ചാന്നാർ ലഹള

ചാന്നാർ ലഹള (Channar Agitation)

സാമൂഹ്യനീതി സംരക്ഷിക്കാനുള്ള ആദ്യകാല സമരങ്ങളിൽ ഒന്നായ ചാന്നാർ പ്രക്ഷോഭം തെക്കൻ തിരുവിതാംകൂറിലാണ് ഉണ്ടായിരുന്നത്. മേൽമുണ്ട് സമരം എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ചാന്നാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. കേണൽ മൺറോ ദിവാനായിരിക്കെ ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. മതപരിവർത്തനം ചെയ്‌ത ചാന്നാർ സ്ത്രീകൾക്ക് മാത്രം അവകാശം അനുവദിച്ചുകൊടുത്ത തിരുവിതാംകൂർ സർക്കാർ പ്രസ്തുത അവകാശം ഹിന്ദു ചാന്നാർ സ്ത്രീകൾക്ക് നിഷേധിച്ചത് കൂടുതൽ ലഹളകൾക്കിടയാക്കി. എല്ലാ ചാന്നാർ സ്ത്രീകൾക്കും ജാക്കറ്റ് ധരിക്കാനും പരുപരുത്ത തുണികൊണ്ടുള്ള മേൽമുണ്ട് ധരിക്കാനും അനുവാദം നൽകികൊണ്ട് 1859 ജൂലൈ 26ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഉത്തരവ് പുറപ്പെടുവിച്ചു. മദ്രാസ് ഗവർണ്ണർ ലോർഡ് ഹാരിസിന്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്.

PSC ചോദ്യങ്ങൾ 

1. ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം - ചാന്നാർ ലഹള

2. ഒന്നാം ചാന്നാർ ലഹള നടന്നത് - 1822

3. ചാന്നാർ ലഹള നടന്ന വർഷം - 1859

4. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം - ചാന്നാർ ലഹള 

5. ചാന്നാർ ലഹളയുടെ മറ്റൊരു പേര് - മേൽമുണ്ട് സമരം 

6. ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിയ ദിവസം - 1859 ജൂലൈ 26 

7. ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മാർത്താണ്ഡവർമ

8. ചാന്നാർ ലഹളയ്ക്ക് പ്രചോദനമായ ആത്മീയ നേതാവ് - വൈകുണ്ഠസ്വാമികൾ

Post a Comment

Previous Post Next Post