കേരളത്തിലെ ശാസനങ്ങൾ

കേരളത്തിലെ ശാസനങ്ങൾ (Inscriptions in Kerala)

പ്രാചീനകാലത്ത് ഭരണാധികാരികൾ കല്ലിലും മറ്റും കൊത്തിവച്ച രേഖകളാണ് ശാസനങ്ങൾ. കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന നിർണായകരേഖകളാണ് ശാസനങ്ങൾ. രാജാക്കൻമാരോ നാടുവാഴികളോ കല്ലിൽ കൊത്തിവെച്ച രേഖകൾ പിന്നീട് ചരിത്രത്തിന്റെ കാലനിർണയത്തിലടക്കം നിർണായകമായി. ശാസനദാതാവിന്റെ പേര്, പുറപ്പെടുവിച്ച ഉത്തരവോ ആർക്കെങ്കിലും സമ്മാനമോ പദവിയോ അംഗീകാരങ്ങളോ ദാനമോ നൽകിയതിന്റെയും മറ്റും വിവരങ്ങളോ ഒക്കെയാണ് ശാസനങ്ങളിലുണ്ടാകുക. ചെമ്പുതകിടിൽ ആലേഖനം ചെയ്തിട്ടുള്ള ശാസനങ്ങളുണ്ട്. അവയെ പട്ടയങ്ങൾ എന്നുപറയും. ചെപ്പേട് എന്നും പേരുണ്ട്. വാഴപ്പള്ളി ശാസനം, തരിസാപ്പള്ളി ശാസനം, പാലിയം ശാസനം, മാമ്പള്ളി ശാസനം, ചോക്കൂർ ശാസനം, ഹജൂർ ശാസനം, ജൂത ശാസനം, തിരുവാലങ്ങാട് ശാസനം, തളങ്കര ശാസനം, കൊടവലം ശാസനം, തൃക്കൊടിത്താനം ശാസനം, മുച്ചുന്തി ശിലാരേഖ തുടങ്ങിയവ കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള പ്രധാന ശാസനങ്ങളാണ്.

PSC ചോദ്യങ്ങൾ

1. ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേര് - എപ്പിഗ്രഫി 

2. ശാസനങ്ങൾ തുടങ്ങുന്നത് ഏത് വന്ദനവാക്യത്തോടെയാണ് - സ്വസ്തിശ്രീ 

3. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാനുപയോഗിച്ചിരിക്കുന്ന ഭാഷ - വട്ടെഴുത്ത് ലിപിയിലുള്ള മലയാളം 

4. പോര്‍ച്ചുഗീസുകാര്‍ വരുന്നതിനു മുന്‍പുളള കേരള ചരിത്രം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന രേഖയാണ് - ശിലാശാസനങ്ങള്‍

5. കേരളത്തിലെ ശിലാശാസനങ്ങൾ എഴുതുവാൻ ഉപയോഗിച്ച ഭാഷ - വട്ടെഴുത്ത്

6. കേരളത്തില്‍ കണ്ടെത്തിയിട്ടുളള ഏറ്റവും പുരാതനമായ ശാസനം - വാഴപ്പിള്ളി ശാസനം

7. ആരുടെ കാലഘട്ടത്തിലാണ്‌ വാഴപ്പിള്ളി ശാസനം രചിച്ചത്‌ - രാജശേഖരവര്‍മ്മന്‍

8. കുലശേഖര വംശത്തിലെ രണ്ടാമത്തെ രാജാവ്‌ - രാജശേഖരവര്‍മ്മന്‍

9. വാഴപ്പിള്ളി ശാസനം രചിച്ച കാലഘട്ടം - എ. ഡി. 820 - 844

10. വാഴപ്പിള്ളി ശാസനത്തിന്റെ മറ്റൊരു പേര് - തലമനമഠം  ചെപ്പേടുകള്‍

11. റോമന്‍ നാണയമായ 'ദിനാറിനെ' കുറിച്ച്‌ പ്രതിപാദിക്കുന്ന ശാസനം - വാഴപ്പിള്ളി ശാസനം

