ഡി.ആർ.ഡി.ഒ

ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ)

ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന, നിര്‍മാണപദ്ധതികൾ നടപ്പിലാക്കുന്നത്‌ ഡി.ആര്‍.ഡി.ഒ. (Defence Research Development Organisation) ആണ്‌. 1958ൽ നിലവിൽ വന്നു. ഇന്ത്യയുടെ പ്രതിരോധരംഗത്തേക്കാവശ്യമായ ഉപകരണങ്ങളുടെ ഗവേഷണവും വികസനവുമാണ് ലക്ഷ്യം. പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവാണ് ഇതിന്റെ തലവൻ. DRDO യുടെ ആസ്ഥാനം ന്യൂഡെല്‍ഹിയിൽ സ്ഥിതി ചെയ്യുന്നു.

ഡി.ആർ.ഡി.ഒ യുടെ വിഷൻ ആൻഡ് മിഷൻ

◆ തദ്ദേശീയമായ പ്രതിരോധ സാങ്കേതിക വിദ്യകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തുക.

◆ ആയുധങ്ങളുടെ ഉത്പാദനം, രൂപകൽപന, വികസിപ്പിക്കൽ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുക.

◆ മിസൈലുകൾ വികസിപ്പിക്കുക.

◆ സേനകൾക്ക് സാങ്കേതിക വിദ്യകൾ പ്രദാനം ചെയ്യുക, ആവശ്യമായവ വികസിപ്പിക്കുക.

◆ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക, ഗുണമേന്മയുള്ള മാനവവിഭവം ഉറപ്പുവരുത്തുക, ശക്തമായ തദ്ദേശീയ സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുക.

ഡി.ആര്‍.ഡി.ഒ. ലബോട്ടറികൾ

1. എയറോനോട്ടിക്കല്‍ ഡെവലപ്മെന്‍റ്‌ എസ്റ്റാബ്ലിഷ്മെന്‍റ്‌ (ADE) - ബാംഗ്ലൂര്‍

2. ഏരിയല്‍ ഡെലിവറി റിസര്‍ച്ച്‌ ഡെവലപ്പ്മെന്‍റ്‌ എസ്റ്റാബ്ലിഷ്മെന്‍റ്‌ (ADRDE) - ആഗ്ര

3. സെന്‍റര്‍ ഫോര്‍ എയര്‍ ബോണ്‍ സിസ്റ്റംസ്‌ (CABS) - ബാംഗ്ലൂര്‍

4. ഡിഫന്‍സ്‌ ഏവിയോണിക്സ്‌ റിസര്‍ച്ച്‌ എസ്റ്റാബ്ലിഷ്‌മെന്റ് (DARE) - ബാംഗ്ലൂര്‍

5. ഗ്യാസ്‌ ടര്‍ബൈന്‍ റിസര്‍ച്ച്‌ എസ്റ്റാബ്ലിഷ്‌മെന്റ് (GTRE) - ബാംഗ്ലൂർ

6. ആർമമെന്റ് റിസർച്ച് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ARDE) - പുണെ

7. സെന്‍റര്‍ ഫോര്‍ ഫയര്‍, എക്സ്പ്ലോസീവ് എന്‍വയോണ്‍മെന്‍റ്‌ സേഫ്റ്റി (CFEES) - ഡല്‍ഹി

8. ഹൈ എനര്‍ജി മെറ്റീരിയല്‍ ‌റിസര്‍ച്ച്‌ ലബോറട്ടറി (HEMRL) - പുണെ

9. കോംബാറ്റ്‌ വെഹിക്കിൾസ്‌ റിസര്‍ച്ച്‌ ഡെവലപ്‌മെന്‍റ്‌ എസ്റ്റാബ്ലിഷ്‌മെന്റ് (CVRDE) - ചെന്നൈ

10. സ്നോ അവാലഞ്ച്‌ സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റ് (SASE) - ചണ്ഡീഗഢ്

11. അഡ്വാന്‍സ്ഡ്‌ ന്യൂമെറിക്കല്‍ റിസര്‍ച്ച്‌ അനാലിസിസ്‌ ഗ്രൂപ്പ് (ANURAG) - ഹൈദരാബാദ്‌

