷ്ട്ര സംഘടന (യു.എൻ) എന്ന പേര് ഉരുത്തിരിഞ്ഞത്. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരെ ഒരുമിപ്പിച്ച് നിർത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. 1945 ഏപ്രിൽ 25ന് സാൻഫ്രാൻസിസ്‌കോയിൽ സംഘടനയുടെ ആദ്യ സമ്മേളനം നടന്നു. 46 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. പിന്നീട് അഞ്ച് രാജ്യങ്ങൾ കൂടി ചേർന്ന് 1945 ഒക്ടോബർ 24നാണ് സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്. യുദ്ധത്തിന്റെ യാതനകളിൽ നിന്നും വരും തലമുറകളെ രക്ഷിക്കാൻ ദൃഢ നിശ്ചയം ചെയുന്ന 111 വകുപ്പുകൾ ഉൾപ്പെടുന്നതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ ഭരണഘടന. ഇത് 'ഐക്യരാഷ്ട്ര ചാർട്ടർ' എന്നറിയപ്പെടുന്നു. ചാർട്ടർ പ്രാബല്യത്തിൽ വന്ന ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനമായി ലോകം മുഴുവൻ ആചരിക്കാൻ തുടങ്ങി.

PSC ചോദ്യങ്ങൾ

■ ലോകത്തിലെ ഏറ്റവും വലിയ അന്തരാഷ്ട്ര സംഘടന - ഐക്യരാഷ്ട്ര സംഘടന

■ ഐക്യരാഷ്ട്രസഭ നിലവില്‍ വന്ന വര്‍ഷം - 1945 ഒക്ടോബര്‍ 24

■ ഐക്യരാഷ്ട്ര ദിനം - ഒക്ടോബര്‍ 24

■ “ഐക്യരാഷ്ട്ര സംഘടന" എന്ന പേര് നിര്‍ദ്ദേശിച്ച യു. എസ്‌. പ്രസിഡന്റ്‌ - ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ്‌
■ ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം - യാൾട്ട കോൺഫറൻസ് (യുക്രൈൻ) 

■ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം - ന്യൂയോര്‍ക്കിലെ മാന്‍ഹട്ട്‌

■ ഏതു സമ്മേളനത്തിൻ 50 രാജ്യങ്ങൾ യു. എൻ ചാർട്ടറിൽ ഒപ്പുവെച്ചത് - സാൻ ഫ്രാൻസിസ്കോ (1945)

■ രൂപീകരണസമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയില്‍ ഒപ്പുവച്ചതെന്ന് - 1945 ജൂണ്‍ 26

■ യു.എന്നിലെ സ്ഥാപക അംഗങ്ങളുടെ എണ്ണം - 51

■ യു.എന്നിൽ 51നാമത്തായി ഒപ്പുവെച്ച രാജ്യം - പോളണ്ട്

■ ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനം നടന്ന വര്‍ഷം - 1946

■ ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം - UN ചാര്‍ട്ടര്‍

■ UN ചാര്‍ട്ടറിന്റെ മുഖ്യ ശിൽപ്പി - ഫീൽഡ് മാർഷൽ സ്‌മൂട്സ്

■ UN ചാര്‍ട്ടറിൽ ഒപ്പുവെച്ചത് - 1945 ജൂൺ 26

■ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വര്‍ഷം - 1948 ഡിസംബര്‍ 10

■ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം - ഡിസംബര്‍ 10

■ ഐക്യരാഷ്ട്രസഭയുടെ യൂറോപ്പ്യന്‍ ആസ്ഥാനം - ജനീവ

■ ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളുടെ എണ്ണം - 193

■ ഐക്യരാഷ്ട്ര സഭയില്‍ അംഗമല്ലാത്ത ഏക യൂറോപ്പ്യന്‍ രാജ്യം - വത്തിക്കാന്‍

■ ഐക്യരാഷ്ട്ര സഭയില്‍ അംഗമല്ലാത്ത ഏക ഏഷ്യന്‍ രാജ്യം - തായ്‌വാൻ

■ യു.എന്നില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ആദ്യ രാജ്യം - തായ്‌വാൻ 

■ തായ്‌വാൻ യു. എന്നില്‍ നിന്ന്‌ പുറത്താക്കപ്പെട്ട വര്‍ഷം - 1971

■ യു.എന്നില്‍ നിന്ന്‌ പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം - യൂഗോസ്ലാവിയ (1992)

