മിസൈലുകൾ
ചൈനക്കാരാണ് ആദ്യം റോക്കറ്റുകൾ ഉപയോഗിച്ചത്. ഇന്ത്യയിൽ ടിപ്പുസുൽത്താനാണ് ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധങ്ങളിൽ മിസൈലുകൾ ഉപയോഗിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിൻറെ സുരക്ഷയ്ക്കായി പുതിയ സാങ്കേതിക വിദ്യകൾ നേടിയെടുക്കേണ്ടതുണ്ടെന്ന ചിന്തയുടെ ഭാഗമായി ഇന്ത്യയും ഇത്തരം ഗവേഷണങ്ങൾ ആരംഭിച്ചു.
ഇന്ത്യൻ മിസൈലുകൾ
പൃഥ്വി (Prithvi)
ഭൂതല ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പൃഥ്വി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ (DRDO) വികസിപ്പിച്ചെടുത്തതാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യമിസൈലാണ് പൃഥ്വി. 150 കി.മീ മുതൽ 350 കി.മീ വരെ ദൂരപരിധിയുള്ള വ്യത്യസ്ത പൃഥ്വി മിസൈലുകൾ കര, വ്യോമ നാവിക സേനകൾ ഉപയോഗിക്കുന്നു. കപ്പലിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന പൃഥ്വി മിസൈലാണ് ധനുഷ്.
അഗ്നി
ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്തതും വ്യത്യസ്ത ദൂരപരിധികളുള്ളതുമായ മിസൈലാണ് അഗ്നി.
അഗ്നി മിസൈൽ (ദൂര പരിധി)
അഗ്നി I - 700-1250 കി.മീ
അഗ്നി II - 2000-3000 കി.മീ
അഗ്നി III - 3500-5000 കി.മീ
അഗ്നി IV - 3500-4000 കി.മീ
അഗ്നി V - 5000-8000 കി.മീ
അഗ്നി VI - 11000-12000 കി.മീ
ആകാശ്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-വ്യോമ മിസൈൽ ആണിത്. 30 കി.മീ ദൂരപരിധിയുള്ള ഈ മിസൈലിന് 18 കി.മീ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെയ്ക്കാൻ കഴിയും.
നാഗ്
ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈലാണ് നാഗ്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതും തീവ്ര അക്രമണശേഷിയുള്ളതുമായ ഈ മിസൈലിന് 37 കി.മീ പരിധിയുണ്ട്.
തൃശ്ശൂൽ
ഹ്രസ്വദൂര ഭൂതല - വ്യോമ മിസൈൽ. താഴ്ന്നു പറക്കുന്ന ശത്രു വിമാനങ്ങളെയും മറ്റും തകർക്കാൻ ഇതിനു കഴിയും. 9 കി.മീ പരിധിയുള്ളതാണ് തൃശ്ശൂൽ.
ശൗര്യ
ഹ്രസ്വദൂര ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ. 600 കി.മീ ദൂരപരിധിയുള്ള ഈ മിസൈലിന് ഹൈപ്പർ സോണിക് സ്പീഡിൽ സഞ്ചരിക്കാൻ സാധിക്കും.
അസ്ത്ര
ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി നിർമ്മിക്കപ്പെട്ട വ്യോമ-വ്യോമ മിസൈലാണിത്. ദൃശ്യപരിധിക്കപ്പുറമുള്ള വ്യോമ ലക്ഷ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തു വിടാൻ കഴിയും.
പ്രഹാർ
ഖര ഇന്ധനമുപയോഗിക്കുന്ന ഭൂതല-ഭൂതല ഹ്രസ്വദൂര മിസൈൽ. 150 കി.മീ ദൂരപരിധി. 2011 ജൂലൈ 11-ന് വിജയകരമായി പരീക്ഷിച്ചു.
സൂര്യ
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആണ് സൂര്യ. 8000-10000 കി.മീ ആണ് ഇതിന്റെ ദൂരപരിധി.
സാഗരിക
മുങ്ങിക്കപ്പലുകളിൽ നിന്ന് തൊടുത്തു വിടാൻ കഴിയുന്നതും ആണവപോർമുന വഹിക്കുന്നതുമായ ബാലിസ്റ്റിക് മിസൈൽ ആണ് സാഗരിക. 750 കി.മീ ദൂരപരിധിയുള്ള മിസൈൽ ആണിത്.
