സാർവിക ഗുരുത്വാകർഷണ നിയമം

സാർവിക ഗുരുത്വാകർഷണ നിയമം (Universal Gravitational Law)

പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും പരസ്പരം ആകർഷിക്കുന്നു. അവ തമ്മിലുള്ള പരസ്പരാകർഷണ ബലം അവയുടെ മാസുകളുടെ ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് വിപരീതാനുപാതത്തിലുമായിരിക്കും.

അതായത് 

F ∝ m1m2/d2

F = G(m1m2/d2)

m1, m= രണ്ടു വസ്തുക്കളുടെ പിണ്ഡം 

d = വസ്തുക്കൾ തമ്മിലുള്ള അകലം 

G = ഗുരുത്വാകർഷണ സ്ഥിരാങ്കം (ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ്)

G യുടെ മൂല്യം = 6.67 x 10-11 Nm2/kg2

വസ്തുതകൾ

1. G യുടെ മൂല്യം ആദ്യമായി പരീക്ഷണത്തിലൂടെ നിർണ്ണയിച്ചത് - ഹെൻറി കാവൻഡിഷ് 

2. വസ്തുവിന്റെ പിണ്ഡം കൂടുന്നത് അനുസരിച്ച് അവ പ്രയോഗിക്കുന്ന ആകർഷണ ബലം കൂടുന്നു.

3. രണ്ടു വസ്തുക്കളിൽ ഒന്നിന്റെ പിണ്ഡം ഇരട്ടി ആയാൽ അവ തമ്മിലുള്ള ആകർഷണബലം രണ്ടു മടങ്ങാകുന്നു.

4. രണ്ടു വസ്തുക്കളുടെയും പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം നാല് മടങ്ങാകുന്നു.

Post a Comment

Previous Post Next Post