പ്രതലബലം

പ്രതല ബലം (Surface Tension)

ദ്രാവകോപരിതലം അതിന്റെ വിസ്തീർണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലമാണ് പ്രതലബലം. പ്രതലബലം എന്നാൽ യൂണിറ്റ് നീളത്തിലെ ബലമാണ് (അല്ലെങ്കിൽ യൂണിറ്റ് പരപ്പളവിലെ പ്രതലോർജം). ഇത് ദ്രാവകത്തിന്റെയോ മറ്റേതെങ്കിലും വസ്തുക്കളുടെയോ സമ്പർക്കതലത്തിൽ പ്രവർത്തിക്കുന്നു. സമ്പർക്കതലത്തിലെ തന്മാത്രകൾക്ക് ഉൾഭാഗത്തെ തന്മാത്രകളെ അപേക്ഷിച്ചുള്ള അധിക ഊർജ്ജമാണിത്. പദാർത്ഥങ്ങളുടെ തന്മാത്രകൾ പരസ്പരം ആകർഷിക്കുകയാണെങ്കിൽ പ്രതലോർജം കുറയുകയും പരസ്പരം വികർഷിക്കുകയാണെങ്കിൽ പ്രതലോർജം കൂടുകയും ചെയ്യുന്നു.

ദ്രാവകത്തിന്റെ പ്രതലബലവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ 

1. എണ്ണയും വെള്ളവും തമ്മിൽ കലരുന്നില്ല.

2. ജലത്തിൽ നീന്തുന്ന താറാവുകൾ നനയുന്നില്ല.

3. വൃക്ഷത്തിന്റെ ഉയരത്തിലുള്ള ഇലകളിലേക്ക് ജലവും ലവണങ്ങളും എത്തിച്ചേരുന്നു.

4. പെയിന്റ് ബ്രഷിന്റെ നാരുകൾ ഉണങ്ങിയിരിക്കുമ്പോഴും വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോഴും കൂടിച്ചേരുന്നില്ല. എന്നാൽ വെള്ളത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ കൂടിച്ചേർന്ന് ഒരു കൂർത്ത അഗ്രം പോലെയാകുന്നു.

PSC ചോദ്യങ്ങൾ 

1. ഒരു ദ്രാവകപാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം - പ്രതലബലം 

2. ദ്രാവകങ്ങളുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന ബലം - പ്രതല ബലം

3. പ്രതലബലം അനുഭവപ്പെടുന്നത് - പ്രതലത്തിന് സമാന്തരമായിട്ടാണ് 

4. സോപ്പു ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം - കുറയും 

5. സോപ്പു ലായിനി സാധാരണ ജലത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം - സോപ്പുലായിനിക്ക് പ്രതലബലം കുറവായതിനാൽ 

6. മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം - പ്രതല ബലം 

7. ദ്രാവകത്തുള്ളികൾക്കും കുമിളകൾക്കും ഗോളാകൃതി നൽകുന്നത് - പ്രതല ബലം 

8. ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാനും സാധിക്കുന്നതിന് കാരണമായ ബലം - പ്രതല ബലം 

9. ചൂട് കൂടുമ്പോൾ പ്രതലബലം - കുറയും

10. പ്രതലബലത്തിന് കാരണം ദ്രാവകഉപരിതലത്തിലെ തന്മാത്രകളുടെ ഏതു തരം ആകർഷണമാണ് - കൊഹിഷൻ ബലം

11. ബ്ലേഡ് പോലുള്ള വസ്തുക്കളെ ജലോപരിതലത്തിൽ താങ്ങിനിർത്തുന്നത് - പ്രതലബലം 

12. മഴക്കോട്ടുകൾ, ടെന്റുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധത്തിന് കാരണം - പ്രതലബലം

Post a Comment

Previous Post Next Post