ഗ്രഹണം

സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം (Eclipse)
■ ഭൂമിയുടെയും സൂര്യന്റെയും മധ്യത്തിൽ ചന്ദ്രൻ വരുമ്പോൾ സൂര്യഗ്രഹണം സംഭവിക്കുന്നു.

■ ചന്ദ്രനും സൂര്യനും നടുവിൽ ഭൂമി വരുമ്പോൾ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു.

■ പൂർണ സൂര്യഗ്രഹണം സാധാരണയായി കാണപ്പെടുന്നത് വളരെ കുറച്ചു പ്രദേശങ്ങളിൽ മാത്രം.

■ ചന്ദ്രഗ്രഹണങ്ങളെക്കാൾ കൂടുതൽ ഉണ്ടാകുന്നത് സൂര്യഗ്രഹണമാണ്.

■ 'ബെയ്‌ലീസ് ബീഡ്‌സ്', 'ഡയമണ്ട് റിങ്' എന്നിവ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

■ സൂര്യനും ചന്ദ്രനും ഭൂമിയും നേരെ വന്നാൽ മാത്രമേ ഗ്രഹണം ഉണ്ടാകുകയുള്ളൂ.

■ വലയ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, പൂർണ സൂര്യഗ്രഹണം എന്നിവയാണ് മൂന്നുതരം സൂര്യഗ്രഹണങ്ങൾ.

■ ചന്ദ്രൻ ഭൂമിയിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോൾ ഉണ്ടാകുന്ന പൂർണ്ണഗ്രഹണത്തെയാണ് വലയ സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്.

■ പൂർണസൂര്യഗ്രഹണം കറുത്ത വാവ്  ദിനത്തിലും, ചന്ദ്രഗ്രഹണം വെളുത്ത വാവ് ദിനത്തിലും ദൃശ്യമാവുന്നു.

■ കൊറോണ എന്നാൽ പൂർണസൂര്യഗ്രഹണസമയത്തിൽ കാണപ്പെടുന്ന സൂര്യന്റെ ഭാഗം.

■ പൂർണ സൂര്യഗ്രഹണം നമുക്ക് കാണാൻ കഴിയുന്ന ഭൂമിയിലെ സ്ഥലങ്ങൾ 'പാത്ത് ഓഫ് ടോട്ടാലിറ്റി' എന്നറിയപ്പെടുന്നു.

■ ഒരു സ്ഥലത്ത് രണ്ടര മിനിറ്റ് മാത്രമേ പൂർണ സൂര്യഗ്രഹണം കാണാൻ കഴിയൂ.

■ സൂര്യഗ്രഹണ സമയത്ത് സൂര്യനെ നഗ്നനേത്രങ്ങളിലൂടെ കാണുന്നത് അപകടമാണ്. എന്നാൽ നമുക്ക് ചന്ദ്രഗ്രഹണം കാണാൻ കഴിയും.

■ ഗ്രഹണങ്ങളുടെ ചക്രമാണ് 'സരോസ് സൈക്കിൾ'. ഒരു സരോസ് സൈക്കിളിന് 18 വർഷവും 11 ദിവസവും 8 മണിക്കൂറും ആവശ്യമാണ്.

0 Comments