ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്)

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്)

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് അഥവാ അതിർത്തി സംരക്ഷണ സേന എന്നറിയപ്പെടുന്നു. രാജ്യത്തിന്റെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, അയൽ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റങ്ങൾ തടയുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 1965 ഡിസംബർ ഒന്നിന് രൂപീകരിച്ച വിഭാഗമാണ് ബി.എസ്.എഫ്. 'ഡ്യൂട്ടി അപ്ടു ഡെത്ത്' എന്നതാണ് അവരുടെ ആപ്തവാക്യം. അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റക്കാരെ നിയന്ത്രിച്ച് സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കുക എന്നതാണ് ബി.എസ്.എഫിന്റെ പ്രധാന ചുമതല. 1965ലെ ഇന്ത്യ-പാക് യുദ്ധത്തെത്തുടർന്ന്, ശക്തമായ ഒരു അതിർത്തി സംരക്ഷണ സേനയുടെ ആവശ്യകത മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് രൂപം നൽകിയത്. 1947 മുതൽ 1965 വരെ ഇന്ത്യൻ അതിർത്തികളുടെ സംരക്ഷണച്ചുമതല അതത് സംസ്ഥാനങ്ങളിലെ പോലീസിനായിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധം, ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ, കാർഗിൽ യുദ്ധം തുടങ്ങിയ സൈനിക നടപടികളുടെ ഭാഗമായിരുന്നു ബി.എസ്.എഫ്. സ്വന്തമായി ഹെലികോപ്റ്ററുകളും വിമാനങ്ങളും ബി.എസ്.എഫിനു കീഴിലുണ്ട്. വാഗാ അതിർത്തിയിലെ 'ബീറ്റിങ് റിട്രീറ്റ്' ആചാരം ദിവസവും നടത്തുന്നതും ബി.എസ്.എഫ് തന്നെ. വനിതകൾ ഉൾപ്പെടെ രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥരുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിർത്തി സംരക്ഷണ സേനയാണ് ബി.എസ്.എഫ്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയുടെ അതിർത്തി സംരക്ഷണ സേന എന്നറിയപ്പെടുന്നത് - ബി.എസ്.എഫ്

2. ബി.എസ്.എഫ് രൂപീകൃതമായത് - 1965 ഡിസംബർ 1 

3. ബി.എസ്.എഫിന്റെ ആദ്യ സ്ഥാപക ഡയറക്ടർ - കെ.എഫ്.റുസ്തംജി 

4. ബി.എസ്.എഫിന്റെ ആസ്ഥാനം - ന്യൂഡൽഹി 

5. ബി.എസ്.എഫിന്റെ ആപ്തവാക്യം - മരണം വരെയും കർമ്മനിരതൻ 

6. ബി.എസ്.എഫിന്റെ നിലവിലെ ഡയറക്ടർ ജനറൽ - സുജോയ് ലാൽ താവോസെൻ

7. ബി.എസ്.എഫിലെ ആദ്യ വനിത ഫീൽഡ് ഓഫീസർ - തനുശ്രീ പരീഖ് (രാജസ്ഥാൻ)

Post a Comment

Previous Post Next Post