ബർണോളി തത്വം

ബർണോളി തത്വം (Bernoulli's Principle in Malayalam)

സ്ഥിരതയോടെ ഒഴുകുന്ന ഒരു ദ്രാവകത്തിന്റെ മർദ്ദവും അതിന്റെ പ്രവേഗവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചതാണ് ബർണോളിയുടെ തത്വം. പ്രവേഗം കൂടുമ്പോൾ മർദ്ദം കുറവായിരിക്കും. വിമാനത്തെ ഉയർത്തുന്ന മർദ്ദം ഈ പ്രഭാവത്തിലധിഷ്ഠിതമാണ്.

PSC ചോദ്യങ്ങൾ 

1. ബർണോളിയുടെ തത്ത്വം - വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു.

2. ബർണോളിയുടെ തത്വം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ - കാറുകളുടെ എയ്‌റോ ഡൈനാമിക് ഘടന, വിമാനം പറന്നുയരുന്നത് 

ദ്രാവക മർദം (സന്ദർഭങ്ങൾ & കാരണം) 

1. തോണിയുടെ മുന്നറ്റം കൂർത്ത ആകൃതിയിലാണ് നിർമ്മിക്കാറുള്ളത് - ദ്രാവകഘർഷണം കുറയ്ക്കുന്നതിനുവേണ്ടി 

2. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മേലോട്ട് വരുന്ന കുമിളയുടെ വലിപ്പം വർധിക്കുന്നു. - താഴെനിന്ന് മുകളിലോട്ട് വരുന്തോറും ദ്രാവകമർദ്ദം കുറയുന്നതിനാൽ കുമിളയുടെ വലിപ്പം കൂടി വരുന്നു. 

3. ആഴത്തിലേക്ക് മുങ്ങിപോകുമ്പോൾ കർണപടം പൊട്ടാൻ സാധ്യതയുണ്ട്. - ആഴം കൂടുന്തോറും ദ്രാവക മർദ്ദം കൂടുന്നു.

4. അണക്കെട്ടുകളുടെ അടിഭാഗം കൂടുതൽ വിസ്തൃതിയിൽ നിർമ്മിക്കുന്നു. - അടിഭാഗത്ത് മർദ്ദം കൂടുതലായിരിക്കും. മർദ്ദം കുറയ്ക്കുന്നതിനു വിസ്തൃതി കൂട്ടുന്നു.

Post a Comment

Previous Post Next Post