അസം റൈഫിൾസ്

അസം റൈഫിൾസ് (Assam Rifles)

ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമാണ് അസം റൈഫിൾസ്. 1835ൽ ബ്രിട്ടീഷ് ഗവൺമെന്റിനു കീഴിൽ രൂപംകൊണ്ട 'കച്ചാർ ലെവി' എന്ന സൈനിക വിഭാഗം 1917ൽ അസം റൈഫിൾസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. 'ഫ്രണ്ട്സ് ഓഫ് ദ് ഹിൽ പീപ്പിൾ' എന്നതാണ് അസം റൈഫിൾസിന്റെ ആപ്തവാക്യം. വിവിധ കാലയളവുകളിൽ അസം ഫ്രോണ്ടിയർ പോലീസ് (1883), അസം മിലിട്ടറി പോലീസ് (1891), ഈസ്റ്റേൺ ബംഗാൾ ആൻഡ് അസം മിലിട്ടറി പോലീസ് (1913) തുടങ്ങി വിവിധ പേരുകൾ സ്വീകരിക്കുകയുണ്ടായി. ഒടുവിൽ 1917ൽ അസം റൈഫിൾസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. വടക്കുകിഴക്കിന്റെ കാവൽക്കാർ എന്ന് അറിയപ്പെടുന്ന അസം റൈഫിൾസിന്റെ ആസ്ഥാനം ഷില്ലോങ് ആണ്. അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കുക, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കലാപകാരികളെ പ്രതിരോധിക്കുക, ഇന്ത്യ-മ്യാൻമാർ അതിർത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് ഈ സേനയുടെ പ്രധാന ദൗത്യം. ഒന്നാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലും രണ്ടാം ലോകമഹായുദ്ധകാലത്ത് ബർമയിലും സേവനമനുഷ്ഠിച്ചു. 2002 മുതൽ 'വൺ ബോർഡർ വൺ ഫോഴ്‌സ്' എന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായി.

PSC ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം - അസം റൈഫിൾസ് 

2. അസം റൈഫിൾസ് 'കച്ചാർ ലെവി' എന്ന പേരിൽ രൂപീകൃതമായത് - 1835 

3. അസം റൈഫിൾസിന് ആ പേര് ലഭിച്ച വർഷം - 1917 

4. അസം റൈഫിൾസിന്റെ മുദ്രാവാക്യം - Sentinels of the North East, Friends of the North East

5. അസം റൈഫിൾസിന്റെ ആസ്ഥാനം - ഷില്ലോങ് (മേഘാലയ)

6. വടക്ക് കിഴക്കിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - അസം റൈഫിൾസ്

7. മലയോരവാസികളുടെ സുഹൃത്ത് എന്നറിയപ്പെടുന്നത് - അസം റൈഫിൾസ്

8. 1959ൽ ഇന്ത്യയിലേക്ക് കടക്കാൻ ടിബറ്റൻ ആത്മീയാചാര്യനായ ദലൈലാമയെ  സഹായിച്ച അർദ്ധസൈനിക വിഭാഗം - അസം റൈഫിൾസ്

9. അസം റൈഫിൾസിന്റെ ആപ്തവാക്യം - Valour Glory Sacrifice

10. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ യുദ്ധ സ്‌മാരകം നിലവിൽ വരുന്ന സംസ്ഥാനം - നാഗാലാ‌ൻഡ് 

11. 2019ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി 'Charter of Affiliation'ൽ ഏർപ്പെട്ട പാരാമിലിറ്ററി സേന - അസം റൈഫിൾസ്

12. അസം റൈഫിൾസിന്റെ നിലവിലെ ഡയറക്ടർ ജനറൽ - പ്രദീപ് ചന്ദ്രൻ നായർ

Post a Comment

Previous Post Next Post