ഭൂഗുരുത്വാകർഷണം

ഭൂഗുരുത്വാകർഷണം & ത്വരണം (Gravitation & Acceleration)

1. ഒരു പ്രത്യേക നക്ഷത്രത്തിന്‌ സൂര്യന്റെ ഇരട്ടി പിണ്ഡമുണ്ട്. ഈ നക്ഷത്രത്തിന്റെ അന്ത്യം എങ്ങനെയായിരിക്കും? - ബ്ലാക്ക്‌ ഹോള്‍

2. ഭൂമിയുടെ പലായന പ്രവേഗം എത്ര? - 11.2 km/sec

3. ജഡത്വ പിണ്ഡത്തിന്റേയും ഭൂഗുരുത്വ പിണ്ഡത്തിന്റേയും അനുപാതം എത്ര? - 1

4. ഒരു ഉപഗ്രഹം ഭൂമിക്കുചുറ്റും കറങ്ങുന്നു. അതിനുണ്ടായിരിക്കേണ്ട ഓര്‍ബിറ്റല്‍ പ്രവേഗം എത്ര? - 8 km/sec

5. ചന്ദ്രന്റെ പലായന പ്രവേഗം എത്ര? - 2.4 km/sec

6. അടുത്തുള്ള നക്ഷത്രത്തില്‍ നിന്നും പ്രകാശം ഭൂമിയിലെത്താന്‍ എത്ര സമയം എടുക്കും? - 4.2 വര്‍ഷം

7. ഭൂമിയുടെ വ്യാസാര്‍ദ്ധം ഒരു ശതമാനം കുറയുകയും പിണ്ഡത്തിന്‌ മാറ്റമില്ലാതെയിരിക്കുകയും ചെയ്താല്‍ ഭൂഗുരുത്വാകര്‍ഷണ ത്വരണത്തിന്‌ എന്തുമാറ്റം ഉണ്ടാകും? - വര്‍ദ്ധിക്കുന്നു

8. ഒരു ഉപഗ്രഹം ഭൂമിയുടെ ഉപരിതലത്തിനടുത്ത്‌ പരിക്രമണം ചെയ്താൽ അതിന്റെ പ്രവേഗം എത്ര? - √(gR)

9. ഗോളാകൃതിയിലുള്ള പൊള്ളയായ ഒരു പദാര്‍ത്ഥത്തിന്റെ ഉള്ളില്‍ ഗുരുത്വാകര്‍ഷണ ബലം എത്രയായിരിക്കും? - പൂജ്യം

10. ചന്ദ്രന്റെ വ്യാസാര്‍ദ്ധം 1.7 x 106 m-ഉം പിണ്ഡം 7.35 x 1022 kg-ഉം G=6.67 x 10-11 Nm/kg2-ഉം ആയാല്‍ ചന്ദ്രന്റെ പലായന പ്രവേഗം എത്ര? - 2.4 x 103 m/sec

11. ഭൂമി അതിന്റെ അന്തരീക്ഷം നിലനിര്‍ത്തുന്നതെങ്ങനെ? - പലായനപ്രവേഗം തന്മാത്രകളുടെ വേഗതയേക്കാള്‍ കൂടുതലാണ്‌

12. ശൂന്യതയില്‍ 1 മീറ്റര്‍ അകലത്തില്‍ വച്ചിരിക്കുന്ന ഒരു കിലോഗ്രാം പിണ്ഡമുള്ള രണ്ടു കല്ലുകള്‍ തമ്മിലുളള ആകര്‍ഷണ ബലം എത്ര? - 6.675 x 10-11 ന്യൂട്ടണ്‍

13. രണ്ടുവസ്തുക്കള്‍ തമ്മിലുള്ള അകലം ഇരട്ടിച്ചാല്‍ അവ തമ്മിലുള്ള ഗുരുത്വാകര്‍ഷണ ബലത്തിന്‌ എന്തുമാറ്റം ഉണ്ടാകുന്നു? - നാലിലൊന്നായി കുറയുന്നു

