ബഹിരാകാശം

ബഹിരാകാശ പര്യവേക്ഷണം (Space Voyages)
■ ഭൗമോപരിതലത്തിനു 80 കിലോമീറ്റര്‍ മുകളിൽ യാത്ര ചെയ്യുന്നവരാണ്‌ ബഹിരാകാശ യാത്രികര്‍. റഷ്യന്‍ ബഹിരാകാശ യാത്രികനാണ് 'കോസ്മോനോട്ട്'‌, ചൈനയുടേത്‌ 'തയ്‌ക്കോനോട്ട്‌'.

■ റഷ്യക്കാരനായ സി.എസ്‌. സ്യോൾക്കോവ്സ്കിയാണ്‌ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്‌.

■ ആദ്യത്തെ കൃത്രിമോപഗ്രഹം സ്പുട്നിക്ക്‌ . 1957 ഒക്ടോബർ 4-ന് സോവിയറ്റ് യൂണിയനാണിത് വിക്ഷേപിച്ചത്.

■ ഭൂമിയുടെ റേഡിയേഷൻ ബെൽറ്റ് (വാൻ അലൻ റേഡിയേഷൻ ബെൽറ്റ്) കണ്ടെത്തിയത് 1958 ൽ അമേരിക്ക വിക്ഷേപിച്ച എക്സ്പ്ലോറർ III ആണ്.

■ ബഹിരാകാശത്തു ഭൂമിയെ ചുറ്റിയ ആദ്യ മൃഗമാണ് ലൈക എന്ന നായ. ബഹിരാകാശ വാഹനമായ സ്പുട്‌നിക് 2 ലായിരുന്നു ഇത്.

■ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് സോവിയറ്റിൽ ജനിച്ച, യൂറി ഗഗാറിൻ. 1961-ൽ ഏപ്രിൽ 12ന് വോസ്തോക്ക് എന്ന ബഹിരാകാശ പേടകതിലായിരുന്നു  യാത്ര.

You might also like ബഹിരാകാശ രംഗത്ത് ഇന്ത്യ

■ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി, വാലന്റീന തെരഷ്കോവ  1963 ൽ സോവിയറ്റ് യൂണിയനിൽ നിന്നായിരുന്നു യാത്ര.

■ ചന്ദ്രനിൽ എത്തിയ ആദ്യ പേടകം സോവിയറ്റ് യൂണിയന്റെ "ലൂണ 2" യാണ്. (സെപ്റ്റംബർ 1959 ൽ).

■ ആദ്യമായി ബഹിരാകാശത്ത് നടന്നയാൾ അലക്സി ലിയോനോവ് ആണ്.

■ ബഹിരാകാശ വാഹനത്തിന്റെ കമാൻഡറാകുന്ന ആദ്യ വനിത അമേരിക്കയിലെ എയ്ലിൻ  കോളിൻസാണ്. കോളിൻസ് 1999 ജൂലൈയിൽ കൊളംബിയ ബഹിരാകാശ ദൗത്യത്തിന്റെ കമാൻഡറായി പ്രവർത്തിച്ചു.

■ അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം എക്സ്പ്ലോറർ - 1 (1958 ൽ) ആണ്.

■ ലോകത്തിലെ ഏറ്റവും തിരക്കേറിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായി അറിയപ്പെടുന്നത്‌ ഫ്രഞ്ച്‌ ഗയാനയിലെ കൗറു. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലാണിത്‌.

■ കൃത്രിമ ഉപഗ്രഹങ്ങളുടെ ഊർജ്ജസ്രോതസ്സാണ് സോളാർ സെല്ലുകൾ.

■ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണ് ബെയ്ക്കനോർ  കോസ്മോഡ്രോം. കസാക്കിസ്ഥാനിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

■ അമേരിക്കയിലെ പ്രശസ്തമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രമാണ് കേപ് കാനവെരൽ. ഫ്ലോറിഡയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കെന്നഡി ബഹിരാകാശ കേന്ദ്രവും ഇവിടെയുണ്ട്. അറ്റ്ലാന്റിക്കയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്, “ബഹിരാകാശ തീരം” (Space Coast) എന്നറിയപ്പെടുന്നു.

■ ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള പര്യവേക്ഷണ രക്ഷാപ്രവർത്തനങ്ങൾക്കായുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് 'കോസ്പേസ്-സർസാറ്റ് സിസ്റ്റം.