12. “നമ ശിവായ” എന്നു തുടങ്ങുന്ന ശാസനം - വാഴപ്പിള്ളി ശാസനം

13. ചോക്കൂര്‍ ശാസനം തയ്യാറാക്കിയത്‌ - ഗോദരവിവര്‍മ്മ

14. ചോക്കൂര്‍ ശാസനം രചിക്കപ്പെട്ട കാലഘട്ടം - എ. ഡി. 917 - 944

15. കേരളത്തിലെ ദേവദാസികളെപ്പറ്റി പരാമര്‍ശിച്ച ആദ്യ ശാസനം - ചോക്കൂര്‍ ശാസനം

16. ആയ്‌ ശാസനം എഴുതിയത്‌ - കരുനന്തടക്കന്‍

17. ആയ്‌ ശാസനത്തിന്റെ മറ്റൊരു പേര് - ഹജൂര്‍ ശാസനം

18. വിക്രമാദിത്യവരഗുണന്റെ ശാസനം - പാലിയം ശാസനം

19. കലിവര്‍ഷം ഉപയോഗിച്ചിടുള്ള ആദ്യ ശാസനം - ഹജൂര്‍ ശാസനം

20. തരിസാപ്പള്ളി ചെപ്പേടുകള്‍ തയ്യാറാക്കിയത്‌ - അയ്യനടികൾ

21. തരിസാപ്പളളി ചെപ്പേടുകള്‍ അറിയപ്പെടുന്ന മറ്റൊരു പേര് - കോട്ടയം ചെപ്പേടുകള്‍

22. തീയ്യതി കൃത്യമായി പ്രതിപാദിച്ച ആദ്യത്തെ കേരള ശാസനം - തരിസാപ്പളളി ശാസനം

23. ജൂതശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഭാസ്കര രവിവര്‍മ്മ

24. ജൂതശാസനം രചിക്കപ്പെട്ട കാലഘട്ടം - എ. ഡി. 1000

25. ജൂതപ്പട്ടയം എന്ന പേരിലും അറിയപ്പെടുന്ന ശാസനം - ജൂതശാസനം

26. ജൂതശാസനത്തില്‍ പ്രതിപാദിക്കുന്ന പ്രധാന വാണിജ്യനഗരം - കൊല്ലം

27. 'അറുനൂറ്റുവര്‍' എന്ന സമതിയെപ്പറ്റി പ്രതിപാദിക്കുന്ന ശാസനം - ജൂതശാസനം

28. മാമ്പളളി ശാസനം രചിച്ചത്‌ - ശ്രീവല്ലഭന്‍ കോത

29. ശ്രീവല്ലഭന്‍ കോത ഏതു നാട്ടുരാജ്യത്തിലെ രാജാവായിരുന്നു - വേണാട്‌

30. മാമ്പളളി ശാസനം രചിക്കപ്പെട്ട കാലഘട്ടം - എ. ഡി. 974

31. കൊല്ലവര്‍ഷം രേഖപ്പെടുത്തിയ കേരളത്തിലെ ആദ്യ ശാസനം - മാമ്പളളി ശാസനം

32. കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി കൃത്യമായി പരാമര്‍ശിച്ച ആദ്യ പ്രമാണം - തരിസാപ്പള്ളി

33. ആരുടെ ഭരണകാലഘട്ടത്തിലാണ്‌ തരിസാപ്പള്ളി ശാസനം രചിക്കപ്പെട്ടത്‌ - സ്ഥാണു രവിവര്‍മ്മ

34. കേരളത്തിന് പുറത്തുനിന്ന് ലഭിച്ച കേരളപരാമർശമുള്ള ആദ്യരേഖ - അശോകന്റെ രണ്ടാം ശിലാശാസനം

Post a Comment

Previous Post Next Post