■ യു.എന്‍. പതാകയുടെ നിറം - നീല

■ ഐക്യരാഷ്ട്ര സഭയിലെ പതാകയിലെ ചിഹ്നം - രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോക രാജ്യങ്ങളുടെ ഭൂപടം

■ യു.എന്നിന്റെ ഘടകങ്ങളുടെ എണ്ണം - 6

■ യു.എന്നിന്റെ ഘടകങ്ങൾ - പൊതുസഭ (General Assembly), രക്ഷാസമിതി (Security Council), സാമ്പത്തിക സാമൂഹിക സമിതി (Economic - Social Council), പരിരക്ഷണ സമിതി (Trusteeship Council), അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice), യു.എൻ സെക്രട്ടേറിയേറ്റ് (UN Secretariat)

■ ലോക പാര്‍ലമെന്റ്‌ എന്നറിയപ്പെടുന്നത് - പൊതുസഭ

■ യു. എന്‍. സ്രെകട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്ന സഭ - പൊതുസഭ

■ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ചേരുന്ന മാസം - സെപ്റ്റംബര്‍

■ UNO യുടെ “നാഡി കേന്ദ്രം" എന്നറിയപ്പെടുന്നത്‌ - രക്ഷാസമിതി

■ UNO യിലെ സ്ഥിരാംഗങ്ങള്‍ - ചൈന, ഫ്രാന്‍സ്‌, റഷ്യ, ബ്രിട്ടന്‍, അമേരിക്ക

■ UN രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗങ്ങളുടെ എണ്ണം - 10

■ സ്വയംഭരണം ഇല്ലാത്ത പ്രദേശങ്ങളുടെ ഭരണ നിര്‍വൃഹണത്തിനുള്ള യു.എന്‍.ഘടകം - ട്രസ്റ്റിഷിപ്പ്‌ കൗണ്‍സില്‍

■ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം - ഹേഗ്‌

■ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ പ്രസിഡന്റ്‌ - ഗ്വീറോ

■ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം - സൗത്ത് സുഡാൻ

■ യു.എന്നിൽ അംഗമായ 29 മത് രാജ്യം - ഇന്ത്യ

■ യു.എന്നിന്റെ ആദ്യ സമ്മേളന വേദി - ലണ്ടൻ (1946)

■ ഐക്യരാഷ്ട്ര സഭയുടെ ലൈബ്രറി - ഡാഗ് ഹാമ്മർസ്‌കോൾഡ് ലൈബ്രറി (ന്യൂയോർക്ക്)

■ ഐക്യരാഷ്ട്ര സഭയുടെ ആപ്തവാക്യം - ഇത് നിങ്ങളുടെ ലോകമാണ്

■ ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത് - യു.എൻ.ഒ

ഭാഷകൾ

■ ഐക്യരാഷ്ട്രസഭയുടെ ഓദ്യോഗിക ഭാഷകളുടെ എണ്ണം - 6

■ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഭാഷകള്‍ - ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനീഷ്‌, ചൈനീസ്‌, അറബി, റഷ്യന്‍

■ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ യു. എന്നില്‍ ഉപയോഗിക്കുന്ന ഭാഷകള്‍ - ഇംഗ്ലീഷ്‌, ഫ്രഞ്ച്‌

■ ഏറ്റവും ഒടുവില്‍ യു.എന്നില്‍ അംഗീകരിക്കപ്പെട്ട ഭാഷ - അറബി

■ അറബി യു.എന്നില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച വര്‍ഷം - 1973

സർവ്വകലാശാലകൾ

■ ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരം - ടോക്കിയോ

■ ടോക്കിയോവില്‍ ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം - 1969

■ ഐക്യരാഷ്ട്രസഭയുടെ സമാധാന സര്‍വകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം - കോസ്റ്ററിക്ക

■ കോസ്റ്ററിക്കയില്‍ സമാധാന സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം - 1980

ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജന്‍സി

■ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രത്യേക ഏജന്‍സി - അന്താരാഷ്ട്ര തൊഴില്‍ സംഘടന

■ അന്താരാഷ്ട്ര തൊഴില്‍ സംഘടന സ്ഥാപിതമായ വര്‍ഷം - 1919

■ അന്താരാഷ്ട്ര തൊഴില്‍ സംഘടന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ വര്‍ഷം - 1946

■ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ആസ്ഥാനം - ജനീവ

■ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടനയുടെ പേര് - ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധിതി (യു.എൻ.ഇ.പി)