14. മദ്ധ്യരേഖയില്‍ നിന്ന്‌ ധ്രുവങ്ങളിലേയ്ക്ക്‌ പോകുമ്പോള്‍ 'g'-യുടെ വിലയ്ക്ക്‌ എന്തു സംഭവിക്കുന്നു? - വര്‍ദ്ധിക്കുന്നു

15. ഒരു ബഹിരാകാശ കപ്പല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക്‌ കടക്കുമ്പോൾ കത്തിപ്പോകാന്‍ ഇടയുണ്ട്‌. കാരണമെന്ത്‌? - വായുവിന്റെ ശ്യാനബലം

16. ഭൂഗുരുത്വാകർഷണം ഏറ്റവും കുറവ് എവിടെയാണ്? - മധ്യരേഖയിൽ

17. ഒരു ഉപഗ്രഹത്തിന്റെ പരിക്രമണ കാലം എന്തിനെ ആശ്രയിക്കുന്നില്ല? - ഉപഗ്രഹത്തിന്റെ പിണ്ഡത്തെ

18. ഒരു ഉപഗ്രഹം ഭൂമിയ്ക്കുചുറ്റും വളരെ അടുത്ത്‌ ചുറ്റുകയാണെങ്കിൽ ഓര്‍ബിറ്റല്‍ പ്രവേഗം പ്രധാനമായും എന്തിനെ ആശ്രയിക്കുന്നു? - ഭൂമിയുടെ പിണ്ഡവും ആരവും

19. ഭുമിയുടെ ഉപരിതലത്തില്‍ 'g'-യുടെ വില 9.8 m/s2 ആണെങ്കില്‍ 480km ഉയരത്തില്‍ 'g'-യുടെ വില എത്രയായിരിക്കും (R=6400 km)? - 8.4 m/s2

20. ഒരു ഗ്രഹത്തിനടുത്ത്‌ പരിക്രമണം ചെയ്ത്‌ കൊണ്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ ഓര്‍ബിറ്റല്‍ പ്രവേഗം എത്ര? - ഗ്രഹത്തിന്റെ സാന്ദ്രതയുടെ വര്‍ഗ്ഗമൂലത്തിന്‌ നേര്‍ അനുപാതത്തിലാണ് 

21. ഭൂമിയുടെ ആകര്‍ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗത്തെ എന്തു വിളിക്കുന്നു? - പലായന പ്രവേഗം

22. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം എന്തില്‍ പ്രാവര്‍ത്തികമാക്കാം? - വലുതും ചെറുതുമായ വസ്തുക്കളിന്മേല്‍

23. ജൂപ്പിറ്ററിന്റെ ഓര്‍ബിറ്റല്‍ വേഗത ഭൂമിയുടേതുമായി എങ്ങനെ താരതമ്യപ്പെടുത്താം? - ഭൂമിയുടെ ഓര്‍ബിറ്റല്‍ പ്രവേഗത്തെക്കാളും കുറവ്‌

24. പലായന പ്രവേഗത്തേക്കാളും കുറഞ്ഞ പ്രവേഗത്തോടെ ഒരു മിസൈല്‍ വിക്ഷേപിക്കുന്നു. ഗതികോര്‍ജ്ജത്തിന്റെയും സ്ഥിതി കോര്‍ജ്ജത്തിന്റെയും തുക എത്ര? - നെഗറ്റീവ്

25. ഭൂമിയ്ക്ക്‌ സൂര്യനില്‍ നിന്നുള്ള അകലം ഇപ്പോഴുള്ള അകലത്തിന്റെ 1/4 ആയി കുറഞ്ഞാല്‍ ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം എത്രയായിരിക്കും? - ഇപ്പോഴത്തെ വര്‍ഷത്തിന്റെ എട്ടിലൊന്ന്‌

