ഗരുഡ് കമാൻഡോ ഫോഴ്‌സ്

ഗരുഡ് കമാൻഡോ ഫോഴ്‌സ് (Garud Commando Force)

ഇന്ത്യൻ വ്യോമസേനയിലെ പ്രത്യേക കമാൻഡോ വിഭാഗമാണ് ഗരുഡ് കമാൻഡോ ഫോഴ്‌സ്. 2004ലാണ് ഈ സേന രൂപീകരിച്ചത്. ജമ്മു കാശ്മീരിലെ രണ്ട് പ്രധാനപ്പെട്ട വ്യോമസേനാത്താവളങ്ങൾക്കുനേരെ 2001ൽ നടന്ന തീവ്രവാദി അക്രമണശ്രമങ്ങൾക്കു ശേഷമാണ് ഇത്തരമൊരു കമാൻഡോ ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനിച്ചത്. ഹിന്ദുപുരാണത്തിലെ മഹാവിഷ്‌ണുവിന്റെ വാഹനമായ ഗരുഡന്റെ പേരാണ് ഗരുഡ് കമാൻഡോ ഫോഴ്‌സ് സ്വീകരിച്ചിരിക്കുന്നത്. വ്യോമസേനാ താവളങ്ങൾക്ക് സംരക്ഷണം നൽകുകയാണ് ഈ കമാൻഡോകളുടെ പ്രധാന ദൗത്യം. പ്രകൃതിദുരന്തങ്ങളുടെയും മറ്റും സമയത്ത് തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഗരുഡിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സംഘടന കോംഗോയിൽ നടത്തുന്ന സമാധാനശ്രമങ്ങൾക്കും ഗരുഡ് കമാൻഡോകളെ നിയമിച്ചിട്ടുണ്ട്. യുദ്ധസമയത്ത് വ്യോമാക്രമണങ്ങളെ സഹായിക്കുക, പരുക്കേറ്റു വീണ എയർഫോഴ്‌സ് സൈനികരെ രക്ഷിക്കുക, ശത്രുക്കളുടെ വ്യോമ പ്രതിരോധം തകർക്കുക, റഡാർ സംവിധാനം തകരാറിലാക്കുക തുടങ്ങിയവ ഇവരുടെ ചുമതലകളാണ്.

PSC ചോദ്യങ്ങൾ 

1. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം - ഗരുഡ് കമാൻഡോ ഫോഴ്‌സ്

2. ഗരുഡ് കമാൻഡോ ഫോഴ്‌സ് രൂപീകൃതമായ വർഷം - 2004 

3. ഗരുഡ് കമാൻഡോ ഫോഴ്‌സിന്റെ ആപ്തവാക്യം - പ്രഹാർ സേ സുരക്ഷ (Defence by Offence)

Post a Comment

Previous Post Next Post