പ്രവൃത്തി

പ്രവൃത്തി (Work)

ഒരു വസ്തുവിന് സ്ഥാനമാറ്റം ഉണ്ടാക്കുന്ന ബലത്തെയാണ് പ്രവൃത്തി എന്നു വിശേഷിപ്പിക്കുന്നത്. കർഷകൻ നിലമുഴുന്നതും വണ്ടിക്കാള വണ്ടി വലിക്കുന്നതും ക്ലാസിലെ ബെഞ്ച് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഇടുന്നതുമെല്ലാം പ്രവൃത്തിയുടെ ഉദാഹരണങ്ങളാണ്. എന്നാൽ, വൃത്താകൃതിയിലുള്ള പാതയിലെ ഒരു ബിന്ദുവിൽ നിന്ന് ഒരു വസ്തു എടുത്ത് വീണ്ടും അതേ ബിന്ദുവിൽ കൊണ്ടുവച്ചു എന്ന് സങ്കൽപ്പിക്കുക. നമ്മൾ അവിടെ ബലം ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൗതികശാസ്ത്രമനുസരിച്ച് അവിടെ പ്രവൃത്തി നടക്കുന്നില്ല! കാരണം, ആ വസ്തുവിന് സ്ഥാനമാറ്റം ഉണ്ടായിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ എത്ര ബലം ഉപയോഗിച്ചാലും സ്ഥാനാന്തരം ഉണ്ടായാൽ മാത്രമേ അവിടെ പ്രവൃത്തിനടക്കുകയുള്ളു.

ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവൃത്തി എന്നു പറയുന്നത്. തറയിലിരിക്കുന്ന ഒരു വസ്തുവിനെ വലിക്കുമ്പോൾ ബലം പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിന് സ്ഥാനാന്തരമുണ്ടായെങ്കിൽ ഈ ബലം ചെയ്‌ത പ്രവൃത്തി പോസിറ്റീവ് ആണ്. തറ പ്രയോഗിച്ച ഘർഷണ ബലം ചെയ്ത പ്രവൃത്തി നെഗറ്റീവാണ്. ഒരു വ്യക്തി ഒരു ലോഹപ്പെട്ടി തള്ളുമ്പോൾ വസ്തുവിന് സ്ഥാനാന്തരം സംഭവിക്കുന്നില്ലെങ്കിൽ അയാൾ ചെയ്ത പ്രവൃത്തി പൂജ്യമാണ്. ഒരു വസ്തുവിന്റെ F ന്യൂട്ടൺ ബലം തുടർച്ചയായി പ്രയോഗിച്ചാൽ ബലത്തിന്റെ ദിശയിൽ 'S' മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്‌ത പ്രവൃത്തി,

പ്രവൃത്തി = ബലം x സ്ഥാനാന്തരം (W = F x S) 

പ്രവൃത്തിയുടെ യൂണിറ്റ് = ന്യൂട്ടൺ മീറ്റർ (Nm) or ജൂൾ 

ഒരു വസ്തുവിനെ ലംബമായി മുകളിലേക്ക് ഉയർത്തുമ്പോൾ, ഗുരുത്വാകർഷണ ബലത്തിനെതിരെ ചെയുന്ന പ്രവൃത്തി, W = ബലം x സ്ഥാനാന്തരം = mg x h = mgh 

mg - വസ്തുവിൽ ഭൂമി പ്രയോഗിച്ച ബലം 

h - ഉയരം (സ്ഥാനാന്തരം)

പ്രവൃത്തിയുടെ ഡൈമൻഷൻ = [ML2T-2]

1 kg മാസുള്ള ഒരു വസ്തുവിനെ 1 മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ് ഒരു ജൂൾ. 

♦ 1000 J = 1 kJ

♦ 1 ജൂൾ = 1 ന്യൂട്ടൺ മീറ്റർ 

♦ 1 ജൂൾ/സെക്കന്റ് = 1 വാട്ട് 

♦ 1 കുതിര ശക്തി = 746 വാട്ട്

♦ 1 കിലോവാട്ട് - 1000 വാട്ട് 

♦ 1 മെഗാവാട്ട് - 106 വാട്ട്

വസ്തുവിന്റെ ചലന ദിശയുമായി ഒരു കോൺ ഉണ്ടാകത്തക്കവിധം ബലം പ്രയോഗിച്ച് വസ്തുവിനു സ്ഥാനാന്തരം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പ്രവൃത്തി കണക്കാക്കാനുള്ള സമവാക്യം,

W = FS cosθ

♦ F cosθ എന്നത് വസ്തു സഞ്ചരിച്ച ദിശയിലേക്കുള്ള ബലത്തിന്റെ ഘടകം.

♦ θ എന്നത് ബലം പ്രയോഗിക്കുന്ന ദിശയും വസ്തു സഞ്ചരിക്കുന്ന ദിശയും തമ്മിലുളവാക്കുന്ന കോൺ.

Post a Comment

Previous Post Next Post