റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ്

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർ.പി.എഫ്)

ഇന്ത്യൻ റെയിവേയുടെ വസ്തുവകകൾക്കും തീവണ്ടി യാത്രക്കാർക്കും സംരക്ഷണം നൽകുന്നതിനുവേണ്ടി രൂപീകരിച്ച പോലീസ് സേനയാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർ.പി.എഫ്). റെയിൽവേ മന്ത്രാലയത്തിനു കീഴിൽ വരുന്ന ഈ സേനയ്ക്ക് മറ്റ് സായുധസേനകൾക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട്: കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനും അന്വേഷണം നടത്താനുമുള്ള അധികാരം. 1872 ജൂലൈ 2നാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് രൂപീകൃതമായമായത്. സ്വാതന്ത്ര്യത്തിനുശേഷം 1957ലെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് ആക്ട് പാർലമെന്റ് നടപ്പിലാക്കിയതിനെത്തുടർന്ന് ആർ.പി.എഫ് റെയിൽവേ മന്ത്രാലയത്തിനു കീഴിലായി. നിലവിൽ 75,000 ത്തോളം ഉദ്യോഗാർത്ഥികൾ ഉണ്ട്. 

PSC ചോദ്യങ്ങൾ 

1. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് രൂപീകൃതമായത് - 1872 ജൂലൈ 2

2. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് പ്രവർത്തിക്കുന്നത് - റെയിൽവേ മന്ത്രാലയത്തിനു കീഴിൽ

3. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ നിലവിലെ ഡയറക്ടർ ജനറൽ - സഞ്ജയ് ചന്ദർ 

4. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ ആസ്ഥാനം - ന്യൂഡൽഹി

5. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ ആപ്തവാക്യം - യശോ ലഭസ്വ (Attain Honour)

Post a Comment

Previous Post Next Post