കനാലുകൾ

കനാലുകൾ (Canals)
1. ജലസേചനാര്‍ത്ഥം ആദ്യമായി കനാല്‍ നിര്‍മ്മിക്കപ്പെട്ടതെവിടെ?
പ്രാചീന ബാബിലോണിയയില്‍

2. പ്രസിദ്ധമായ ഗ്രാന്‍റ്‌ കനാല്‍ എവിടെയാണ്‌?
ചൈനയില്‍

3. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിര്‍മ്മിത കനാലായി അറിയപ്പെടുന്നതേത്‌?
ഗ്രാന്‍റ്‌ കനാല്‍ (1770 കി.മീ.)

4. ഏതൊക്കെ നഗരങ്ങളെയാണ്‌ ഗ്രാന്‍റ്‌ കനാല്‍ ബന്ധിപ്പിക്കുന്നത്‌?
ബിജിങ് ‌- ഹാങ്ഷൂ

5. ഏത്‌ യൂറോപ്യന്‍ നഗരത്തിലെ തിരക്കേറിയ ജലപാതയാണ്‌ ഗ്രാന്‍റ്‌ കനാല്‍ എന്നറിയപ്പപെടുന്നത്‌?
ഇറ്റലിയിലെ വെനീസ്‌

6. നിലവില്‍ ഉപയോഗത്തിലുള്ള ലോകത്തിലെ ഏറ്റവും പഴയ കനാലേത്‌?
ചൈനയിലെ ഗ്രാന്‍റ്‌ കനാല്‍

7. ലോകത്തിലെ ഏറ്റവും നീളംകൂടിയ മനുഷ്യനിര്‍മ്മിത ജലഗതാഗത മാര്‍ഗമേത്‌?
ചൈനയിലെ ഗ്രാന്‍റ്‌ കനാല്‍

8. കനാലുകളുടെ നാട്‌ എന്നറിയപ്പെടുന്ന ഏഷ്യന്‍ രാജ്യമേത്‌?
പാക്കിസ്ഥാന്‍

9. കനാലുകളുടെയും, തൊപ്പികളുടെയും നാട്‌ എന്നറിയപ്പെടുന്ന രാജ്യമേത്‌?
പനാമ

10. പ്രസിദ്ധമായ അലക്സാണ്ട്ര കനാല്‍ (Alexandra Canal) ഏത്‌ രാജ്യത്താണ്‌?
ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍

11. ബെല്‍ജിയത്തിലെ ആന്റ്‍വെർപ്പ്-ലീഗ്‌ (Liege) നഗരങ്ങളെ ബന്ധിപ്പിക്കുന്ന കനാലേത്‌?
ആല്‍ബെര്‍ട്ട്‌ കനാല്‍

12. ഏത്‌ രാജ്യത്താണ്‌ കീല്‍ കനാല്‍ (Kiel Canal)?
ജര്‍മ്മനി

13. ഏതൊക്കെ കടലുകളെയാണ്‌ കീല്‍ കനാല്‍ ബന്ധിപ്പിക്കുന്നത്‌?
നോര്‍ത്ത്‌-സീ-ബാൾട്ടിക്ക്‌ കടല്‍ (98 കി.മീ)

14. സൂയസ്‌ കനാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ വര്‍ഷമേത്‌?
1869

15. സൂയസ്‌ കനാലിന്റെ ശില്‍പ്പിയാരാണ്‌?
ഫ്രഞ്ചുകാരനായ ഫെര്‍ഡിനാന്‍ഡ്‌ ഡി ലെസെപ്സ്

16. ഏതൊക്കെ കടലുകളെയാണ്‌ സൂയസ്‌ കനാല്‍ ബന്ധിപ്പിക്കുന്നത്‌?
മെഡിറ്ററേനിയന്‍ - ചെങ്കടല്‍

17. ഇരുവശങ്ങളിലുമുള്ള പ്രവേശന കനാലുകൾ ഉൾപ്പെടെ സൂയസ്‌ കനാലിന്റെ ആകെ നീളമെത്ര?
190 കിലോമീറ്റര്‍

18. ഏത്‌ രാജ്യത്തിനുള്ളിലൂടെയാണ്‌ സൂയസ്‌ കനാല്‍ കടന്നുപോകുന്നത്‌?
ഈജിപ്ത്‌

19. 1956 ജൂലായ്‌ 26ന്‌ സൂയസ്‌ കനാലിനെ ദേശസാത്ക്കരിച്ച ഈജിപ്ഷ്യന്‍ പ്രസിഡന്‍റാര്‌?
ഗമാല്‍ അബ്ദുൾനാസര്‍

20. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍കനാലേത്‌?
പനാമ കനാല്‍

21. ഏതൊക്കെ സമുദ്രങ്ങളെയാണ് പനാമ കനാല്‍ ബന്ധിപ്പിക്കുന്നത്‌?
അറ്റ്ലാന്‍റിക്ക് ‌- പസിഫിക്ക്‌ സമുദ്രങ്ങളെ

22. പനാമ കനാലിന്റെ നീളമെത്ര?
82 കിലോമീറ്റര്‍

23. പനാമ കനാല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷമേത്?
1914 ആഗസ്ത്‌ -15

24. 1999 വരെ പനാമ കനാലിന്റെ നിയന്ത്രണം ഏത് രാജ്യത്തിനായിരുന്നു ?
യു.എസ്‌.എ.(ഇപ്പോൾ പനാമക്ക്‌)

25. വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാതയേത്?
സെന്‍റ്‌ ലോറന്‍സ്‌ ജലപാത

26. സൂ കനാൽ (Soo Canal) എവിടെയാണ്?
യു.എസ്‌.എ - കാനഡ എന്നീ രാജ്യങ്ങളിലായി

27. ഹിമാലയന്‍ നദികളെയും, തെക്കേ ഇന്ത്യന്‍ നദികളെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബ്രിഹദ് പദ്ധതി ഏതാണ്?
ഗാര്‍ലന്‍റ്‌ കനാല്‍ പദ്ധതി

28. ഉത്തരേന്ത്യയില്‍ കനാലുകൾ നിര്‍മ്മിച്ച്‌ കൃഷിയെ പ്രോത്സാഹിപ്പിച്ച ഭരണാധികാരിയാര്‌?
ഫിറോസ്‌ ഷാ തുഗ്ലക്ക്

29. ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കനാലേത്‌?
ബക്കിങ്ഹാം കനാല്‍

30. രാജസ്ഥാനില്‍ വിശാലാര്‍ത്ഥത്തിലുള്ള ജലസേചന സൗകര്യമൊരുക്കുന്ന കനാലേത്‌?
ഇന്ദിരാഗാന്ധി കനാല്‍

31. ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയില്‍ നിന്നും കനാലുകൾ വഴി ചെന്നൈ നഗരത്തില്‍ കുടിവെളളമെത്തിക്കുന്ന ബ്രിഹദ് പദ്ധതി ഏത്?
തെലുങ്കു ഗംഗ പദ്ധതി

32. ലോകത്തിലെ ഏറ്റവും വലിയ ജലസേചന കനാലേത്‌?
തുര്‍ക്ക്‌ മെനിസ്താനിലെ കരാക്കും കനാല്‍. (അമുദാര്യ നദിയില്‍ നിന്ന്‌ വെട്ടിയുണ്ടാക്കിയത്‌)

0 Comments