മറാത്ത സാമ്രാജ്യം

മറാത്ത സാമ്രാജ്യം


■ ശിവജിയാണ്‌ മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. ചെറുപ്പകാലത്ത്‌ ശിവജിയുടെ സംരക്ഷകനായിരുന്നു ദാദാജി കൊണ്ടദേവ്‌. ശിവ്നേരിയിലാണ്‌ ശിവജി ജനിച്ചത്‌. ഷാഹ്ജി ഭോണ്‍സ്ലെ  ആയിരുന്നു പിതാവ്‌. മാതാവ്‌ ജിജാഭായി.

■ റായ്ഗര്‍ ആയിരുന്നു ശിവജിയുടെ തലസ്ഥാനം.

■ ഛത്രപതി എന്ന സ്ഥാനപ്പേര്‌ ശിവജി സ്വീകരിച്ചത്‌ 1674-ല്‍. ഇതേ വര്‍ഷം റായ്ഗര്‍ കോട്ടയില്‍ വെച്ചാണ്‌ 'ഹൈന്ദവ ധര്‍മ്മോദ്ധാരകന്‍' എന്ന സ്ഥാനപ്പേര്‌ ശിവജി സ്വീകരിച്ചത്‌.

■ 'അഷ്ടപ്രധാന്‍' എന്നറിയപ്പെട്ടിരുന്നത്‌ ശിവജിയുടെ മന്ത്രിവൃന്ദമാണ്‌.

■ 1680 ലാണ്‌ ശിവജി അന്തരിച്ചത്‌.

■ ചൗത്‌, സര്‍ദേശ്മുഖി എന്നിവ ശിവജി ഏര്‍പ്പെടുത്തിയ നികുതികളാണ്‌.

■ മറാത്ത സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചത്‌ 1761, ജനവരി 14 ലെ മുന്നാം പാനിപ്പത്ത്‌ യുദ്ധമാണ്‌. ഈ യുദ്ധത്തില്‍ അഹമ്മദ്‌ ഷാ അബ്ദാലി മറാത്തികളെ പരാജയപ്പെടുത്തി.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1630-ല്‍ ശിവജി ജനിച്ചത്‌ എവിടെ? - ശിവനെറില്‍


2. 1674-ല്‍ ശിവജി കിരീടധാരണം ചെയ്യപ്പെട്ടത്‌ എവിടെ വച്ച്‌? - റയ്ഗാറില്‍


3. 1676-ല്‍ ശിവജി നടത്തിയ യുദ്ധയാത്ര ഏത്‌ പ്രദേശത്തിനു എതിരെ ആയിരുന്നു? - കർണ്ണാടകത്തിനു


4. മുഗളരുടെ തടവില്‍ നിന്ന്‌ ശിവജി രക്ഷപ്പെട്ടത്‌ എന്ന്‌? - 1666ല്‍


5. പേഷ്വാറിന്റെ പരമ്പര സ്ഥാപിച്ചതാര്‌ - ബാലാജി വിശ്വനാഥ്‌


6. 1664-ല്‍ പടിഞ്ഞാറന്‍ തീരത്തുള്ള ഏത്‌ തുറമുഖം ശിവജി ആക്രമിച്ച്‌ കൊള്ളയടിച്ചു? - സൂററ്റ്‌


7. നാനാ സാഹെബ്‌ എന്നറിയപ്പെട്ടിരുന്നത്‌ ആര്‌? - ബാലാജി ബാജി റാവു


8. ശിവജി ടോര്‍ണ കോട്ട പിടിച്ചടക്കിയത്‌ എന്ന്‌? - 1646-ല്‍


9. ശിവജിയെപ്പോലെ സൈനിക പ്രതിഭ ആയിരുന്നതാര്‌ - ബാലാജി റാവു ഒന്നാമന്‍


10. 1656-ല്‍ നടന്ന ഏത്‌ ആക്രമണമാണ്‌ ശിവജിയ്ക്ക്‌ തെക്കുഭാഗത്തേയക്ക്‌ പ്രവേശനമൊരുക്കിയത്‌? - ജാവ്ലി


11. സാഹുവിന്റെ സാമ്രാജ്യത്തിന്റെ ആസ്ഥാനം എവിടെ ആയിരുന്നു? - സറ്റാറയില്‍


12. മുഗളര്‍ക്ക്‌ എതിരായി മറാത്തരുടെ സേവനം പ്രയോജനപ്പെടുത്തിയ ഗറില്ലയുദ്ധത്തിന്റെ അധിപന്‍ ആര്‌" - മാലിക്‌ അംബര്‍


13. പടിഞ്ഞാറന്‍ പര്‍വ്വതനിരകളിലുള്ള ഏതാളുകള്‍ ശിവജിയെ യുദ്ധയാത്രകള്‍ക്ക്‌ സഹായിച്ചു? - മാവാലികള്‍