■ ആദ്യമായി ഒരു ധൂമകേതുവിന്റെ വാലിൽ കടന്നു ധൂളി പടലം ശേഖരിച്ച ബഹിരാകാശ വാഹനമാണ് 'സ്റ്റാർ ഡസ്റ്റ്'. '2004 ജനുവരി 2-നാണ് 'വിൽറ്റ് - 2' എന്ന വാൽനക്ഷത്രത്തിൽ നിന്ന് സ്റ്റാർ ഡസ്റ്റ് ധൂളികൾ ശേഖരിച്ചത്.

■ പഠനത്തിനും ഗവേഷണത്തിനുമായി ചൊവ്വയിൽ ഇറങ്ങിയ ബഹിരാകാശ വാഹനങ്ങളാണ് സ്പിരിറ്റ്, ഓപ്പർച്യുണിറ്റി എന്നിവ. 2004 ജനുവരി 3 നാണ് സ്പിരിറ്റ് 'ഗുസെവ് പർവത' നിരയിൽ ഇറങ്ങിയത്. 2004 ജനുവരി 25-ൽ ചൊവ്വയിലെ മെറിഡിയാനം പ്ലാനത്തിൽ ഓപ്പർച്യുണിറ്റി ഇറങ്ങി.

■ ബുധനെ പഠിക്കുന്നതിനായി 2004 ഓഗസ്റ്റ് 3-ന് നാസ വിക്ഷേപിച്ച വാഹനമാണ് മെസഞ്ചർ.

■ സൗര കണങ്ങൾ ശേഖരിക്കുന്നതിനുള്ള നാസയുടെ ദൗത്യമാണ് 'ജനിസിസ്'. സൂര്യന്റെ കണങ്ങൾ ശേഖരിക്കുന്നതിനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം മടങ്ങും വഴി ജനിസിസ് തകർന്നു. 2004, സെപ്റ്റംബർ 8 നാണ് ജനിസിസ് തകർന്നത്.

■ കാൾസാഗൻ സ്മാരകം ചൊവ്വയിലാണ് സ്ഥിതി ചെയ്യുന്നത്.

■ പ്രപഞ്ചത്തിന്റെ ഉത്ഭവം പഠിക്കാനുള്ള ബഹിരാകാശ ദൗത്യമാണ് വിൽക്കിൻസൺ മൈക്രോവേവ് അനിസോട്രോപി പ്രോബ് (ഡബ്ല്യു മാപ്പ്).

■ സോവിയറ്റ് യൂണിയന്റെ സല്യൂട്ടാണ് ആദ്യത്തെ ബഹിരാകാശ കേന്ദ്രം.

■ അമേരിക്കയിലെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം “സ്കൈലാബ്” ആണ്.

■ ആദ്യത്തെ ബഹിരാകാശ ദൂരദർശിനിയാണ് “ഹബ്ബിൾ”.

■ കൊളംബിയ ബഹിരാകാശ പേടകദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് ചൊവ്വയിലെ കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ.

■ 'പാത്ത് ഫൈൻഡർ' ദൗത്യം ബഹിരാകാശ പഠനം നടത്തിയത് ചൊവ്വയിൽ.

■ പ്ലൂട്ടോയെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി 2006 ജനുവരി 19 ന് ആരംഭിച്ച ദൗത്യമാണ് 'ന്യൂ ഹൊറൈസൺസ്'.

■ പ്രപഞ്ചത്തിൽ ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്താൻ ഫ്രാൻസിൻറെ നേതൃത്വത്തിൽ വിക്ഷേപിക്കപ്പെട്ട ബഹിരാകാശ ടെലെസ്കോപ്പാണ് 'കൊരോട്ട്' (COROT-Convection Rotation and Planetary Transits). 2006, ഡിസംബർ 27-നായിരുന്നു വിക്ഷേപണം. ഭൂമിയില്‍നിന്ന്‌ 900 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന കൊരോട്ട്‌ 27 സെ.മീ. നീളമുള്ളതാണ്‌. 120,000-ലേറെ നക്ഷത്രങ്ങളെ കൊരോട്ട് പഠനവിധേയമാക്കും.

