ഊർജം

ഊർജം (Energy)

പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ഊർജം. പ്രവർത്തിയാകട്ടെ, സ്ഥാനചലനം വരുത്തുന്ന ബലപ്രയോഗവും. ഊർജത്തിന് നിരവധി രൂപങ്ങളുണ്ട്. താപോർജ്ജം, രാസോർജ്ജം, വൈദ്യുതോർജ്ജം, വികിരണോർജ്ജം, ആണവോർജ്ജം, കാന്തികോർജ്ജം, യാന്ത്രികോർജ്ജം, ശബ്ദോർജ്ജം എന്നിവ അവയിൽ ചിലത്. ഊർജ്ജത്തിന്റെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണ് ഊർജ്ജ സംരക്ഷണ നിയമം. ഊർജ്ജം സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല; രൂപമാറ്റം വരുത്തുവാൻ മാത്രമേ കഴിയൂ - ഇതാണ് ആ നിയമം. ഊർജത്തിന് രണ്ട് വകഭേദങ്ങളുണ്ട് - സ്ഥിതികോർജം, ഗതികോർജം.

വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഊർജ്ജ പരിവർത്തനം 

1. ഡൈനാമോ - യാന്ത്രികോർജ്ജം => വൈദ്യുതോർജ്ജം

2. വൈദ്യുത ജനറേറ്റർ - യാന്ത്രികോർജ്ജം => വൈദ്യുതോർജ്ജം

3. ഫാൻ - വൈദ്യുതോർജ്ജം => യാന്ത്രികോർജ്ജം 

4. ഇസ്തിരിപ്പെട്ടി - വൈദ്യുതോർജ്ജം => താപോർജ്ജം

5. വൈദ്യുത ബൾബ് - വൈദ്യുതോർജ്ജം => താപോർജ്ജം, പ്രകാശോർജ്ജം 

6. മൈക്രോഫോൺ - ശബ്ദോർജ്ജം => വൈദ്യുതോർജ്ജം

7. ലൗഡ് സ്പീക്കർ - വൈദ്യുതോർജ്ജം => ശബ്ദോർജ്ജം

8. സോളാർസെൽ - പ്രകാശോർജ്ജം => വൈദ്യുതോർജ്ജം

9. വൈദ്യുത മോട്ടോർ - വൈദ്യുതോർജ്ജം => യാന്ത്രികോർജ്ജം 

10. കത്തുന്ന മെഴുകുതിരി - രാസോർജ്ജം => താപോർജ്ജം, പ്രകാശോർജ്ജം

11. ആവിയന്ത്രം - താപോർജ്ജം => യാന്ത്രികോർജ്ജം 

12. ഇലക്ട്രിക് ഹീറ്റർ - വൈദ്യുതോർജ്ജം => താപോർജ്ജം

13. ഇലക്ട്രിക് ബെൽ - വൈദ്യുതോർജ്ജം => ശബ്ദോർജ്ജം

14. പ്രകാശ സംശ്ലേഷണം - പ്രകാശോർജ്ജം => രാസോർജ്ജം 

PSC ചോദ്യങ്ങൾ 

1. പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് - ഊർജ്ജം 

2. ഊർജ്ജത്തിന്റെ യൂണിറ്റ് - ജൂൾ (J)

3. ഊർജ്ജത്തിന്റെ സി.ജി.എസ് യൂണിറ്റ് - എർഗ് 

4. 1 Watt Hour - 3600 J 

5. 1 ജൂൾ - 107 എർഗ് 

6. ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യങ് 

7. ഊർജ്ജ സംരക്ഷണ നിയമം (Law of Conservation of Energy) ആവിഷ്കരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ

8. എന്താണ് ഊർജ്ജ സംരക്ഷണ നിയമം - ഊർജ്ജം നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, എന്നാൽ ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റാൻ സാധ്യമാണ്.

9. സമുദ്രത്തിൽ നിരന്തരം അലയടിക്കുന്ന തിരകൾ ഉപയോഗിച്ച് ഉൽപാദിക്കുന്ന ഊർജ്ജം - തരംഗോർജ്ജം

10. ചലനമോ സ്ഥിതിയോ മൂലം ഒരു വസ്തുവിന് ലഭിക്കുന്ന ആകെ ഊർജ്ജം - മെക്കാനിക്കൽ ഊർജ്ജം

11. ഒരു വസ്തുവിൽ സ്ഥാനംകൊണ്ട് രൂപീകൃതമാകുന്ന ഊർജം - സ്ഥിതികോർജം 

12. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജം - ഗതികോർജം

Post a Comment

Previous Post Next Post