14. 1636 മുതല്‍ ഏകദേശം മുപ്പത്‌ വര്‍ഷക്കാലം ഷാജി ഭോണ്‍സിലെ എവിടുത്തെ സുല്‍ത്താനു വേണ്ടി സേവനം അനുഷ്ഠിച്ചു? - ബീജപ്പൂറിലെ


15. ശിവജിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധയാത്ര ഏതായിരുന്നു? - ജിന്‍ജി


16. 1731-ല്‍ വര്‍ണ്ണ ഉടമ്പടി ഒപ്പുവച്ചത്‌ ആരെല്ലാം? - സാഹു, സാംഭജി


17. എവിടുത്തെയെല്ലാം ഭരണസമ്പ്രദായങ്ങള്‍ ആയിരുന്നു ശിവജി നടപ്പിൽ വരുത്തിയത്? - ഡക്കാണിലേയും വിജയനഗര സാമ്രാജ്യത്തിലെയും


18. റൈഗറിന്റെ പതനത്തിനു ശേഷം മറാത്ത ഭരണകൂടത്തിന്റെ അടുത്ത തലസ്ഥാനം എവിടെ ആയിരുന്നു? - സറ്റാറയില്‍


19. രാജാറാം 8 വര്‍ഷം മുഗളരുടെ തടങ്കലില്‍ ഏത്‌ കോട്ടയില്‍ കഴിഞ്ഞു? - ജിൻജിയിലെ കോട്ടയില്‍


20. ശിവജി തുടക്കത്തില്‍ പടനീക്കം നടത്തിയത്‌ ആര്‍ക്കെല്ലാം എതിരായി? - കോട്ടകളുടെ പരമ്പരാഗത ഉടമസ്ഥര്‍ക്കും ബീജപ്പൂറിലെ ഉദ്യോഗസ്ഥര്‍ക്കും


21. ആരുടെ ഭരണകാലത്ത്‌ മറാത്തര്‍ വന്‍ശക്തിയായി? - ബാലാജി രണ്ടാമന്റെ


22. കേസരിയ എന്തായിരുന്നു? - മറാത്തരുടെ പതാക


23. ജിൻജിരയിലെ ആര്‍ക്ക്‌ എതിരായി ശിവജി സൈനിക നീക്കം നടത്തിയിട്ടുണ്ട്‌? - സിദികള്‍ക്ക്‌


24. സാംഭജി ഏതു രീതിയില്‍ ഔറംഗസേബിനോട്‌ വെല്ലുവിളി നടത്തി? - ഔറംഗസേബിന്റെ വിപ്ലവകാരിയായ മകന്‍ അക്ബര്‍ രാജകുമാരന് രക്ഷാകേന്ദ്രം ഒരുക്കിക്കൊടുത്ത്‌


25. മൂന്നാം പാനിപ്പട്ട്‌ യുദ്ധത്തിനു ശേഷം മറാത്ത സാമ്രാജ്യത്തെ വീണ്ടും ഉയര്‍ത്തിയത്‌ ആര്‌? - മാധവ റാവു ഒന്നാമന്‍


26. പേഷ്വായുടെ നിയന്ത്രണത്തില്‍ ആയിരുന്ന സഖ്യരാഷ്ട്രം അഞ്ച് സ്വതന്ത്ര മറാത്ത സംസ്ഥാനങ്ങളായി വിഘടിച്ചത് എന്ന്? - 1761-ൽ മൂന്നാം പാനിപ്പട്ട് യുദ്ധത്തിന് ശേഷം.


27. പേഷ്വ ഭാജി ഒന്നാമന്റെ ഏറ്റവും വലിയ നേട്ടം ഏതായിരുന്നു? - ഉത്തരേന്ത്യയിലെ യുദ്ധയാത്ര (1737-1738)


28. 18-ാം നൂറ്റാണ്ടില്‍ മറാത്ത നാവികസേന വികസിപ്പിച്ചത്‌ ആര്? ആംഗ്രിയാസ്


29. കാൺപൂറിനടുത്തുള്ള ബ്രിട്ടീഷുകാരുടെ തടങ്കലില്‍ 30 വര്‍ഷത്തില്‍ക്കുടുതല്‍ കാലം കഴിഞ്ഞ അവസാനത്തെ പേഷ്വ ആര്? - ബാജി റാവു രണ്ടാമന്‍


30. ആദ്യത്തെ ആംഗ്ളോ -മറാത്ത യുദ്ധത്തിന്‌ ഇംഗ്ലീഷുകാരുടെ സഹായം ആവശ്യപ്പെട്ടതാര്‌? - രഘുനാഥ്‌ റാവു


31. മറാത്തരും അഫ്ഗാന്‍കാരും തമ്മില്‍ നടന്ന സന്ധി സംഭാഷണത്തിനു നേതൃത്വം കൊടുത്തത്‌ ആര്‌? - കാശിരാജ പണ്ഡിറ്റ്‌


