അർധസൈനിക വിഭാഗങ്ങൾ

അർധസൈനിക വിഭാഗങ്ങൾ (Paramilitary Forces)

ഇന്ത്യൻ പ്രതിരോധ സേനയിലുള്ളതുപോലെ ആയുധമേന്തിയ സൈനികർ തന്നെയാണ് അർധസൈനിക വിഭാഗങ്ങളിലും ഉള്ളത്. അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷ, യുദ്ധസമയത്ത് സൈന്യത്തെ സഹായിക്കൽ തുടങ്ങിയ ചുമതലകൾക്കായി വിവിധ കാലഘട്ടങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ രൂപീകരിക്കപ്പെട്ട സായുധ സേനാവിഭാഗങ്ങളാണ് അർധസൈനിക വിഭാഗങ്ങൾ. മുൻപ് അർധസൈനിക വിഭാഗമെന്ന് അറിയപ്പെട്ടിരുന്ന സേനാവിഭാഗങ്ങൾ ഇപ്പോൾ ആഭ്യന്തര വകുപ്പിനു കീഴിൽ കേന്ദ്ര സായുധ പോലീസ് സേന (CAPF) എന്നാണ് അറിയപ്പെടുന്നത്.

കേന്ദ്ര സായുധ പോലീസ് സേന (Central Armed Police Forces, CAPF)

◆ അസം റൈഫിൾസ് (AR)

◆ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)

◆ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)

◆ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)

◆ ഇന്തോ - ടിബറ്റൻ ബോർഡർ പോലീസ് (ITBP)

◆ നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG)

◆ സശസ്‌ത്ര സീമാബെൽ (SSB)

ഇന്ത്യയിലെ മറ്റ് അർദ്ധസൈനിക വിഭാഗങ്ങൾ 

◆ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ് (SFF)

◆ കോബ്ര (COBRA)

◆ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF)

◆ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (SAG)

◆ സ്പെഷ്യൽ റേഞ്ച് ഗ്രൂപ്പ് (SRG)

◆ സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (SPG)

◆ തീരസംരക്ഷണ സേന (Coast Guard)

◆ ടെറിറ്റോറിയൽ ആർമി 

◆ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (RPF)

◆ മറൈൻ കമാൻഡോസ് (MARCOS)

◆ ഘാതക് ഫോഴ്‌സ് 

◆ പാരാ കമാൻഡോകൾ 

◆ ഗരുഡ് കമാൻഡോ ഫോഴ്‌സ് (GCF)

സംസ്ഥാന സേനകൾ 

◆ തണ്ടർബോൾട്ട് (കേരളം)

◆ ഫോഴ്‌സ് വൺ (മുംബൈ)

◆ SWATT (പഞ്ചാബ്, ഡൽഹി, ജമ്മു കാശ്മീർ)

◆ ഗ്രേഹൗണ്ട്സ് (ആന്ധ്രാപ്രദേശ്)

PSC ചോദ്യങ്ങൾ

1. ലോകത്തിലെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമേത്‌? - ചൈനയിലെ പീപ്പിൾസ്‌ ആംഡ്‌ ഫോഴ്‌സ്‌

2. അര്‍ധസൈനികരുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമേത്‌? - ഇന്ത്യ

3. ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധ സൈനിക വിഭാഗമേത്‌? - സി.ആര്‍.പി.എഫ്‌ [Central Reserve Police Force]

4. ഇന്ത്യയിലെ ഏറ്റവും പഴയ അര്‍ധസൈനിക വിഭാഗമേത്‌? - അസം റൈഫിൾസ്‌

5. “കാച്ചാര്‍ ലെവി” [Cachar Levy] എന്നു തുടക്കത്തില്‍ അറിയപ്പെട്ടിരുന്നതേത്‌? - അസം റൈഫിൾസ്‌

6.“കാച്ചാര്‍ ലെവി” സ്ഥാപിതമായതെന്ന്‌? - 1835 ല്‍

7. അസം റൈഫിൾസിന്‌ ആ പേരു ലഭിച്ചതെന്ന്‌? - 1917 ല്‍

8. “വടക്കു കിഴക്കിന്റെ കാവല്‍ക്കാര്‍" എന്നറിയപ്പെടുന്നതെന്ത്‌? - അസം റൈഫിൾസ്‌

9. 1959 ല്‍ ഇന്ത്യയിലേക്കു കടക്കാന്‍ ദലൈലാമയെ സഹായിച്ച അര്‍ധസൈനിക വിഭാഗമേത്‌? - അസം റൈഫിൾസ്‌ 

10. “ക്രൗണ്‍ റെപ്രസെന്ററ്റീവ്സ് പോലീസ്‌" എന്ന പേരില്‍ 1939 ല്‍ സ്ഥാപിതമായത്‌ ഏത്‌ സേനാ വിഭാഗത്തിന്റെ മുന്‍ഗാമിയാണ്‌? - സി.ആര്‍.പി.എഫ്‌