സെക്രട്ടറി ജനറല്‍

■ UN സെക്രട്ടറിയേറ്റിന്റെ തലവന്‍ - സെക്രട്ടറി ജനറല്‍

■ സെക്രട്ടറി ജനറലിന്റെ കാലാവധി - 5 വര്‍ഷം

■ UN സെക്രട്ടറി ജനറലിന്റെ ഓദ്യോഗിക വസതി - സട്ടണ്‍ പ്ലേസ്‌

■ UN സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്‌ - പൊതുസഭ

■ ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ - അന്റോണിയോ ഗുട്ടറസ് 

■ ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറല്‍ - ട്രിഗ്വേലി (1946 - 1952)

■ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ആദ്യ യൂറോപ്പ്യന്‍ - ട്രിഗ്വേലി

■ രാജിവെച്ച ഏക ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ - ട്രിഗ്വേലി

■ ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറല്‍ - ഡാഗ്‌ ഹാമ്മര്‍ സ്കോള്‍ഡ്‌ (1952 - 1961)

■ പദവിയിലിരിക്കെ അന്തരിച്ച ഏക യു.എന്‍.സെക്രട്ടറി ജനറല്‍ - ഡാഗ്‌ ഹാമ്മര്‍ സ്കോള്‍ഡ്‌

■ സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം നേടിയ ആദ്യ യു. എന്‍. സെക്രട്ടറി ജനറല്‍ - ഡാഗ്‌ ഹാമ്മര്‍ സ്കോള്‍ഡ്‌

■ ഏതു യു.എന്‍. സെക്രട്ടറി ജനറലിന്റെ പേരിലാണ്‌ ഐക്യരാഷ്ട്രസഭയുടെ ലൈബ്രറി അറിയപ്പെടുന്നത്‌ - ഡാഗ്‌ ഹാമ്മര്‍ സ്‌കോള്‍ഡ്‌

■ ഐക്യരാഷ്ട്രസഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറല്‍ - യൂതാണ്ട്‌ (1961 - 1971)

■ ഏഷ്യക്കാരനായ ആദ്യ യു.എൻ സെക്രട്ടറി ജനറല്‍ - യൂതാണ്ട്‌

■ മ്യാന്‍മാറില്‍ നിന്നുളള യു.എൻ ആദൃ സെക്രട്ടറി ജനറല്‍ - യൂതാണ്ട്‌

■ ഐക്യരാഷ്ട്രസഭയുടെ നാലാമത്തെ സെക്രട്ടറി ജനറല്‍ - കൂര്‍ട്ട്‌ വാല്‍ഡ് ഹൈം (1971 - 1981)

■ യു. എന്‍. സെക്രട്ടറി ജനറലായ ശേഷം ഒരു രാജ്യത്തിന്റെ പ്രസിഡന്റായ വ്യക്തി - കൂര്‍ട്ട്‌ വാല്‍ഡ് ഹൈം

■ കൂര്‍ട്ട്‌ വാല്‍ഡ് ഹൈം ഏതു രാജ്യത്തിന്റെ പ്രസിഡന്റാണ്‌ - ഓസ്ട്രിയ

■ സെക്രട്ടറി ജനറലായ ആദൃ ലാറ്റിന്‍ അമേരിക്കക്കാരന്‍ (പെറു) - ജാവിയര്‍ പെരസ്‌ ഡീ ക്വയര്‍ (1982 - 1991)

■ സെക്രട്ടറി ജനറലായ ശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി - ജാവിയര്‍ പെരസ്‌ ഡീ ക്വയര്‍

■ ആഫ്രിക്കക്കാരനായ ആദ്യ യു.എൻ സെക്രട്ടറി ജനറല്‍ (ഈജിപ്ത്) - ഡോ. ബൂട്രോസ്‌ ബൂട്രോസ്‌ ഗാലി (1992 - 1996)

■ ഏറ്റവും കുറച്ച്‌ കാലം യു.എൻ സെക്രട്ടറി ജനറലായ വ്യക്തി - ബൂട്രോസ്‌ ബൂട്രോസ്‌ ഗാലി

■ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ യു. എന്‍.സെക്രട്ടറി ജനറല്‍ - കോഫി അന്നന്‍ (1997 - 2007)

■ സമാധാനത്തിനുളള നൊബേല്‍ പുരസ്കാരം ലഭിച്ച രണ്ടാമത്തെ യു. എന്‍.സെക്രട്ടറി ജനറല്‍ - കോഫി അന്നന്‍