■ സൗരയൂഥത്തിലെ ബാഹൃഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്‌, നെപ്ട്യൂണ്‍ എന്നിവയെക്കുറിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌ വോയേജര്‍ പേടകങ്ങളാണ്‌. നിലവില്‍, ഭൂമിയിൽ നിന്നും ഏറ്റവും അകലെയുളള മനുഷ്യനിര്‍മിത വസ്തുവാണ്‌ വോയേജര്‍-1 പേടകം. വോയേജര്‍-1, 2 വാഹനങ്ങൾ ഇപ്പോൾ സൗരയൂഥത്തിന്റെ ബാഹ്യാതിര്‍ത്തിയും കടന്ന് യാത്ര തുടരുകയാണ്‌.

■ 2009 മെയില്‍ വിക്ഷേപിക്കപ്പെട്ട ബഹിരാകാശ ടെലസ്‌ക്കോപ്പുകളാണ്‌ ഹെര്‍ഷല്‍, പ്ലാങ്ക്‌ എന്നിവ. ബഹിരാകാശത്തെ ഏറ്റവും വലിയ ടെലസ്‌കോപ്പാണ്‌ ഹെര്‍ഷല്‍.

■ ബഹിരാകാശ അവശിഷ്ടങ്ങളില്‍നിന്നാണ്‌ ഭൂമിയില്‍ ജീവന്റെ ആദ്യനാളുകൾ ഉടലെടുത്തതെന്നു വാദിക്കുന്നതാണ്‌ 'പാൻസ്പെർമിയ സിദ്ധാന്തം' (Panspermia Theory). ഫ്രെഡ്‌ ഹോയല്‍, ചന്ദ്ര വിക്രമസിംഗെ എന്നിവരാണ്‌ ഉപജ്ഞാതാക്കൾ.

■ റഷ്യൻ ഭാഷയിൽ സ്പുട്‌നിക് എന്ന വാക്കിന്റെ അർത്ഥം “ഭൂമിയുടെ സഹയാത്രികൻ” എന്നാണ്.

■ ഭൂമിയെ വലംവെക്കുന്ന ഏറ്റവും പഴയ കൃത്രിമ ഉപഗ്രഹമാണ് വാൻഗാർഡ്-1. 1958 മാർച്ചിൽ അമേരിക്കയാണ് വാൻഗാർഡ്-1 വിക്ഷേപിച്ചത്. സൗരോർജ്ജവുമായി പ്രവർത്തിക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം വാൻഗാർഡ്-1.

■ അമേരിക്കയിലെ പയനിയർ-10 ബഹിരാകാശത്തു സൗരയൂഥത്തിലൂടെ കടന്നു പോയ ആദ്യ പേടകമാണ്. ശനി ഗ്രഹത്തിനടുത്തെത്തിയ ആദ്യ പേടകം പയനിയർ-2 ആണ്.

■ ബഹിരാകാശത്ത്‌ ആദ്യമായി നടന്നത്‌ എന്ന് പറയപ്പെടുന്നത് സോവിയറ്റ്‌ യൂണിയനിലെ അലക്സി ലിയോനോവ്‌ ആണ്‌. 1965 മാര്‍ച്ച്‌ 18നായിരുന്നു അത്. വോസ്ഖോദ്‌-2 എന്ന ബഹിരാകാശ വാഹനത്തിലാണ്‌ അലക്സി ലിയോനോവ്‌ ബഹിരാകാശത്തെത്തിയത്.

■ 1969 മുതല്‍ 1976 വരെ സോവിയറ്റ്‌ യൂണിയന്‍ വിക്ഷേപിച്ച 24 ബഹിരാകാശ വാഹനങ്ങളാണ്‌ ലൂണ ദൗത്യത്തിലുണ്ടായിരുന്നത്‌.

■ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ആദ്യ മനുഷ്യനിര്‍മ്മിത പേടകമാണ്‌ ലൂണ -2

■ ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങൾ ആദ്യമായി പകര്‍ത്തിയത്‌ ലൂണ-3 പേടകമാണ്‌.

■ ശുക്രനെ പഠിക്കുന്നതിനായി സോവിയറ്റ് യൂണിയനാണ് വിനേറ വാഹനങ്ങൾ വിക്ഷേപിച്ചത്.

■ ശുക്രഗ്രഹത്തിന്റെ അരികിലൂടെ പറന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകമാണ്‌ വിനേറ-1.