11. അസം റൈഫിൾസിന്റെ ആസ്ഥാനം എവിടെയാണ്‌? - മേഘാലയയിലെ ഷില്ലോങ്‌

12. വനിതാ ബറ്റാലിയന്‍ നിലവില്‍വന്ന ആദ്യത്തെ അര്‍ധസൈനിക വിഭാഗമേത്‌? - സി.ആര്‍.പി.എഫ്

13. സി.ആര്‍.പി.എഫ്‌. സ്ഥാപിതമായതെന്ന്‌? - 1949 ല്‍

14. വ്യവസായ സ്ഥാപനങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌? - സി.ഐ.എസ്‌.എഫ്‌ [Central Industrial Security Force]

15. സി.ഐ.എസ്‌.എഫ്‌. സ്ഥാപിതമായതെന്ന്‌? - 1969, മാര്‍ച്ച്‌-10

16. താജ്മഹലിന്റെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌? - സി.ഐ.എസ്‌.എഫ്‌.

17. വിമാനത്താവളങ്ങൾ,തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌? - സി.ഐ.എസ്‌.എഫ്‌

18. Duty upto Death ഏതു സേനാവിഭാഗത്തിന്റെ ആപ്തവാക്യമാണ്‌? - ബി.എസ്‌.എഫ്‌. [Border Security Force]

19. ബി.എസ്‌.എഫ്‌. സ്ഥാപിതമായതെന്ന്‌? - 1965, ഡിസംബര്‍

20. വര്‍ഗീയ ലഹളകൾ, കലാപങ്ങൾ എന്നിവ അടിച്ചമര്‍ത്താനായി രൂപവത്കൃതമായ സേനാവിഭാഗമേത്‌? - റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്‌സ്‌ [RAF]

21. ആര്‍.എ.എഫ്‌. സ്ഥാപിതമായതെന്ന്‌? - 1992, ഒക്ടോബർ

22. പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങൾക്കായി “ഗ്രീന്‍ ഫോഴ്‌സ്‌' എന്ന അനുബന്ധ ഘടകമുള്ളത്‌ ഏതിനാണ്‌? - സി.ആര്‍.പി.എഫ്‌.

23. ഏത്‌ അര്‍ധസൈനീക വിഭാഗത്തിന്റെ ആപ്തവാക്യമാണ്‌ “ശൗര്യ ദൃഷ്‌ടതാ, കര്‍മനിഷ്ഠത"? - ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ [ITBP]

24. ഐ.ടി.ബി.പി.സ്ഥാപിതമായതെന്ന്‌? - 1962, ഒക്ടോബർ

25. കാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങൾക്കു തടയിടാനായി 1990ല്‍ തുടങ്ങിയ അര്‍ധസൈനിക വിഭാഗമേത്‌? - രാഷ്ട്രീയ റൈഫിൾസ്‌

26. രാഷ്ട്രീയ റൈഫിൾസ് സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്ത സൈനീക മേധാവിയാര്‌? - ജനറല്‍ ബി.സി.ജോഷി

27. ആഭ്യന്തര സുരക്ഷ, പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങൾ എന്നിവയ്ക്ക് സേവനം ലഭ്യമാക്കുന്ന അര്‍ധസൈനിക വിഭാഗമേത്‌? - ഹോം ഗാര്‍ഡ്‌സ്‌

28. ഹോംഗാര്‍ഡുകൾ നിലവിലില്ലാത്ത സംസ്ഥാനമേത്‌? - അരുണാചല്‍ പ്രദേശ്‌

29. 'കരിമ്പൂച്ചകൾ' [Black Cats] എന്നറിയപ്പെടുന്ന അര്‍ധസൈനിക വിഭാഗമേത്‌? - നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്‌ [NSG]

30. പ്രധാനമന്ത്രി, കുടുബാംഗങ്ങൾ, വി.വി.ഐ.പി.കൾ എന്നിവരുടെ സംരക്ഷണച്ചുമതല ആർക്കാണ്? - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG)

31. നേപ്പാൾ, ടിബറ്റ്, ഭൂട്ടാൻ അതിർത്തി പ്രദേശങ്ങളിൽ സംരക്ഷണച്ചുമതലയുള്ള അർധസൈനിക വിഭാഗമേത്? - സശസ്ത്ര സീമാബൽ

32. നക്സലൈറ്റുകളെ അമര്‍ച്ച ചെയ്യാനായി 2008ല്‍ രൂപം നല്‍കിയ അര്‍ധസൈനിക വിഭാഗമേത്‌? - കോബ്ര ഫോഴ്‌സ്‌. Combat Battalion for Resolute Action എന്നതാണ്‌ കോബ്രയുടെ മുഴുവന്‍ രൂപം. സി.ആര്‍.പി.എഫിനു കീഴിലാണ്‌ കോബ്ര പ്രവര്‍ത്തിക്കുക. ഡല്‍ഹിയാണ്‌ ആസ്ഥാനം. 

33. നക്സലൈറ്റുകളെ അമര്‍ച്ച ചെയ്യാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രൂപം നല്‍കിയ പ്രത്യേക ദൗത്യസേന - ഗ്രേ ഹൗണ്ട്സ്‌

Post a Comment

Previous Post Next Post