ഭാരം

ഭാരം (Weight)

ഒരു വസ്തുവിന് ഗുരുത്വാകർഷണം മൂലം അനുഭവപ്പെടുന്ന ബലത്തിനെ ഭാരം എന്നു പറയുന്നു. ഗുരുത്വാകർഷണത്തിന്റെ തീവ്രത അനുസരിച്ച് ഭാരം കൂടുകയും കുറയുകയും ചെയ്യും. ഒരു വസ്തുവിന് ഭൂമധ്യരേഖയിൽ അനുഭവപ്പെടുന്ന ഭാരവും ധ്രുവങ്ങളിൽ അനുഭവപ്പെടുന്ന ഭാരവും വ്യത്യസ്തമാണ്. ഒരു വസ്തുവിന്റെ ഭാരം അത് സ്ഥിതിചെയ്യുന്ന ആകാശഗോളത്തിനനുസരിച്ച് മാറുന്നു. (എന്നാൽ പിണ്ഡം സ്ഥിരമായിരിക്കും). ഭൂമിയിൽ ഒരു കിലോഗ്രാം ഭാരമുള്ള വസ്തു ചന്ദ്രനിലെത്തിയാൽ അതിന്റെ ഏതാണ്ട് ആറിലൊന്ന് ഭാരമേ ഉണ്ടാകൂ. ചന്ദ്രനിലെ g യുടെ മൂല്യം 1.62 m/s2 ആണ്. ഇത് ഭൂമിയിലെ g യുടെ മൂല്യത്തിന്റെ ഏകദേശം 1/6 ഭാഗമാണ്. ചന്ദ്രനിൽ ഗുരുത്വാകർഷണ ബലം കുറയുന്നതാണ് കാരണം. ഭാരത്തിന്റെ യൂണിറ്റ് ന്യൂട്ടനാണ്.

ഒരു വസ്തുവിനെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ആ വസ്തുവിന്റെ ഭാരം.

ഒരു വസ്തുവിന്റെ ഭാരം, W = m x g

m = വസ്തുവിന്റെ പിണ്ഡം 

g = ഭൂഗുരുത്വം മൂലമുള്ള ത്വരണം

ഒരു കിലോഗ്രാം മാസുള്ള വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണബലത്തിന് തുല്യമായ ബലമാണ് ഒരു കിലോഗ്രാം ഭാരം (1 kgwt).

F = mg 

1 kgwt = 9.8 N 

(ഭാരത്തിന്റെ ഒരു യൂണിറ്റ് - കിലോഗ്രാം വെയിറ്റ് (kgwt))

PSC ചോദ്യങ്ങൾ 

1. ഒരു വസ്തുവിൻ മേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലം - ആ വസ്തുവിന്റെ ഭാരം 

2. നാം സ്പർശിച്ചു നിൽക്കുന്ന തറയിൽ നിന്നു ലഭിക്കുന്ന പ്രതിബലമാണ് - ഭാരം 

3. ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - സ്പ്രിങ് ത്രാസ് 

4. മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - സാധാരണ ത്രാസ് (Common Balance)

5. സ്പ്രിങ് ബാലൻസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം - ഹൂക്ക്‌സ് നിയമം 

6. ഭാരത്തിന്റെ SI യൂണിറ്റ് - ന്യൂട്ടൺ/കിലോഗ്രാം വെയിറ്റ് 

7. ഭൂമിയുടെ ഏതു ഭാഗത്തു വയ്ക്കുമ്പോഴാണ് ഒരു വസ്തുവിന്റെ ഭാരം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് - ധ്രുവങ്ങളിൽ 

8. ഭൂമിയുടെ കേന്ദ്രത്തിൽ വച്ചാൽ വസ്തുവിന്റെ ഭാരം - പൂജ്യം

Post a Comment

Previous Post Next Post