12. സെന്‍റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്‌ റോബോട്ടിക്സ് (CAIR‌) - ബാംഗ്ലൂര്‍

13. ഡിഫെന്‍സ്‌ ഇലക്ട്രോണിക്സ്‌ ആപ്പിക്കേഷന്‍ ലബോറട്ടറി (DEAL) - ഡെറാഡൂണ്‍

14. ഡിഫെന്‍സ്‌ ഇലക്ട്രോണിക്സ്‌ റിസര്‍ച്ച്‌ ലബോറട്ടറി (DLRL) - ഹൈദരാബാദ്‌

15. ലേസര്‍ സയന്‍സ്‌ ടെക്നോളജി സെന്‍റര്‍ (LASTEC) - ഡല്‍ഹി

17. ഇലക്ട്രോണിക്സ്‌ റഡാര്‍ ഡെവലപ്മെന്‍റ്‌ എസ്റ്റാബ്ലിഷ്‌മെന്റ് (LRDE) - ബാംഗ്ലൂര്‍

18. സോളിഡ് സ്റ്റേറ്റ്‌ ഫിസിക്സ് ലബോറട്ടറി (SSPL) - ഡൽഹി

19. ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അഡ്വാന്‍സ്ഡ് ടെക്നോളജി (ഡീംഡ്‌ യൂണിവേഴ്‌സിറ്റി) - പുണെ

20. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്‍റ്‌ (ITM) -‌ മസൂറി

21. ഡിഫെന്‍സ്‌ ഫുഡ്‌ റിസര്‍ച്ച്‌ ലബോറട്ടറി (DFRL) - മൈസൂര്‍

22. ഡിഫെന്‍സ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സൈക്കോളജിക്കല്‍ റിസര്‍ച്ച്‌ (DIPR) - ഡൽഹി

23. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ് (INMAS) - ഡൽഹി

24. നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി (NPOL) - കൊച്ചി

25. നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി (NSTL) - വിശാഖപട്ടണം

PSC ചോദ്യങ്ങൾ

1. ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്നത് - ഡി.ആർ.ഡി.ഒ

2. ഡി.ആർ.ഡി.ഒയുടെ പൂർണ്ണരൂപം - ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ

3. ഡി.ആർ.ഡി.ഒ സ്ഥാപിതമായ വർഷമേത് - 1958 

4. ഡി.ആർ.ഡി.ഒയുടെ ആസ്ഥാനം - ന്യൂഡൽഹി 

5. ഡി.ആർ.ഡി.ഒയുടെ ആപ്തവാക്യം - കരുത്തിന്റെ ഉത്ഭവം അറിവിൽ (ശക്തിയുടെ ഉത്ഭവം ശാസ്ത്രമാണ്)

6. IGMDP നിലവിൽ വന്നത് - 1983 

7. ഹൈദരാബാദിലെ ഡി.ആർ.ഡി.ഒ മിസൈൽ കോംപ്ലക്‌സിന്റെ പുതിയ പേര് - ഡോ.എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ് 

8. ഡി.ആർ.ഡി.ഒ യുടെ ആദ്യ വനിതാ ഡയറക്ടർ - കെ.മഞ്ജുള 

9. അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകൾ നിർമ്മിച്ച ഇന്ത്യയിലെ സ്ഥാപനം - ഡി.ആർ.ഡി.ഒ 

10. അടുത്തിടെ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത ചുവരിനപ്പുറമുള്ള വസ്‌തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിങ് റഡാർ - ദിവ്യചക്ഷു 

11. ഇലക്ട്രോണിക് ഉപകരണങ്ങൾ, തുണിത്തരങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയെ അണുവിമുക്തമാക്കാനായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച സംവിധാനമേത് - അൾട്രാ സ്വച്ഛ്‌ 

12. ഡി.ആർ.ഡി.ഒ നിർമ്മിച്ച് ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ടോർപ്പിഡോ മിസൈൽ - വരുണാസ്ത്ര

13. ഡി.ആർ.ഡി.ഒ ഉൾപ്പെട്ടിരിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വകുപ്പ് - ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്

Post a Comment

Previous Post Next Post