തടാകങ്ങൾ

തടാകങ്ങൾ (Lakes)
■ ഉൾനാടൻ ജലാശയങ്ങളായ തടാകങ്ങളെക്കുറിച്ചുള്ള പഠനമാണ് "ലിംനോളജി".

■ ജിബൂട്ടിയിലെ (ആഫ്രിക്ക) അസാൽ തടാകമാണ് അന്റാർട്ടിക്കയ്ക്ക് പുറത്ത് ഏറ്റവും ലവണാംശമുള്ള തടാകം എന്നറിയപ്പെടുന്നത്.

■ 'ആയിരം തടാകങ്ങളുടെ നാട്‌' എന്നാണ് ഫിൻ‌ലാൻഡിനെ വിളിക്കുന്നത്.
.
■ 'പതിനായിരം തടാകങ്ങളുടെ നാട്‌' എന്നാണ് അമേരിക്കൻ പ്രദേശമായ മിന്നെസോട്ട അറിയപ്പെടുന്നത്.

■ ലോകത്തിലെ തടാകങ്ങളിൽ 60 ശതമാനവും കാനഡയിലാണ് സ്ഥിതിചെയ്യുന്നത്.‌
■ 1,87,888 തടാകങ്ങളുള്ള രാജ്യം എന്നറിയപ്പെടുന്നത് ഫിന്‍ലന്‍ഡ്‌.

■ ഇസ്രായേലിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ഗലീലി കടൽ.

■ അന്റാർട്ടിക്കയിലാണ് 'വോസ്തോക്ക്‌' തടാകം.

ഇന്ത്യയിലെ തടാകങ്ങൾ

ചിൽക്ക തടാകം

ഒറീസയുടെ തീരപ്രദേശത്തുള്ള ചില്‍ക്ക തടാകമാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം. 1100 ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുണ്ടിതിന്‌. ഉപ്പുജലതടാകമാണിത്‌. 32 കിലോമീറ്ററോളമാണ്‌ ചില്‍ക്കയുടെ നീളം. ബ്രേക്ക്‌ഫാസ്റ്റ്‌ ദ്വീപ്‌, ഹണിമുണ്‍ ദ്വീപ്‌, പക്ഷികളുടെ ദ്വീപ്‌ എന്നിവ ചില്‍ക്കാ തടാകത്തിലാണ്‌.

പുലിക്കട്ട്‌ തടാകം

ഇന്ത്യയിലെ ഏറ്റവും നീളമേറിയ തടാകങ്ങളിലൊന്നാണിത്‌. ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലായാണ്‌ തടാകം സ്ഥിതിചെയ്യുന്നത്‌. പുലിക്കട്ട് തടാകത്തെ ബംഗാൾ  ഉൾക്കടലില്‍ നിന്നും വേര്‍തിരിക്കുന്നത്‌ ശ്രിഹരിക്കോട്ട ദ്വീപാണ്‌.

കൊല്ലേരു  തടാകം

ആന്ധ്രാ പ്രദേശിലെ ശുദ്ധജല തടാകമാണ് ‌കൊല്ലേരു. 245 ചതുരശ്ര കിലോമീറ്ററിലേറെയാണ് വിസ്തൃതി.

വൂളാർ തടാകം

ജമ്മു- കാശ്മീരിലെ ശുദ്ധജല തടാകമാണിത്‌. ഝലം നദി വൂളാറിലേക്ക്‌ ഒഴുകിയെത്തുന്നു. ജമ്മു കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലാണ്‌ ദല്‍ തടാകം.

ലോണാര്‍ തടാകം

ഉല്‍ക്കാ പതനത്തിന്റെ ഫലമായി രുപം കൊണ്ട ഇന്തൃയിലെ ഏക തടാകമാണിത്‌. മഹാരാഷ്ട്രയിലാണ്‌ ലോണാര്‍ തടാകം. ബുല്‍ധാന ജില്ലയിലാണിത്‌. 1.8 കിലോമിറ്റര്‍ വ്യാസമുള്ള ലോണാര്‍ തടാകത്തിന്റെ ആഴം 137 മീറ്ററോളമാണ്‌.

നല്‍സരോവര്‍ തടാകം

ഗുജറാത്തില്‍ സ്ഥിതിചെയ്യുന്ന നല്‍സരോവര്‍ തടാകത്തെയും, സമീപപ്രദേശങ്ങളെയും ചേര്‍ത്ത്‌ നല്‍സരോവര്‍ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ദേശാടനപക്ഷികൾ വന്‍ തോതിലെത്തുന്ന തടാകമാണിത്‌.

സംഭാര്‍ തടാകം

രാജസ്ഥാനിലെ ജയ്പൂരിനോടു ചേര്‍ന്ന ഉപ്പുജല തടാകമാണിത്‌.

ഒഴുകുന്ന ദേശീയോദ്യാനം

മണിപ്പൂരില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകമാണ് ലോകടാക്ക്‌. ലോക്ടാക്കിന്റെ തെക്കുകിഴക്കേ ഭാഗത്താണ് കീബുൾ ലംജാവോ ദേശീയോദ്യാനം. അടിഞ്ഞുകൂടിയ ചെടികളും, മറ്റു ജൈവാവശിഷ്ടങ്ങളും ചേർന്ന് ചെറിയ തുരുത്തുകൾ തടാകത്തിന്റെ ഈ ഭാഗത്തു രൂപം കൊണ്ടിട്ടുണ്ട്. തടാകത്തിൽ ഒഴുകി നടക്കുന്ന ഇത്തരം തുരുത്തുകളുടെ സാന്നിധ്യം കൊണ്ടാണ് കീബുൾ ലംജാവോയെ 'ഒഴുകുന്ന ദേശീയോദ്യാനം' എന്ന് വിശേഷിപ്പിക്കുന്നത്.

Post a Comment

Previous Post Next Post