32. ഔറംഗസേബ്‌ മരിക്കുമ്പോള്‍ മറാത്ത നേതാവ്‌ ആരായിരുന്നു? - താരാബായ്‌


33. മറാത്ത കൂട്ടുകെട്ട്‌ ഉണ്ടാക്കിയതാര്‌? - ബാലാജി വിശ്വനാഥ്‌


34. താരാബായിയെ പുറംതള്ളി സിംഹാസനത്തില്‍ കയറിയതാര്‌? - സാഹു


35. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയാണ്‌ സാംഭജിയ്ക്ക്‌ മരണശിക്ഷ നടപ്പാക്കിയത്‌? - ഔറംഗസേബ്‌


36. 1750-ലെ സംഗോള ഉടമ്പടിയുമായി ബന്ധമുണ്ടായിരുന്ന പേഷ്വ ആര്‌? - ബാലാജി ബാജി റാവു


37. മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ സ്ഥാപകന്‍ ആര്‌? - ബാജി റാവു ഒന്നാമന്‍


38. സാഹു എന്നറിയപ്പെട്ടിരുന്നതാര്‌? - ശിവജി രണ്ടാമന്‍


39. 1739-ല്‍ പോര്‍ട്ടുഗീസുകാരില്‍ നിന്ന്‌ സല്‍സെറ്റും ബെസെയിനും പിടിച്ചടക്കിയത്‌ ആര്‌? - ബാജി റാവു ഒന്നാമന്‍


40. 1751-ല്‍ ബംഗാളിലെ നവാബ്‌ ഏത്‌ മറാത്ത പേഷ്വായ്ക്ക്‌ ഒറീസ വിട്ടുകൊടുത്തു? - ബാലാജി ബാജി റാവുവിന്‌


41. രാജാറാം 8 വര്‍ഷം ഏത്‌ കോട്ടയിലെ തടങ്കലില്‍ ആയിരുന്നു? - ജിൻജിയിലെ


42. അലിവര്‍ധി ഖാന്‍ ആരുടെ നിര്‍ബന്ധപ്രകാരമാണ്‌ ഒറീസ്സയെ തിരിച്ചേല്‍പ്പിച്ചത്‌? - രഘുജി ഭോണ്‍സ്‌ലെയുടെ


43. ഏതു മറാത്ത നേതാവ്‌ സാരഞ്ജമി സമ്പ്രദായം ബലപ്പെടുത്തി? - രാജാറാം


44. 1782-ലെ സാല്‍ബായ്‌ ഉടമ്പടി ആരുടെ വിജയം ആയിരുന്നു? - വാറന്‍ ഹേസ്റ്റിംഗ്സിന്റെ


45. 1719-ല്‍ മറാത്തരും മുഗളരും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ നേട്ടം എന്തായിരുന്നു? - ഡക്കാണില്‍ മറാത്തരുടെ രാജൃഭരണപരമായ ആധിപത്യം ഉറപ്പുവരുത്തി


46.1760-ല്‍ മറാത്ത ശക്തി പ്രബലമാക്കുന്നതിന്‌ ബാലാജി ബാജി റാവുവിനെ സഹായിച്ചത്‌ ആര്‌? - സദാശിവ് റാവു ഭാവു


47. ഇംഗ്ലീഷുകാര്‍ പേഷ്വാസ്ഥാനം (1777 - 1808) നിര്‍ത്തലാക്കിയത്‌ ആരുടെ ഭരണകാലത്ത്‌? - പേഷ്വ ബാജി റാവു രണ്ടാമന്റെ കാലത്ത്


48. മൂന്നാം പാനിപ്പട്ട്‌ യുദ്ധത്തിന്റെ കാലത്ത്‌ പേഷ്വ ആരായിരുന്നു? - ബാലാജി ബാജി റാവു


49. സാഹു രണ്ടാമന്റെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും പലരീതിയിലുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുകയും ചെയ്തതാര്‌? - നാനാ ഫദ്നാവിസ്‌


50. പേഷ്വാമാര്‍ക്ക്‌ എതിരായി നീങ്ങുന്നതിന്‌ ബ്രിട്ടീഷുകാരുടെ സഹായം ആവശ്യപ്പെട്ടത്‌ ശിവജിയുടെ ഏത്‌ പിന്‍ഗാമിയാണ്‌? - പ്രതാപ്‌ സിംഗ്‌


51. രാജാറാമിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ വിധവ താരാ ബായ്‌ ഭരണം നടത്തിയത്‌ ആര്‍ക്കു പകരം? - ശിവജി ഒന്നാമന്‌


52. പേഷ്വാമാരുടെ ഔദ്യോഗികസ്ഥാനം പരമ്പരാഗതമാക്കിയത്‌ ഏത്‌ പേഷ്വാ? - ബാലാജി വിശ്വനാഥ്‌

0 Comments