■ ശുക്രനില്‍ ഇടിച്ചിറങ്ങിയ വിനേറ-3 ആണ്‌ മറ്റൊരു ഗ്രഹത്തില്‍ ഇടിച്ചിറങ്ങിയ ആദ്യപേടകം.

■ ശുക്രനിലിറങ്ങിയ വിനേറ-7 ആണ്‌ മറ്റൊരു ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം.

■ 1961 മുതല്‍ 1965 വരെ അമേരിക്ക വിക്ഷേപിച്ച റേഞ്ചര്‍ വാഹനങ്ങൾ ചന്ദ്രനെയാണ്‌ പഠിച്ചത്‌.

■ അമേരിക്ക വിക്ഷേപിച്ച മാറീനെർ - 9 ചൊവ്വയെ ഭ്രമണം ചെയ്ത ആദ്യത്തെ കൃത്രിമ വാഹനമാണ്.

■ അമേരിക്ക വിക്ഷേപിച്ച ജമിനി-8 ആണ്‌ ബഹിരാകാശത്തു വെച്ച്‌ മറ്റൊരു വാഹനവുമായി ചേര്‍ന്ന ആദ്യപേടകം.

■ അമേരിക്ക നടത്തിയ ചന്ദ്രനിലേക്കുള്ള ബഹിരാകാശ ദൗത്യമാണ് അപ്പോളോ.

■ 1968 മുതല്‍ 1972 വരെ നടന്ന 11 അപ്പോളോ ദൗത്യങ്ങളിലൂടെ 12 അമേരിക്കക്കാര്‍ ചന്ദ്രനിലിറങ്ങി.

■ അപ്പോളോ-11, 12, 14, 16, 16, 17 ദൗത്യങ്ങളാണ്‌ ചന്ദ്രനില്‍ ആളെയിറക്കി തിരിച്ചു കൊണ്ടു വന്നവ.

■ ലോകത്തെ ആദ്യത്തെ ബഹിരാകാശ നിലയമാണ്‌ സോവിയറ്റ്‌ യൂണിയന്റെ സല്യൂട്ട്‌-1. നാലു വര്‍ഷം പ്രവര്‍ത്തിച്ച സല്യൂട്ട്‌-1 വിക്ഷേപിച്ചത്‌ 1971 ഏപ്രില്‍ 19നാണ്‌.

■ 1975-ൽ  ചൊവ്വാ ഗ്രഹത്തെ പഠിക്കാനായി അമേരിക്ക അയച്ച പര്യവേക്ഷണ വാഹനമാണ്‌ വൈക്കിങ്‌.

■ മിര്‍ ബഹിരാകാശനിലയം സ്ഥാപിച്ചത്‌ സോവിയറ്റ്‌ യൂണിയനാണ്‌. 1986ല്‍ വിക്ഷേപിച്ച മിര്‍ നിലയത്തെ 2001 മാര്‍ച്ച്‌ 23ന്‌ ശാന്തസമുദ്രത്തില്‍ പതിപ്പിച്ചു.

■ വ്യാഴം ഗ്രഹത്തെ പഠിക്കാന്‍ 1989-ല്‍ അമേരിക്ക വിക്ഷേപിച്ചതാണ്‌ ഗലീലിയോ പേടകം.

■ ശുക്രന്റെ ഉപരിതലത്തിലെ വിവിധ പ്രദേശങ്ങൾക്ക്‌, പുരാണങ്ങളിലെ സ്ത്രീകളുടെ പേരുകളാണ്‌ നല്‍കിയിരിക്കുന്നത്‌.

■ വാല്‍നക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പഠനം നടത്താനായി നാസ വിക്ഷേപിച്ച ദൗത്യമാണ്‌ "റോസറ്റ".

■ ശനിഗ്രഹത്തെയും ഉപഗ്രഹങ്ങളെയും കുറിച്ച്‌ പഠിക്കാനായി 1997-ല്‍ വിക്ഷേപിച്ച ദൗത്യമാണ്‌ ''കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം". 2005, ജനവരി 14-ന്‌ 'ഹൈജന്‍സ്‌' വാഹനം ടൈറ്റാനില്‍ ഇടിച്ചിറങ്ങി.