■ കോഫി അന്നന്‍ ഏതു രാജ്യക്കാരനാണ് - ഘാന

■ ഏഷ്യയില്‍ നിന്നുളള രണ്ടാമത്തെ സെക്രട്ടറി ജനറല്‍ (ദക്ഷിണ കൊറിയ) - ബാന്‍ കീ മുണ്‍ (2007 - 2016)

■ ഒൻപതാമത്തെ സെക്രട്ടറി ജനറൽ - അന്റോണിയോ ഗുട്ടറസ് (2017 മുതൽ)

യു.എന്‍.ലെ ഇന്ത്യാക്കാർ

■ ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രസംഗിച്ച ഇന്ത്യക്കാരന്‍ - വി.കെ.കൃഷ്ണമേനോന്‍

■ ഏതു വിഷയത്തെ തുടര്‍ന്നാണ്‌ വി.കെ.കൃഷ്ണമേനോന്‍ 1957 ല്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്‌ - കാശ്മീര്‍ പ്രശ്നം

■ ഐക്യരാഷ്ട്രസഭയുടെ രജത ജൂബിലി ആഘോഷത്തില്‍ പാടാന്‍ അനുമതി ലഭിച്ച ഇന്ത്യന്‍ സംഗീതജ്ഞ - എം. എസ്‌. സുബ്ബലക്ഷ്മി

■ ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ ഇന്ത്യാക്കാരന്‍ - എ. ബി. വാജ്പേയ്‌

■ ഐക്യരാഷ്ട്രസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച ആദ്യ വൃക്തി - മാതാ അമൃതാനന്ദമയി

■ ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറിയായ ആദ്യ ഇന്ത്യാക്കാരന്‍ - ശശി തരൂര്‍

■ ഐക്യരാഷ്ട്രസഭയുടെ സിവിലിയന്‍ പോലീസിന്റെ ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി - കിരണ്‍ ബേദി

■ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി - നിരുപം സെന്‍

■ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ സ്റ്റാഫ്‌ മേധാവിയായ മലയാളി - വിജയ്‌ നമ്പ്യാര്‍

■ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത - വിജയലക്ഷ്മി പണ്ഡിറ്റ്‌

■ ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ താല്‍ക്കാലിക അംഗമായ വര്‍ഷം - 2010 ഒക്ടോബര്‍

■ ഇന്ത്യയ്ക്ക്‌ ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം ലഭിച്ച വര്‍ഷം - 1945 ഒക്ടോബര്‍ 30

■ ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം നേടിയ 51-ാമത്തെ രാജ്യം - ഇന്ത്യ

■ ഇന്ത്യക്കു വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറില്‍ ഒപ്പു വെച്ചതാര് - സര്‍ രാമസ്വാമി മുതലിയാര്‍

ലീഗ്‌ ഓഫ്‌ നേഷന്‍സ് (സർവ്വരാജ്യ സഖ്യം)

■ ലീഗ്‌ ഓഫ്‌ നേഷന്‍സ് നിലവിൽ വന്ന വർഷം - 1920 ജനുവരി 10

■ ലീഗ്‌ ഓഫ്‌ നേഷന്‍സിന്റെ ആസ്ഥാനം - ജനീവ

■ ലീഗ്‌ ഓഫ്‌ നേഷന്‍സ് എന്ന ആശയം മുന്നോട്ടുവെച്ച നേതാവ്‌ - വുഡ്റോ വില്‍സന്‍

■ ലീഗ്‌ ഓഫ്‌ നേഷന്‍സിലെ സ്ഥാപക അംഗങ്ങളുടെ എണ്ണം - 42

■ ലീഗ്‌ ഓഫ്‌ നേഷന്‍സിലെ ആദ്യ സെക്രട്ടറി ജനറല്‍ - സര്‍ ജയിംസ്‌ എറിക്‌ ഡമ്മണ്ട്‌

■ എത്ര പേരാണ്‌ ലീഗ്‌ ഓഫ്‌ നേഷന്‍സിന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്തിയത്‌ - 3

■ ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ പിരിച്ചു വിട്ട വര്‍ഷം - 1946 ഏപ്രില്‍ 18

■ ഐക്യരാഷ്ട്രസഭയുടെ പിറവിക്കു വഴിതെളിയിച്ച സംഘടന - ലീഗ്‌ ഓഫ്‌ നേഷന്‍സ്

■ യു.എൻ. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും ഏതു സംഘടനയുടേതായിരുന്നു - ലീഗ്‌ ഓഫ്‌ നേഷന്‍സ്

Post a Comment

Previous Post Next Post