വിസ്കോസിറ്റി

വിസ്കോസിറ്റി  എന്നാൽ എന്ത്? (What is Viscosity?)

ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണ ബലമാണ് വിസ്‌കസ് ബലം. ദ്രാവകപടലങ്ങൾ തമ്മിലുള്ള ആപേക്ഷിക ചലനം കുറയ്ക്കത്തക്കവിധത്തിൽ അവയ്ക്കിടയിൽ ബലം ഉളവാക്കാനുള്ള ദ്രാവകത്തിന്റെ സവിശേഷ സ്വഭാവമാണ് വിസ്കോസിറ്റി. വിസ്കോസിറ്റി കൂടിയവയെ വിസ്‌കസ് ദ്രാവകങ്ങൾ എന്നും വിസ്കോസിറ്റി വളരെ കുറഞ്ഞവയെ മൊബൈൽ ദ്രാവകങ്ങൾ എന്നും വിളിക്കുന്നു. ദ്രാവകങ്ങളുടെ വിസ്കോസിറ്റി താപനിലക്കനുസരിച്ച് കുറയുന്നു. വാതകങ്ങളുടെ വിസ്കോസിറ്റി താപനിലക്കനുസരിച്ച് കൂടുന്നു.

വിസ്കോസിറ്റിയുടെ SI യൂണിറ്റ് - പോയിസെൽ (PI)(Poiseiulle)

മറ്റ് യൂണിറ്റുകൾ - Nsm-2 or Pa S

വിസ്കോസിറ്റിയുടെ ഡൈമെൻഷൻ - [ML-1T-1]

PSC ചോദ്യങ്ങൾ 

1. വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ അറിയപ്പെടുന്നത് - വിസ്‌കസ് ദ്രാവകങ്ങൾ

2. വിസ്കോസിറ്റി വളരെ കുറഞ്ഞ ദ്രാവകങ്ങൾ അറിയപ്പെടുന്നത് - മൊബൈൽ ദ്രാവകങ്ങൾ

3. താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റിക്ക് എന്ത് സംഭവിക്കുന്നു - വിസ്കോസിറ്റി കുറയുന്നു 

4. വിസ്കോസിറ്റി കൂടിയ ദ്രാവകം ഏത് - കോൾടാർ, രക്തം, ഗ്ലിസറിൻ  

5. വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങൾ - ജലം, ആൽക്കഹോൾ

6. വെള്ളത്തേക്കാൾ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ - എണ്ണ, തേൻ, ഗ്ലിസറിൻ, ആവണക്കെണ്ണ 

7. ഷോക്കേറ്റയാളിന്റെ ശരീരം അമർത്തി തടവുകയും തിരുമ്മുകയും ചെയ്യുന്നത് - രക്തത്തിന്റെ വിസ്കോസിറ്റി കുറയ്ക്കാൻ 

8. വിസ്കോസിറ്റിയില്ലാത്ത ദ്രാവകങ്ങൾ - സൂപ്പർ ഫ്‌ളൂയിഡുകൾ 

9. സ്റ്റോക്ക്‌സ് നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - വിസ്കോസിറ്റി 

Post a Comment

Previous Post Next Post