■ ആദ്യമായി ഒരു വാല്‍നക്ഷത്രവുമായി കൂട്ടിയിടിച്ച ബഹിരാകാശ ദൗത്യമാണ്‌ “ഡീപ്‌ ഇംപാക്ട.' 2006 ജൂലായില്‍, 'ടെംപിൾ-1' എന്ന വാല്‍നക്ഷത്രവുമായിട്ടായിരുന്നു കൂട്ടിയിടി.

■ ഒരു ക്ഷുദ്രഗ്രഹത്തില്‍ ഇറങ്ങിയ ആദ്യത്തെ ബഹിരാകാശദൗത്യമാണ്‌ “നിയര്‍.” 2001, ഫിബ്രവരി 14-ന്‌ 'ഇറോസ്‌' എന്ന ഛിന്നഗ്രഹത്തിലാണ്‌ 'നിയര്‍' ഇറങ്ങിയത്‌.

■ 24 മണിക്കൂറുകൊണ്ട് (ഭൂമിയുടെ അതേ ഭ്രമണ വേഗം) ഭൂമിയെ ഒരു തവണ വലംവെക്കുന്ന കൃത്രിമോപഗ്രഹങ്ങളാണ്‌ 'ഭൂസ്ഥിര ഉപഗ്രഹങ്ങൾ' (Geo Stationary Satellite).

■ വാര്‍ത്താവിനിമയ ആവശ്യങ്ങൾക്കായാണ്‌ ഭൂസ്ഥിര ഉപഗ്രഹങ്ങളെ പ്രധാനമായും ഉപയോഗിക്കുന്നത്‌.

■ ഭൂമധ്യരേഖയ്ക്ക് മുകളിലായാണ്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾ വലംവെക്കുക. ഇവയുടെ ഭൗമോപരിതലത്തില്‍നിന്നുള്ള ശരാശരി ദൂരം 36,000 കി.മീ.

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station)

■ അമേരിക്കയും റഷ്യയും ഉൾപ്പെടെ 16 രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മാണം പുരോഗമിക്കുന്നതാണ്‌ “അന്താരാഷ്ട്ര ബഹിരാകാശ നിലയം.” സാധാരണ ഗതിയില്‍ ഭൂമിയില്‍വെച്ച്‌ നടത്താനാവാത്ത പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമുള്ള സ്ഥിരം വേദി എന്ന നിലയിലാണ്‌ ഇത്‌ ആസൂത്രണം ചെയ്യുന്നത്‌.

■ ഭൂമിയില്‍നിന്ന്‌ ശരാശരി 360 കി.മീ. ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഓരോ 96 മിനുട്ടിലും ഭൂമിയെ ഒരു തവണ വലം വെക്കുന്നു.

■ 2000 നവംബര്‍ 2 മുതലാണ്‌ ഇവിടെ മനുഷ്യരുടെ സ്ഥിരം സാന്നിധ്യം ആരംഭിച്ചത്‌.

പ്രകാശ വര്‍ഷം

■ നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കുന്ന ഏകകമാണ്‌ പ്രകാശവര്‍ഷം.

■ പ്രകാശം ഒരു വര്‍ഷംകൊണ്ട്‌ സഞ്ചരിക്കുന്ന ദൂരമാണിത്‌. സെക്കന്‍റില്‍ ഏതാണ്ട്‌ 3ലക്ഷം കി.മീറ്ററാണ്‌ പ്രകാശത്തിന്റെ വേഗം.

■ 3.26 പ്രകാശവര്‍ഷങ്ങൾക്ക്‌ തുല്യമാണ്‌ ഒരു പാര്‍സെക്കന്‍റ്‌.

■ സൗരയുഥത്തിലെ ദൂരങ്ങൾ നിര്‍ണയിക്കാനുള്ള ഏകകമാണ്‌ ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലമാണിത്. ഏതാണ്ട് 15 കോടി കിലോമീറ്റർ വരുമിത്.

■ ഒരു വ്യാഴവട്ടം എന്നത് വ്യാഴം ഒരു തവണ സൂര്യനെ വലംവെക്കാനെടുക്കുന്ന സമയമാണ്. ഭൂമിയിലെ ഏതാണ്ട് 12 വർഷങ്ങൾക്ക്‌ തുല്യമാണിത്.

Post a Comment

Previous Post Next Post