ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതി (Vice President in Malayalam)
■ ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പദവിയുള്ള വ്യക്തി - ഉപരാഷ്ട്രപതി

■ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ആര് - ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ

■ ഏതു വകുപ്പു പ്രകാരമാണ്‌ ഇന്ത്യയില്‍ ഉപരാഷ്ട്രപതി ഉണ്ടാകേണ്ടത്‌ - 63

■ രാഷ്ട്രപതിയുടെ അഭാവത്തില്‍ രാഷ്ട്രപതിയുടെ ചുമതല വഹിക്കുന്നത്‌ - ഉപരാഷ്ട്രപതി

■ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പറയുന്ന ഭരണഘടന വകുപ്പ്‌ - 66(3)
■ ഉപരാഷ്ട്രപതിയാകാനുള്ള പ്രായം - 35

■ ഉപരാഷ്ട്രപതിയുടെ കാലാവധി - 5 വര്‍ഷം

■ ഉപരാഷ്ട്രപതി രാജി നല്‍കുന്നത്‌ - രാഷ്ട്രപതിയ്ക്ക്‌

■ രാജ്യസഭയുടെ അദ്ധ്യക്ഷൻ - ഉപരാഷ്ട്രപതി

■ ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നത്‌ - രാജ്യസഭയില്‍

■ ആരുടെ മുന്‍പിലാണ്‌ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്‌ - രാഷ്ട്രപതി

■ ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടീസ്‌ എത്ര ദിവസം മുന്‍പ്‌ നല്‍കണം - 14

■ രാജ്യസഭയുടെ ചോദ്യോത്തര വേളകളിലെ അധ്യക്ഷന്‍ - ഉപരാഷ്ട്രപതി

■ രാജ്യസഭയിലെ സമ്മേളനങ്ങളുടെ അധ്യക്ഷന്‍ - ഉപരാഷ്ട്രപതി

■ രണ്ട്‌ തവണ ഉപരാഷ്ട്രപതിയായ വ്യക്തികള്‍ - ഡോ. എസ്‌. രാധാകൃഷ്ണന്‍, ഹമീദ്‌ അന്‍സാരി

■ ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം - 4 ലക്ഷം

■ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത - മനോഹര നിര്‍മ്മല ഹോൾക്കർ

■ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച വനിതകള്‍ - മനോഹര നിര്‍മ്മല ഹോൾക്കർ, നജ്മ ഹെപ്ത്തുള്ള

■ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസ്‌, ഉപരാഷ്ട്രപതി, ആക്ടിംഗ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഏക വ്യക്തി - ജസ്റ്റീസ്‌ ഹിദായത്തുള്ള

■ രാഷ്ട്രപതി ആവാത്ത ഉപരാഷ്ട്രപതിമാരുടെ എണ്ണം - 6

■ രാഷ്ട്രപതിയായ ഉപരാഷ്ട്രപതിമാർ - 7  (എസ്‌. രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, വി. വി. ഗിരി, ആർ. വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ്മ, കെ. ആര്‍. നാരായണന്‍, ഹിദായത്തുള്ള (ആക്ടിംഗ്‌ പ്രസിഡന്റ്‌))

ഡോ. എസ്‌. രാധാകൃഷ്ണന്‍ (1952 - 1962)

■ ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ ഡോ. എസ്‌. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം - 1952-62

■ രണ്ട്‌ തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ സൗത്ത്‌ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉപരാഷ്ട്രപതി - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍ - ഡോ. എസ്‌. രാധാകൃഷ്ണന്‍

■ എതിരില്ലാതെ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. എസ്‌. രാധാകൃഷ്ണന്‍

ഡോ. സക്കീര്‍ ഹുസൈന്‍ (1962 - 1967)

■ ഇന്ത്യയിലെ രണ്ടാമത്തെ ഉപരാഷ്ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍

■ രാജ്യസഭ അംഗമായശേഷം ഉപരാഷ്ട്രപതിയായ ആദ്യവ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

■ തെരഞ്ഞെടുപ്പിലൂടെ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

വി. വി. ഗിരി (1967 - 1969)

■ ഇന്ത്യയുടെ മൂന്നാമത് ഉപരാഷ്ട്രപതി - വി. വി. ഗിരി

■ ഡോ. വി. വി. ഗിരി ഉപരാഷ്ട്രപതിയായ കാലഘട്ടം - 1967-69

■ കേരളത്തിലെ ഗവര്‍ണറായശേഷം ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി - വി.വി. ഗിരി

■ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ആദ്യ വ്യക്തി - വി. വി. ഗിരി

■ ഏറ്റവും കുറച്ച്‌ കാലം ഉപരാഷ്ട്രപതിയായ വ്യക്തി - വി. വി. ഗിരി

■ ഉപരാഷ്ട്രപതി പദവി രാജിവെച്ച്‌ രാഷ്‌ട്രപതിയായ ആദ്യ വ്യക്തി - വി. വി. ഗിരി

ഗോപാൽ സ്വരൂപ് പഥക് (1969 - 1974)