ബ്രഹ്മോസ്
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച, സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. കരയിൽ നിന്നും വിമാനത്തിൽ നിന്നും കപ്പലിൽ നിന്നും മുങ്ങി കപ്പലിൽ നിന്നും വിക്ഷേപിക്കാൻ കഴിയും. ബ്രഹ്മപുത്ര, മൊസ്‌കാവ നദികളുടെ പേരുകൾ കൂട്ടിച്ചേർത്താണ് ഈ മിസൈലിന് പേര് നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ മിസൈൽ വനിത
ടെസ്സി തോമസ് ആണ് ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്. കേരളത്തിലെ ആലപ്പുഴയിലാണ് ടെസ്സി ജനിച്ചത്. ഒരു മിസൈൽ പ്രോജക്ടിന്റെ നേതൃത്വം വഹിച്ച ആദ്യ ഇന്ത്യൻ വനിതയാണ് ടെസ്സി തോമസ്. അഗ്നി 4 ബാലിസ്റ്റിക് മിസൈലിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു ടെസ്സി തോമസ്. 2011-ൽ അഗ്നി 4 വിജയകരമായി പരീക്ഷിച്ചു.
5000 കി.മീ ദൂര പരിധിയുള്ള അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പ്രോജക്ട് ഡയറക്ടറായി ടെസ്സി നിയമിതനായി. 2012 ഏപ്രിൽ 19നും 2013 സെപ്റ്റംബർ 15നും അഗ്നി 5 വിജയകരമായി പരീക്ഷിച്ചു.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. നാഗ്, ആകാശ്, അസ്ത്ര, തൃശ്ശൂൽ ഇവയിൽ ഇന്ത്യയുടെ വ്യോമ മിസൈൽ - അസ്ത്ര
2. ഇന്ത്യൻ മിസൈലുകളുടെ പിതാവ് - എ.പി.ജെ അബ്ദുൾ കലാം
3. ഇന്ത്യയുടെ ആദ്യത്തെ ഭൂതല മിസൈലിന് നൽകിയ പേര് - പൃഥ്വി
4. ഇന്ത്യൻ സൈന്യത്തിൽ 'അഗ്നി' എന്നറിയപ്പെടുന്നതെന്തിനെയാണ് (വിമാനം, പീരങ്കി, ബോംബ്, മിസൈൽ) - മിസൈൽ
5. ഇന്ത്യ വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതായി രൂപം നൽകിയ പദ്ധിതി - Integrated Guided Missile Development Programme (IGMDP)
6. IGMDP ആരംഭിച്ച വർഷം - 1983
7. IGMDP പദ്ധിതിയിലൂടെ ഇന്ത്യ വികസിപ്പിച്ച മിസൈലുകൾ - അഗ്നി, പൃഥ്വി, ആകാശ്, തൃശ്ശൂൽ
8. ഇന്ത്യയുടെ മധ്യദൂര ഭൂഖണ്ഡാന്തര മിസൈലാണ് - അഗ്നി 1, അഗ്നി 2
9. ഇന്ത്യയുടെ ഹ്രസ്വദൂര ആണവ മിസൈൽ - പൃഥ്വി 1, പൃഥ്വി 2
10. ഇന്ത്യയുടെ വ്യോമപ്രതിരോധ മിസൈലുകൾ - ആകാശും, പൃഥ്വിയും
11. ഇന്ത്യയുടെ ടാങ്ക് വേധ മിസൈലാണ് - നാഗ്
12. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഭൂതല-ഭൂതല മിസൈലാണ് - പൃഥ്വി
13. ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രങ്ങളാണ് - ചാന്ദിപുർ, ബാലസോർ, വീലർ ഐലൻഡ് (ഒഡീഷയിലാണിവ)
14. ഇന്ത്യൻ സായുധസേനകൾക്ക് പൃഥ്വി മിസൈൽ കൈമാറിയത് - 1993
15. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാർ സംവിധാനം - രാജേന്ദ്ര
16. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൈലറ്റില്ലാത്ത നിരീക്ഷണവിമാനങ്ങൾ - ലക്ഷ്യ, നിശാന്ത്
17. ഇന്ത്യൻ മിസൈൽ പദ്ധിതികളുടെ പിതാവെന്ന് വിശേഷിപ്പിക്കുന്നത് - Dr APJ അബ്ദുൾ കലാം
18. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ശബ്ദാതിവേഗ കപ്പൽ വേധ മിസൈലാണ് - ബ്രഹ്മോസ്
19. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത് - ടെസി തോമസ്
20. ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമിക്കുന്ന മിസൈൽ - മൈത്രി
21. 'ഭാവിയുടെ മിസൈൽ' എന്നുവിശേഷിപ്പിക്കപ്പെടുന്നത് - അസ്ത്ര
22. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് - വെർണർ വോൺ ബ്രൗൺ
23. പൃഥ്വി ഏതു തരം മിസൈലാണ് - കരയിൽ നിന്നും കരയിലേക്കുള്ളത്
24. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മിസൈൽ ബോട്ട് - ഐ.എൻ.എസ് വിഭൂതി
25. ഇന്ത്യയിലെ മിസൈൽ വിക്ഷേപണത്തറ എവിടെയാണ് - ചാന്ദിപ്പുർ ഓൺ സീ
26. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിൽ എന്താണ് നിർമിക്കുന്നത് - ഗൈഡഡ് മിസൈലുകൾ
27. ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ - അഗ്നി 5
0 Comments