ബാലിസ്റ്റിക് മിസൈൽ

ബാലിസ്റ്റിക് മിസൈൽ (Ballistic Missile)

രണ്ടാം ലോകമഹായുദ്ധത്തിന്റെ മികച്ച കണ്ടിപിടിത്തങ്ങളിലൊന്നാണ് ബാലിസ്റ്റിക് മിസൈൽ. ജർമനിയാണ് ഇതിന്റെ സ്വദേശം. 'പ്രതികാര ആയുധങ്ങൾ' എന്നാണ് ഇവയ്ക്ക് നൽകിയിരുന്ന വിശേഷണം. വി-1, വി-2 എന്നിങ്ങനെ രണ്ടുതരം മിസൈലുകളായിരുന്നു അവ. 'പറക്കുന്ന ബോംബ്' എന്ന് വിളിക്കപ്പെട്ട വി-1 നേക്കാൾ ഭീകരനായിരുന്നു വി-2 സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ. ദ്രവ ഇന്ധന റോക്കറ്റ് എൻജിൻ ഉപയോഗിച്ചിരുന്ന ഇത് ശബ്ദത്തിന്റെ നാലിരട്ടി വേഗത്തിലായിരുന്നു പാഞ്ഞിരുന്നത്. ജർമൻ റോക്കറ്റ് ശാസ്ത്രജ്ഞനായ വേണെർ വോൺ ബ്രൗൺ ആണ് ഈ മിസൈൽ രൂപകൽപ്പന ചെയ്‌തത്‌. യുദ്ധത്തിനു ശേഷം ഇതുണ്ടാക്കിയ സാങ്കേതികവിദഗ്‌ധരെല്ലാം അമേരിക്കയുടെ സ്വന്തമായി. അമേരിക്ക, റഷ്യ, ഇസ്രായേൽ എന്നിവയ്ക്ക് ശേഷം ബാലിസ്റ്റിക് മിസൈൽ സംവിധാനം വിജയകരമായി വികസിപ്പിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. അഗ്നി, പൃഥ്വി, ത്രിശൂൽ, ആകാശ്, സാഗരിക, കെ.അഞ്ച്, പ്രളയ് എന്നിവ ഇന്ത്യ നിർമിച്ച ബാലിസ്റ്റിക് മിസൈലുകൾക്ക് ഉദാഹരണങ്ങളാണ്.

ബാലിസ്റ്റിക് മിസൈലുകളുടെ പ്രത്യേകതകൾ

◆ വിക്ഷേപണശേഷവും നിശ്ചിത സമയം നിയന്ത്രിക്കാൻ കഴിയും.

◆ നിശ്ചിത ലക്ഷ്യത്തിൽ ഭൂഗുരുത്വാകർഷണത്തെ ആശ്രയിച്ച് ഇറങ്ങുന്നു.

◆ കുറഞ്ഞ കൃത്യത.

◆ പാരാബോളിക് പാതയിൽ സഞ്ചരിക്കുന്നു.

◆ വളരെ ഉയരത്തിൽ പറക്കാൻ കഴിവുണ്ട്.

◆ ദീർഘദൂരം സഞ്ചരിക്കുന്നു (12000 km വരെ).

◆ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കുന്നു.

Post a Comment

Previous Post Next Post