■ ഇന്ത്യയുടെ നാലാമത് ഉപരാഷ്ട്രപതി - ഗോപാൽ സ്വരൂപ് പഥക് (1969 - 1974)

■ ഉപരാഷ്ട്രപതി  പദവി വഹിച്ച ശേഷം രാഷ്ട്രപതിയാകാത്ത ആദ്യ വ്യക്തി - ഗോപാൽ സ്വരൂപ് പഥക്

ബി.ഡി. ജട്ടി (1974 - 1979)

■ ഇന്ത്യയുടെ 5-ാമത്‌ ഉപരാഷ്ട്രപതി - ബി.ഡി. ജട്ടി

■ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഉപരാഷ്ട്രപതിയായ വ്യക്തി - ബി.ഡി. ജട്ടി

■ ബി.ഡി. ജട്ടി ഉപരാഷ്ട്രപതിയായ കാലഘട്ടം - 1974-79

■ ഇന്ത്യയുടെ 6-ാമത്‌ ഉപരാഷ്ട്രപതി - മുഹമ്മദ് ഹിദായത്തുള്ള  (1979 - 1984)

■ ഇന്ത്യയുടെ 7-ാമത്‌ ഉപരാഷ്ട്രപതി - ആർ. വെങ്കിട്ടരാമൻ (1984 - 1987)

■ ഇന്ത്യയുടെ 8-ാമത്‌ ഉപരാഷ്ട്രപതി - ശങ്കർ ദയാൽ ശർമ്മ (1987 - 1992)

കെ. ആര്‍. നാരായണന്‍ (1992 - 1997)

■ ഇന്ത്യയുടെ 9-ാമത്‌ ഉപരാഷ്ട്രപതി - കെ. ആര്‍. നാരായണന്‍

■ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത വിജയിച്ച ഏക മലയാളി - കെ. ആര്‍. നാരായണന്‍

■ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച വ്യക്തി - കെ. ആര്‍. നാരായണന്‍

കൃഷ്ണകാന്ത്‌ (1997 - 2002)

■ ഇന്ത്യയുടെ 10-ാമത്‌ ഉപരാഷ്ട്രപതി - കൃഷ്ണകാന്ത്‌

■ കൃഷ്ണകാന്ത്‌ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ കാലഘട്ടം - 1997-2002

■ പദവിയിലിരിക്കെ അന്തരിച്ച ഏക ഉപരാഷ്ട്രപതി - കൃഷ്ണകാന്ത്‌

■ കൃഷ്ണകാന്ത്‌ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലം - നിഗം ബോധ്ഘട്ട്

ഭൈറോണ്‍ സിംഗ്‌ ശെഖാവത്ത്‌ (2002 - 2007)

■ ഇന്ത്യയുടെ 11-ാമത്‌ ഉപരാഷ്ട്രപതി - ഭൈറോണ്‍ സിംഗ്‌ ശെഖാവത്ത്‌

■ ഏറ്റവും പ്രായംകൂടിയ ഉപരാഷ്ട്രപതി - ഭൈറോണ്‍ സിംഗ്‌ ശെഖാവത്ത്‌

■ ഭൈറോണ്‍ സിംഗ്‌ ശെഖാവത്ത്‌ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ വര്‍ഷം - 2002-07

■ ഏറ്റവുമൊടുവില്‍ ഉപരാഷ്ട്രപതിസ്ഥാനം രാജിവെച്ച വ്യക്തി - ഭൈറോണ്‍ സിംഗ്‌ ശെഖാവത്ത്‌

■ ഉപരാഷ്ട്രപതി ആകുന്ന സമയത്ത് ഭൈറോണ്‍ സിംഗ്‌ ശെഖാവത്തിന്റെ പ്രായം - 79

■ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ വ്യക്തി - ഭൈറോണ്‍ സിംഗ്‌ ശെഖാവത്ത്‌

മുഹമ്മദ്‌ ഹമീദ്‌ അന്‍സാരി (2007 - 2017)

■ ഇന്ത്യയുടെ 12-ാമത്‌ ഉപരാഷ്ട്രപതി - എം. ഹമീദ്‌ അന്‍സാരി

■ തെരഞ്ഞെടുപ്പിലൂടെ രണ്ട്‌ തവണ ഉപരാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി - മുഹമ്മദ്‌ ഹമീദ്‌ അന്‍സാരി

■ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് - മുഹമ്മദ്‌ ഹമീദ്‌ അന്‍സാരി

■ ഏറ്റവും കൂടുതൽ രാഷ്ട്രപതിമാരുടെ കീഴിൽ ഉപരാഷ്ട്രപതിയായ വ്യക്തി - ഹമീദ്‌ അന്‍സാരി (3)

വെങ്കയ്യ നായിഡു (2017 മുതൽ)

■ ഇന്ത്യയുടെ 13-ാമത്‌ ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു

■ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായ വർഷം - 2017

0 Comments