26. കൃത്രിമ ഉപഗ്രഹത്തിലെ യാത്രക്കാരുടെ ഭാരം എത്ര? - ഭാരമില്ല

27. ഭൂകേന്ദ്രത്തില്‍ ഒരു വസ്തുവിന്റെ ഭാരം എത്ര? - പൂജ്യം

28. ഒരു ഉപഗ്രഹത്തിന്‌ ദീര്‍ഘവൃത്താകൃതിയാണെങ്കില്‍ അതിന്റെ പരിക്രമണതലം ഏതായിരിക്കും? - ഭൂമിയുടെ കേന്ദ്രം

29. ഭൂസ്ഥിര ഉപഗ്രഹം എന്നാലെന്ത്‌? - ഒരു പ്രത്യേക ഉയരത്തില്‍ ഭൂമിയ്ക്കുചുറ്റും അതേ ദിശയിലും പ്രവേഗത്തിലും ചുറ്റുന്ന ഉപഗ്രഹം

30. പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ബഹിരാകാശ കപ്പലുകള്‍ക്ക്‌ ഭാരമില്ലായമ അനുഭവപ്പെടുന്നതെന്തുകൊണ്ട്‌ - ത്വരണം

31. ബഹിരാകാശ കപ്പലില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക്‌ സമയം അറിയാന്‍ ഏതുതരം വാച്ച് ഉപയോഗിക്കണം?  - മെയിന്‍ സ്പ്രിങ്‌ ഉള്ള വാച്ച്‌

32. ഭൂമിയ്ക്കുചുറ്റും കറങ്ങുന്ന കൃത്രിമ ഉപഗ്രഹം താഴെ വീഴാത്തതെന്തുകൊണ്ട്? - ചുറ്റാന്‍ ആവശ്യമായ ത്വരണം ഉണ്ടാക്കുന്നതുകൊണ്ട്‌

33. ബഹിരാകാശയാത്രികന് ആകാശം കറുപ്പായി കാണുന്നതെന്തുകൊണ്ട്‌? - പരിസരത്ത്‌ അന്തരീക്ഷത്തിന്റെ അസാന്നിദ്ധ്യം കാരണം

34. ഒരു ഭൂസ്ഥിര ഉപഗ്രഹം പരിക്രമണം ചെയ്യുന്നതെങ്ങനെ? - പോളാര്‍ അക്ഷാംശത്തിനു ചുറ്റും ചുറ്റുന്നു

35. ഒരു ഭൂസ്ഥിര ഉപഗ്രഹം പരിക്രമണം ചെയ്യേണ്ട ദിശയേത്‌? - പടിഞ്ഞാറു നിന്ന്‌ കിഴക്കോട്ട്‌ ഭൂമധ്യരേഖതലത്തില്‍

36. ധ്രുവത്തില്‍ 'g'-യുടെ വിലയെത്ര - പരമാവധി

37. ഒരു ഗ്രഹത്തിന്റെ ഭാരം ഭൂമിയുടേതിനേക്കാള്‍ 80 മടങ്ങ്‌ കൂടുതലും വ്യാസാര്‍ദ്ധം ഭൂമിയുടെ നാലിലൊന്നുമാണെങ്കില്‍ 'g' -യുടെ വില എത്ര? - 2.0 m/s2

38. ഭൂമി ഒരു പൂര്‍ണ്ണഗോളവും വ്യാസാര്‍ദ്ധം R-ഉം ഭൂഗുരുത്വാകര്‍ഷണ ത്വരണം 'g'‌-യും പിണ്ഡം 'm'-ഉം ആയാല്‍ അതിന്റെ സാന്ദ്രത - 3g/4πRG

39. 'a' ത്വരണത്തോടെ മുകളിലോട്ട്‌ എറിയുന്ന ഒരു വസ്തുവിന്റെ യഥാര്‍ത്ഥ ത്വരണം എത്ര? - a - g

