ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (ഐ.ജി.എം.ഡി.പി)

ഇന്ത്യ വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നൽകിയ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (IGMDP). മിസൈൽ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ വേണ്ടിയുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികൂടിയാണിത്. 1983 ജൂലൈ 26ന് സർക്കാർ അനുമതി നൽകിയതിനെത്തുടർന്നാണ് IGMDP പദ്ധതി ആരംഭിച്ചത്. 2012ന് പൂർത്തിയാക്കിയ പദ്ധതിയുടെ ഭാഗമായി പൃഥ്വി, അഗ്നി, ത്രിശൂൽ, ആകാശ്, നാഗ് എന്നീ മിസൈലുകൾ വികസിപ്പിച്ചു. എ.പി.ജെ.അബ്ദുൾ കലാമായിരുന്നു IGMDPയുടെ തലവൻ.

IGMDP വികസിപ്പിച്ചെടുത്ത മിസൈലുകൾ 

◆ പൃഥ്വി : ഭൂതല - ഭൂതല ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ

◆ അഗ്നി : ഭൂതല - ഭൂതല ഇടത്തര ബാലിസ്റ്റിക് മിസൈൽ

◆ ത്രിശൂൽ : ഭൂതല - വായു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ

◆ ആകാശ് : ഭൂതല - വായു ഇടത്തര ബാലിസ്റ്റിക് മിസൈൽ

◆ നാഗ് : തേർഡ് ജനറേഷൻ ടാങ്ക് വേധ മിസൈൽ

PSC ചോദ്യങ്ങൾ 

1. വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപം നൽകിയ പദ്ധതി - IGMDP

2. IGMDP ആരംഭിച്ച വർഷം - 1983

3. IGMDP പദ്ധതിയ്ക്ക് സർക്കാർ അനുമതി നൽകിയത് - 1983 ജൂലൈ 26

4. IGMDP പൂർത്തിയാക്കിയത് - 2012

5. IGMDPയുടെ പൂർണ്ണരൂപം - ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം

6. IGMDP പദ്ധതിയിലൂടെ ഇന്ത്യ വികസിപ്പിച്ചെടുത്ത മിസൈലുകൾ - പൃഥ്വി, അഗ്നി, ത്രിശൂൽ, ആകാശ്, നാഗ്

7. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ തലവൻ - എ.പി.ജെ.അബ്ദുൾ കലാം

8. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വിജയകരമായി വികസിപ്പിച്ചെടുത്ത വർഷം - 2008 ജനുവരി 8

Post a Comment

Previous Post Next Post