വാഴത്തട വിപ്ലവം

വാഴത്തട വിപ്ലവം (Vazhathada Revolution)

മലയാള അച്ചടി പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ 1846ൽ വിദേശ സഹായമില്ലാതെ കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കുന്നതുവരെ അതിന്റെ പുരോഗതിക്കായി ചാവറച്ചൻ ദീർഘവും ശ്രമകരവുമായ യാത്രയാണ് നടത്തിയത്. 1846ൽ കുര്യക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തിൽ മലയാള അച്ചടിരംഗത്ത് ഉണ്ടാക്കിയ മുന്നേറ്റമാണ് വാഴത്തട വിപ്ലവം എന്നറിയപ്പെടുന്നത്. യൂറോപ്യൻ കുത്തകയായിരുന്ന അച്ചടി സാങ്കേതിക വിദ്യയെ യൂറോപ്യൻ സഹായമില്ലാതെ കേരളത്തിൽ തനതായി ആവിഷ്കരിച്ച വ്യക്തിയാണ് കുര്യക്കോസ് ഏലിയാസ് ചാവറ.

PSC ചോദ്യങ്ങൾ

1. മലയാള അച്ചടി രംഗത്ത് ചാവറയച്ചൻ ഉണ്ടാക്കിയ വിപ്ലവം - വാഴത്തട വിപ്ലവം

2. വാഴത്തട വിപ്ലവം നയിച്ചത് - കുര്യക്കോസ് ഏലിയാസ് ചാവറ

3. വാഴത്തട വിപ്ലവം നടന്ന വർഷം - 1846ൽ 

4. വാഴത്തട വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - കുര്യക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തിൽ മലയാള അച്ചടി രംഗത്ത് ഉണ്ടാക്കിയ മുന്നേറ്റം

5. കേരളത്തിൽ വിദേശീയരുടെ സഹായമില്ലാതെ ആദ്യ അച്ചടിശാല സ്ഥാപിച്ചതാര് - കുര്യക്കോസ് ഏലിയാസ് ചാവറ 

6. ചാവറയച്ചൻ കേരളത്തിൽ സ്ഥാപിച്ച അച്ചടിശാല - സെന്റ് ജോസഫ് പ്രസ് (മാന്നാനം)

7. കേരളത്തിൽ സ്ഥാപിച്ച മൂന്നാമത്തെ അച്ചടിശാല - സെന്റ് ജോസഫ് പ്രസ്

8. സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം - 1846 

9. സെന്റ് ജോസഫ് പ്രസിൽ നിന്നും അച്ചടിച്ച ആദ്യ പുസ്തകം - ജ്ഞാനപീയുഷം

Post a Comment

Previous Post Next Post