നിർബാധ പതനം

നിർബാധ പതനം (Free Fall)

ഒരു വസ്തുവിനെ ഉയരത്തിൽ നിന്നും സ്വതന്ത്രമായി താഴോട്ടു വീഴാൻ അനുവദിച്ചാൽ അത് ഗുരുത്വാകർഷണ ബലം കാരണം ഭൂമിയിലേക്കു പതിക്കുന്നതാണ് നിർബാധ പതനം. നിർബാധപതനത്തിൽ വായുവിന്റെ ഘർഷണം പരിഗണിക്കില്ല. 

ലിഫ്റ്റിൽ 

ലിഫ്റ്റിന്റെ നിശ്ചലാവസ്ഥയിൽ ഒരു വസ്തുവിന്റെ ഭാരത്തെ പറയുന്നതാണ് ശരിയായ ഭാരം (True Weight). ലിഫ്റ്റ് മുകളിലേക്കോ താഴേക്കോ ചലിക്കുമ്പോൾ വസ്തുവിന്റെ ശരിയായ ഭാരത്തിൽ നിന്നും വ്യതിചലിക്കുന്നു. ഈ ഭാരത്തെ പറയുന്നതാണ് അപ്പാരന്റ് ഭാരം. ലിഫ്റ്റ് മുകളിലേക്ക് ത്വരണത്തോടുകൂടി സഞ്ചരിക്കുമ്പോൾ വസ്തുവിന്റെ ഭാരം കൂടുതൽ അനുഭവപ്പെടുകയും ലിഫ്റ്റ് ത്വരണത്തോടുകൂടി താഴോട്ടു വരുമ്പോൾ വസ്തുവിന്റെ ഭാരം കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. ലിഫ്റ്റ് പൊട്ടിവീഴുന്ന അവസ്ഥയിൽ ലിഫ്റ്റിന്റെ ചലനം നിർബാധ പതനത്തിലാവുന്നു. ഈ അവസ്ഥയിൽ വസ്തുവിന് ഭാരമില്ലായ്മ (അപ്പാരന്റ് ഭാരം പൂജ്യമാകുന്നു) അനുഭവപ്പെടുന്നു. പൊട്ടിവീഴുന്ന ലിഫ്റ്റിലെ ഒരാളുടെ പിണ്ഡം (മാസ്) സ്ഥിരമായിരിക്കും.

PSC ചോദ്യങ്ങൾ 

1. വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കളുടെ നിർബാധപതനം ഒരേ വേഗതയിലായിരിക്കുമെന്ന് ആദ്യമായി വാദിച്ചത് - ഗലീലിയോ ഗലീലി

2. ആദ്യമായി വസ്തുക്കളുടെ നിർബാധ പതന തത്ത്വം അവതരിപ്പിച്ചത് - ഗലീലിയോ ഗലീലി

3. കടലാസ് പോലെയുള്ള വസ്തുക്കൾ സാവധാനമാണ് താഴോട്ട് പതിക്കുന്നത്. ഇത് വായുവിന്റെ പ്രതിരോധം കാരണമാണ് എന്ന് ആദ്യമായി വാദിച്ചത് - ഗലീലിയോ ഗലീലി

4. നിർബാധം പതിക്കുന്ന വസ്തുക്കളുടെ ഭാരം - പൂജ്യമായിരിക്കും 

5. വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കൾ ഭൂമിയിലേക്ക് നിർബാധം പതിക്കുന്നത് - ഒരേ സമയത്തായിരിക്കും 

6. ഗുരുത്വാകർഷണത്താൽ നിർബാധം പതിക്കുന്ന വസ്തുവിന് ഭാരമില്ലായ്മ അനുഭവപ്പെടാൻ കാരണം - പ്രതിബലം (Reaction Force) ഇല്ലാത്തതുകൊണ്ട് 

7. ജയന്റ് വീലിൽ താഴേക്ക് വരുമ്പോൾ ഭാരക്കുറവ് അനുഭവപ്പെടുന്നതിനു കാരണം - ഗുരുത്വാകർഷണത്താൽ നിർബാധം പതിക്കുന്നതുകൊണ്ടാണ് 

8. ഒരു സ്പ്രിങ് ത്രാസിൽ തൂക്കിയിട്ട വസ്തുവിനെ ത്രാസ് ഉൾപ്പെടെ താഴേക്ക് വീഴാൻ അനുവദിച്ചാൽ ത്രാസിൽ കാണിക്കുന്ന റീഡിങ് - പൂജ്യം

Post a Comment

Previous Post Next Post