40. ഭൂഗുരുത്വാകര്‍ഷണം r-2 ല്‍ നിന്ന്‌ r-5/2 ആയി മാറിയാല്‍ ഭൂകേന്ദ്രത്തില്‍ നിന്നും 'r' ദൂരമുള്ള ഒരു പദാര്‍ത്ഥത്തിന്റെ സ്ഥിതികോര്‍ജ്ജം എത്ര? - r-3/2

41. 'm' പിണ്ഡവും 'R' ഉയരത്തില്‍ കറങ്ങുന്നതുമായ ഒരു ഉപഗ്രഹത്തിന്റെ സ്ഥിതികോര്‍ജ്ജം എന്ത്‌? - -mgR/2

42. ഒരു സാധാരണ പെന്‍ഡുലത്തിന്റെ നീളം 2% വര്‍ദ്ധിപ്പിച്ചാല്‍ കാലയളവ്‌ എത്ര - 1% വര്‍ദ്ധിക്കുന്നു

43. ഭൂമിയുടെ മാസ്സിന്റെ സമവാക്യം g, R, G എന്നിവ ഉപയോഗിച്ച്‌ എഴുതുക? - g(R2/G)

44. രണ്ടു ഉപ്രഗഹങ്ങളുടെ പിണ്ഡങ്ങള്‍ m1-ഉം m2-ഉം ആണ്‌ (m1>m2). അവ ചുറ്റുന്ന ഓര്‍ബിറ്റുകളുടെ വ്യാസാര്‍ദ്ധം r1-ഉം r2-ഉം ആണ്‌. (r1>r2). അവയുടെ വേഗതയുടെ ബന്ധമെന്ത്‌? - V1>V2

45. ഭൂമിയുടെ കറക്കത്തിന്റെ വേഗത വർദ്ധിച്ചാൽ മധ്യരേഖാപ്രദേശത്ത് വസ്തുവിന്റെ ഭാരത്തിന് എന്തുമാറ്റം സംഭവിക്കുന്നു? - കുറയുന്നു

46. 'M' പിണ്ഡവും 'r' വ്യാസാർദ്ധവും ഉള്ള ഒരു ഗ്രഹത്തിന്റെ പലായന പ്രവേഗത്തിന്റെ സമവാക്യം എന്ത്? - Ve= (2GM/r)

47. Ve പലായന പ്രവേഗവും Vഓർബിറ്റൽ പ്രവേഗവുമായി 'R' വ്യാസാർദ്ധമുള്ള ഒരു ഉപഗ്രഹത്തിന്റെ Ve-യും Vo-യും തമ്മിലുള്ള ബന്ധമെന്ത്‌? - Ve= 2 Vo

48. വ്യാസാര്‍ദ്ധം 'R' ഉള്ള ഒരു ഉപഗ്രഹത്തിന്റെ കാലയളവ്‌ 'T' ആണെങ്കില്‍ വ്യാസാര്‍ദ്ധം '4R' ഉള്ള വേറൊരു ഉപഗ്രഹത്തിന്റെ പരിക്രമണകാലം എത്രയായിരിക്കും? - 8T

49. ഒരു ഉപഗ്രഹത്തിന്റെ ഓര്‍ബിറ്റിന്റെ വ്യാസാര്‍ദ്ധം 'r'-ഉം മാസ്‌ 'm'-ഉം ഗ്രഹത്തിന്റെ പിണ്ഡം “M"-ഉം ആയാല്‍ ഉപഗ്രഹത്തിന്റെ പ്രവേഗത്തിന്റെ സമവാക്യം എഴുതുക? - V2= GM/r

50. രണ്ടു ഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ ഒരേ പദാര്‍ത്ഥം കൊണ്ടാണ്‌. അവയുടെ വ്യാസാര്‍ദ്ധം r1-ഉം, r2-ഉം ആയാല്‍ അവയുടെ ഭൂഗുരുത്വാകര്‍ഷണത്തിന്റെ അനുപാതം എന്തായിരിക്കും? - r1/r2

Post a Comment

Previous Post Next Post